നീരാവിൽ ഹയർ സെക്കൻഡറി സ്കൂൾ നൂറാം വാർഷികം

അഞ്ചാലുംമൂട് നീരാവിൽ എസ്.എൻ.ഡി.പി.യോഗം ഹയർ സെക്കൻഡറി സ്കൂൾ നൂറാം വാർഷിക ആഘോഷത്തിന്റെ ലോഗോ പ്രകാശനം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കുന്നു

കൊല്ലം .അഞ്ചാലുംമൂട് നീരാവിൽ എസ്.എൻ.ഡി.പി.യോഗം ഹയർ സെക്കൻഡറി സ്കൂൾ നൂറാം വാർഷികആഘോഷത്തിന്റെ ലോഗോ പ്രകാശനം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിച്ചു.

സാംസ്കാരിക സമ്മേളനം, സെമിനാർ, എക്സിബിഷൻ, പുസ്തകമേള, കലോത്സവം തുടങ്ങി വിവിധ പരിപാടികളോടെ ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്കാണ് സംഘാടക സമിതി രൂപം നൽകിയിട്ടുള്ളത്. ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ ഡോ: ജി.ജയദേവൻ, യൂണിയൻ സെക്രട്ടറി അഡ്വ.എസ്. അനിൽ കുമാർ, സംഘാടക സമിതി ജനറൽ കൺവീനറും സ്കൂൾ പ്രിൻസി പ്പലുമായ ആർ.സിബില, സ്കൂൾ ഹെഡ് മാസ്റ്റർ എസ്.സന്തോഷ്, പി.ടി.ഏ പ്രസിഡൻ്റ് എസ്.സുഭാഷ് ചന്ദ്രൻ എന്നിവർ പങ്കെടുത്തു.

Author

415 Views
Scroll to top
Close
Browse Categories