കല്യാണമല്ല, കാൽ മുറിഞ്ഞതാണ്

പ്രേക്ഷകരുടെ പ്രിയതാരം നിത്യാമേനോന്റെ കല്യാണക്കാര്യം കഴിഞ്ഞ കുറെക്കാലമായി സമൂഹമാദ്ധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. അടുത്തകാലത്ത് സിനിമാരംഗത്ത് നിന്ന് നിത്യ മാറി നില്‍ക്കുന്നത് വിവാഹ ഒരുക്കങ്ങള്‍ക്ക് വേണ്ടിയാണെന്ന് സോഷ്യല്‍മീഡിയ ആരാധകരെ വിശ്വസിപ്പിച്ചു. വരന്റെ പേര് വരെ പ്രഖ്യാപിച്ചു. എന്നാല്‍ ഫേസ്ബുക്ക് ലൈവില്‍ നിത്യ പറയുന്നത് കേള്‍ക്കു. ‘എന്റെ കാലിന് ചെറിയൊരു പരിക്ക് പറ്റി. പൂര്‍ണമായി കിടക്കയില്‍ തന്നെയായിരുന്നു. ഇപ്പോള്‍ കുറച്ച് നടക്കാന്‍ തുടങ്ങി. സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേളയെടുക്കുകയാണ്. ഞാന്‍ ഇപ്പോള്‍ വിവാഹിതയാകുന്നില്ല. അങ്ങനെയൊരു ആളേയും കണ്ടെത്തിയിട്ടില്ല.”

Author

140 Views
Scroll to top
Close
Browse Categories