പുഴയൊഴുക്കിൽപ്പെട്ട ആന

ഒരു രക്ഷയുമില്ലല്ലോ?
ദൈവമേ
ഇതെന്തൊരു മഴ
ഇങ്ങിനെയുണ്ടോ?
പാവം
ആനയെന്തു പിഴച്ചു
കാട്ടിലേക്കു മടങ്ങാനാവതെ
നിലയില്ലാ വെള്ളത്തിൽ പുഴയൊഴുക്കിൽപ്പെട്ട്
പ്രാണഭയത്തോടെ നിൽക്കുന്നല്ലോ?
ടി.വിയുടെ
മുന്നിലിരുന്ന്
വൃദ്ധ സങ്കടപ്പെട്ടു..
കാക്കണെ തമ്പൂരാനെ
ആനെക്കുവേണ്ടി
പ്രാർത്ഥിച്ചു..
കാലൻ മഴയെന്ന് പ്രാകി..
രാത്രിയായി
വൃദ്ധ ഉറങ്ങാൻ കിടന്നു..
മഴ പിന്നെയും
പെയ്തു കൊണ്ടിരുന്നു..
പാതിരാത്രിയിലെപ്പോഴൊ?
മഴയൊന്ന് കെട്ടടങ്ങി..
ഇരുട്ടിനെ പോലും
ഭയപ്പെടുത്തി കൊണ്ട്
കാലങ്കോഴി കൂവി..
നേരം വെളുത്തു
പത്രം വന്നു.
വൃദ്ധയുടെ പ്രാർത്ഥന
ദൈവം കേട്ടു
ഒഴുക്കിൽപ്പെട്ട ആന രക്ഷപ്പെട്ടിരിക്കുന്നു ..
വൃദ്ധയെ വിവരമറിയിക്കാൻ
ചെന്ന കുട്ടി
എത്ര വിളിച്ചിട്ടും
വൃദ്ധകണ്ണു തുറന്നില…

Author

210 Views
Scroll to top
Close
Browse Categories