വനിതാ സംഘം നേതൃയോഗം

നീലഗിരി യൂണിയൻ വനിതാ സംഘത്തിന്റെ നേതൃയോഗംകേന്ദ്ര സമിതി അംഗം കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്യുന്നു

നീലഗിരി: നീലഗിരി യൂണിയൻ വനിതാ സംഘത്തിന്റെ നേതൃയോഗംകേന്ദ്ര സമിതി അംഗം കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്തു. നീലഗിരി യൂണിയൻ പ്രസിഡൻ് പീതാംബരൻ മാസ്റ്റർ അദ്ധ്യക്ഷനായിരുന്നു. ഷീബ ടീച്ചർ ആമുഖപ്രസംഗം നടത്തി. യൂണിയൻ വനിതാസംഘം വൈസ്‌പ്രസിഡൻ് ഗ്രീഷ്മ സുധീപ് സ്വാഗതം ആശംസിച്ചു. സ്ത്രീകളുടെ സംഘടിത സ്വഭാവം വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകത, സ്ത്രീ സമത്വം ഗുരുദേവ ചിന്തകളിലൂടെ, അയൽക്കൂട്ടങ്ങളും കുടുംബ ഭദ്രതയും തുടങ്ങിയ വിഷയങ്ങളിൽ പ്രഭാഷണം നടത്തി. യൂണിയൻ കലോത്സവ വിജയികൾക്കും, ഓൺ ലൈൻ മത്സര വിജയികൾക്കുമുള്ള സമ്മാനദാനം യൂണിയൻ പ്രസിഡന്റ് പീതാംബരൻ മാസ്റ്റർ, യൂണിയൻ സെക്രട്ടറി ബിന്ദുരാജ് എന്നിവർ നിർവ്വഹിച്ചു. കലോത്സവത്തിൽ ശ്രീമധുര 2667-ാം നമ്പർ ശാഖായോഗം ചാമ്പ്യൻമാരായി. യൂണിയൻ വനിതാ സംഘം കോർഡിനേറ്റർ കെ.വി. അനിൽ നന്ദി പറഞ്ഞു.

Author

108 Views
Scroll to top
Close
Browse Categories