വിക്കി എന്ന പിതൃബിംബം..

വിക്കി ഒരു പിതൃബിംബമാണ്…
പഠിപ്പിസ്റ്റുകളായ ചിലകുട്ടികൾ ഓതുന്നതെല്ലാം സമ്മതിച്ചു തലയാട്ടിക്കൊടുക്കുന്ന ഒരു പിതൃബിംബം…

ഓത്തുപള്ളിക്കൂടങ്ങൾ പലതുണ്ടെങ്കിലും
ചിലർ ഓതാൻ വിക്കിക്കരികിലേ പോകൂ..!
വിക്കി ധാരാളം പുളൂസ് അടിക്കുന്നതിനാലാണിത്!

(വിക്കിയും മക്കളും കെങ്കേമന്മാർ,മറ്റുള്ളവരെല്ലാം ഊച്ചാളികൾ
ഇതാകുന്നൂ വിക്കി മതം.!)

ചെലപ്പാട്ട് ചുവരെഴുത്തായിരുന്നൂ പണ്ട് ജ്‌വാലി.
തിരോന്തോരത്തു ഉണ്ണിസാറിന്നാശ്രിതന്നായ്,
വലിയ ആർട്ടിസ്റ്റുമായി…

അന്തക്കാലത്ത്, വിക്കി ഒരു പാവം നായർ…
എന്നാൽ ഇന്നോ,
പെരുകിപ്പെരുകിയങ്ങ്
ആസ്ഥാന ആർട്ടിസ്റ്റായി…
കൊയപ്പമൊന്നുമില്ല,
എന്നാകിലും വരട്ടുവാദമാകുന്നൂ അസഹനീയം..!😢

‘അരിപ്പാട്ടെ തമ്പിചേട്ടൻ കവിയല്ല’,
‘നീലഗിരിക്കു
പ്രാന്താണ് ‘
‘രാഷ്ട്രീയക്കാരെല്ലാം കള്ളന്മാരാണ്’ ‘ഒറിജിനൽ പട്ടേരിക്കു വരപ്പറിയില്ല’,
‘തിരുവിതാംകോട്ടെ മധുസൂദനൻ മഹാകവിയാണ്…’
‘ചുള്ളിക്കമ്പുകളെല്ലാം സ്വർണ്ണമാണ്…’

ഇങ്ങിനെപോകുന്നൂ നായർ വിളംബരങ്ങൾ…
ഇങ്ങിനെപോകുന്നൂ വിക്കിപ്രാന്തുകൾ…

ആകപ്പാടൊരു മേൽപ്പത്തൂർ മയം..
പേടിച്ചുതൂറ്റും ചില ശ്ലോകങ്ങൾ..!

…കട്ടിക്കണ്ണടയില്ലാത്ത,
മുൻബഞ്ചിലിരിക്കാത്ത,
അകക്കണ്ണു മാത്രമുള്ള ചില വാളികുട്ടികൾ
ഇതൊന്നും സമ്മതിച്ചു കൊടുക്കണമെന്നില്ല…
അപ്പോൾ വിക്കി നായർ പ്രഖ്യാപിക്കും;

‘ഈ കുട്ടിയ്ക്കും പ്രാന്താണേ..!
ഈ കുട്ടിയ്ക്കും പ്രാന്താ ണേ..!

9349874528

Author

136 Views
Scroll to top
Close
Browse Categories