വാഴ്‌വിമ്പം

അന്തസാന്ദ്രമാമീ
സാഗരത്തിന്റെ മീതെയായ്
അലിയാതുലയുന്നൂ ഞാന്‍
ജീവശീതളമൂര്‍ച്ഛയില്‍.

അറിയാമൊരുനാളേതോ
ഉഷ്ണമാര്‍ഗ്ഗപ്രവിശ്യയെ-
പ്പുണരാനാകാമെന്റെ
നീണ്ടുനീണ്ടുള്ള യാത്രകള്‍.

ഒരുനാളവിടെച്ചെന്നെന്‍
രൂപമാകെയലിഞ്ഞിടും
ഒടുവില്‍ വിലയിച്ചീടും
ആദിസാഗരസത്തയില്‍

അലിഞ്ഞലിഞ്ഞു തീര്‍ന്നാലും
ഇല്ലാതാകില്ലൊരിക്കലും
വിലയിക്കുക മാത്രംതാന്‍
നീലകീലാലരാശിയില്‍

എങ്കിലും…. അലിയാനല്ല
മെല്ലെ നീന്തിത്തുടിക്കുവാന്‍
തന്നെയാണെനിക്കിഷ്ടം
വാഴ്‌വില്‍ വഴുവതേ സുഖം.
9037286399

Author

100 Views
Scroll to top
Close
Browse Categories