മൂന്ന്മിന്നൽക്കഥകൾ

ത്രാസ്

“ഞാൻ താഴ്ന്ന് നിൽക്കുന്നു.
താഴുന്നതിനനുസരിച്ചാണ് എല്ലാത്തിന്റെയും വില ഞാൻ നിശ്ചയിക്കുന്നത്.”
ത്രാസ് പറഞ്ഞു :
“താഴുന്നതിനനുസരിച്ച് നിങ്ങളുടെ വില കൂടും.”

ആകാശവും ഭൂമിയും
ആകാശം ഭൂമിയോട് പറഞ്ഞു:
“എന്നിലൂടെ ഒഴുകി നടക്കുന്ന മേഘങ്ങൾക്കെന്തു ഭംഗി!”
“പൊട്ടിയൊലിച്ച് ഇല്ലാതാകുന്ന മേഘങ്ങളെയാണ് എനിക്കിഷ്ടം.”
ഭൂമി പറഞ്ഞു.

വേരില്ലാത്തവർ
മരത്തെപ്പോലെ
മനുഷ്യന്
കൊടുങ്കാറ്റുകളെ നോക്കി
ചിരിക്കാനാവില്ല.
സ്വർഗത്തിലേക്ക് ദൈവത്തിന്
ഒരു പൂവ്
നീട്ടാനുമാവില്ല.
മനുഷ്യന്
വേരില്ല.

9061073171

Author

134 Views
Scroll to top
Close
Browse Categories