ഞാൻ നീയായ്‌ തീർന്നത്

എന്റെ കണ്ണകലത്തിൽ പലപ്പോഴും നീ വന്നു പോകാറുണ്ട്…
പക്ഷേ ഒരിക്കൽ പോലും നീ എന്നിലേക്കൊന്ന് തിരിഞ്ഞു നോക്കിയിരുന്നില്ല.

നിന്റെ സുഗന്ധവും പേറിയാണ് കാറ്റെന്നെ തഴുകി കടന്ന് പോകാറുള്ളത്….
അതിനാൽ ഒരിക്കലും നീ എന്റെ ഗന്ധം തിരിച്ചറിഞ്ഞിരുന്നില്ല.

സൂര്യരശ്മികളെല്ലാം നിന്റെ പ്രതിബിംബങ്ങളായാണ് എന്നിൽ പതിച്ചിരുന്നത്…
അതിനാലാകാം എന്റെ നിഴലുകളൊക്കെ നിന്റെ നീളത്തിലായിരുന്നു.

അത്രമേൽ നിന്നോട് പറ്റി ച്ചേർന്നതിനാലാകാം
ഇടനെഞ്ചിലെ ഹൃദയതാളം
ആവർത്തിച്ചെന്നെ ഓർമ്മപ്പെടുത്തി..
ഞാൻ നിന്നിൽ മിടിക്കുന്നത് അവനു വേണ്ടി മാത്രമാണെന്ന്..

ഒടുവിൽ സ്വന്തമായി ഗന്ധവും രൂപവും പ്രാണനും നഷ്ടപെട്ട്
ഞാൻ നീയായ് തീർന്നുവോ..?

Author

125 Views
Scroll to top
Close
Browse Categories