ഇഞ്ചിക്കറി

ആവശ്യമുള്ള സാധനങ്ങള്‍:

ഇഞ്ചി- 500 ഗ്രാം
ചെറിയ ഉള്ളി – 200 ഗ്രാം,
മുളകുപൊടി – പാകത്തിന്,
മല്ലിപ്പൊടി – രണ്ട് സ്പൂണ്‍,
ശര്‍ക്കര-ചെറിയ ഒരു കഷ്ണം,
പുളി – പാകത്തിന്,
എണ്ണ, ഉപ്പ്-പാകത്തിന്,
കറിവേപ്പില – രണ്ട് കതിര്‍.

പാകം ചെയ്യുന്ന വിധം:

ഇഞ്ചി, ചെറിയ ഉള്ളി ഇവ അരിഞ്ഞു എണ്ണയില്‍ മൂപ്പിക്കുക. ഇതിനെ അരച്ചെടുക്കുക. ഇതിലേക്ക് മുളകുപൊടി, മല്ലിപ്പൊടി, പുളി, ശര്‍ക്കര, ഉപ്പ് ഇവ ചേര്‍ത്ത് പാകത്തിന് വെള്ളവും ചേര്‍ത്തു തിളപ്പിച്ചു കുറുകി വരുമ്പോള്‍ കറിവേപ്പിലയും ചേര്‍ത്തു ഇറക്കിവയ്ക്കുക ആവശ്യമെങ്കില്‍ തേങ്ങാ വറുത്തു അരച്ചു ചേര്‍ക്കാം. പാകത്തിന് മധുരം ഉണ്ടായിരിക്കണം

Author

143 Views
Scroll to top
Close
Browse Categories