കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിൽ സൗജന്യ ഔഷധകഞ്ഞി വിതരണവും ഭജനയും

കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിൽ സൗജന്യ ഔഷധകഞ്ഞി വിതരണവും പ്രഭാഷണ പരമ്പരയും ഭജനയും ദേവസ്വം പ്രസിഡൻ്റ് .വെള്ളാപ്പള്ളി നടേശൻ , പ്രീതി നടേശൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു

കണിച്ചുകുളങ്ങര യൂണിയൻ യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിൽ സൗജന്യ ഔഷധകഞ്ഞി വിതരണവും പ്രഭാഷണ പരമ്പരയും ഭജനയും നടത്തി. ദേവസ്വം പ്രസിഡന്റ്. വെള്ളാപ്പള്ളി നടേശൻ, പ്രീതി നടേശൻ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർ വ്വഹിച്ചു.

യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് അനിൽ ലാൽ, വൈസ് പ്രസിഡന്റ് സഞ്ജു പോക്കാട്ട് , സെക്രട്ടറി ഷിബു പുതുക്കാട് തുടങ്ങിയവർ നേതൃത്വം നൽകി.

യൂണിയൻ സെക്രട്ടറി പി.എസ്. എൻ ബാബു, ദേവസ്വം സെക്രട്ടറി ധനേശൻ പൊഴിക്കൽ, മാനേജർ മുരുകൻ പെരക്കൻ, പ്രഭാഷ്, സുമേഷ്, മോഹൻദാസ് തുടങ്ങിയവർ പങ്കെടുത്തു

Author

180 Views
Scroll to top
Close
Browse Categories