സ്നേഹം

പ്രണയം

ഒരു സ്ത്രീ പുരുഷനെ പ്രണയിക്കുന്നുണ്ടെങ്കില്‍ അയാളുടെ, സ്‌നേഹം എത്ര കിട്ടിയാലും അവള്‍ക്ക് ഇനിയും ഇനിയും വേണം എന്ന തോന്നലുണ്ടാവും.

സന്ദേശം

അപരിചിതനായ ഒരാള്‍ എത്രയോ നാളായി എനിക്ക് സന്ദേശങ്ങളയക്കുന്നു. ഞങ്ങള്‍ തമ്മില്‍ ഒരു ബന്ധവുമില്ല. എന്നിട്ടും അയാള്‍ ഒരു മറുപടി പോലും പ്രതീക്ഷിക്കാതെ സന്ദേശങ്ങളയക്കുന്നു. ചിലപ്പോള്‍ അപരിചിതമായ ഒരു ബന്ധം ഉണ്ടായേക്കും.

മായ

തലവേദനയാകുന്ന ചില ചിത്രങ്ങളുണ്ട്. അത് മായ്‌ച്ചു കളയുവാനാവില്ല. ഡിജിറ്റല്‍ ലോകത്തില്‍ ഒന്നും തന്നെ മായ്ക്കപ്പെടുന്നില്ലല്ലോ.

ഈശ്വരൻ

മരണത്തിന്റെ വാതില്‍ തുറന്ന് അകത്തേക്ക് കയറാന്‍ തുടങ്ങിയതായിരുന്നു. ഏതോ ഒരു കൈ ആ വാതില്‍ വലിച്ചടച്ചു. ഞാന്‍ ഇനി ഒരുപാട് ദൈവത്തിനെ സ്‌നേഹിക്കും.

മംഗല്യപ്പൊട്ട്

നെറ്റിയില്‍ സിന്ദൂരമിട്ട് എത്രയോ വര്‍ഷം ഞാന്‍ ജീവിച്ചു. ഇപ്പോള്‍ ആ സിന്ദൂരമിടാതായപ്പോഴാണ് എനിക്ക് മനഃസമാധാനം കിട്ടിയത്.

Author

152 Views
Scroll to top
Close
Browse Categories