കൂച്ചു വിലക്ക്

ന്റെ അപ്പൻ പറഞ്ച
കഥയല്ല
ഈ കാട്
ഈ മലെ
ഈ പുയെ
എല്ലാ നാങ്കടെ ചൊന്ത പോലെന്നെ
കാട്ട് കൊള്ളി
കാട്ട് തേന്
കാട്ട് റെച്ചി
കാട്ടില കനിയെല്ലാ നാങ്കടന്നേ..
അമ്മേരെ ചൊല്ലറിവ്
അപ്പന്റെ നേരറിവ്
കാർന്നോരെ തിട്ട
കേട്ട് വളന്ത നാങ്കക്ക്

നാട് വായിണേരെ പയമെ
നാട് കെട്ടറിവ്
നാട്ട് നിയമ ഒന്തും പുടിക്ക്ളെ

കാട്
കാട്ടറിവ്
കാട് തന്ത ചുവാദ്
എല്ലാ നാങ്കക്കിണ്ണ് വിലക്ക്

തോട്ട് മീന് പുടിക്കുവ
കാട്ട് കൊള്ളി കൊത്തുവ
കാട്ട് റെച്ചി തിന്നുവ
കാട്ട് തേനെടുക്കുവ
വിലക്കോട് വിലക്ക്

അപ്പൻ പറഞ്ച കഥയില കാടും
നാങ്ക പാഞ്ച് വളന്ത മലയു മേടു
നാങ്കക്കിണ്ണ് ക്നാവ്

Author

170 Views
Scroll to top
Close
Browse Categories