എട്ടു കുറിയമ്പുകള്‍

1
മെഴുകുതിരി
സ്നേഹം ഉരുകിയെരിയുമ്പോഴും നീ
അന്നും തിരഞ്ഞത് വൈദ്യുതവെട്ടം,

2
വീഞ്ഞ്
ലോക്ക് ഡൗണിലയാൾ വിശാസിയായി
പച്ചവെള്ളമെടുത്തു പ്രാർത്ഥന തുടങ്ങി ..

3
ഉറപ്പ്
പണ്ടെഴുതിയ പ്രേമലേഖനം ചിരിച്ചൂ
പിന്നെയെഴുതിയ ആത്മഹത്യക്കുറിപ്പിൽ..

4
നിശ്വാസം
ശ്വാസം മുയർന്നു പായുന്നയമ്പുകൾ
ഓർമ്മക്കുറിയിൽ ഞാണറ്റപ്രണയങ്ങൾ

5
നഷ്ടം
ഒരിക്കലും പരസ്പരം നോക്കാനാകാത്ത
രണ്ടു മിഴികളായിരുന്നു ചതിയുടെ സത്യം…

6
ഐശ്വര്യം
നാട്ടിൽ കാശുള്ളവന്റെ മുഖത്തുമാത്രം
നാട്ടുകാർ കണ്ടൊരു ദൈവതേജസ്സ്…!

7
സ്‌നേഹം
സ്നേഹത്തിൽ ചുംബിച്ചവരകലുമ്പോൾ
ചുംബനങ്ങളെല്ലാം മടക്കികൊടുക്കണം..!

8
പലിശ
ആയുസ്സിന്റെ വട്ടമെത്തിയപ്പോഴും
അയാളതിനും പലിശ ചോദിച്ചെന്ന്…!

9961582667

Author

Scroll to top
Close
Browse Categories