മദ്ധ്യാഹ്നത്തില്‍ അസ്തമിച്ച സൂര്യതേജസ്സ്

അന്ധകാരം നിറഞ്ഞോരീ ഭൂമിയില്‍
രോഗപീഡയാല്‍ പിടയുന്ന മര്‍ത്ത്യന്
രക്ഷ നൽകുവാനെത്തിയതാണ് ഡോക്ടര്‍ വന്ദനദാസ്
അച്ഛനും അമ്മക്കും നാടിനാകെ
ഏറെ അഭിമാനമായി വളര്‍ന്നവള്‍
മഹിതലക്ഷ്യം മനസ്സില്‍ നിറച്ചവള്‍
ക്രൂരനായൊരു നീചന്റെ കത്തിയാല്‍
നീറി നീറി പിടഞ്ഞു മരിക്കവേ
നീയറഞ്ഞില്ല ദുരിതപ്പറമ്പിലെ
കൊടിയ കങ്കാള താണ്ഡവ ജീവിതം
ഇവിടെയില്ലൊരു കനിവിന്റെ കൈത്തിരി
ഇവിടെയില്ല സഹജസ്‌നേഹക്കുളിര്‍
ഇവിടയില്ലൊരു മനംകുളിര്‍ക്കും മൊഴി
ഇവിടയില്ലൊരു നേരിന്റെ പൊന്‍തുടി
ഇവിടെയാതുരാലയത്തിന്റെ അകത്തളം
മൃതി മണക്കുന്ന മുറികളായ് മാറവെ
വന്ദനദാസെന്ന പേരോരു
കണ്ണുനീരിന്‍ ക്ഷണമായ് പൊഴിഞ്ഞുവോ ….?
വന്ദനദാസെന്നൊരു പേര് ഓര്‍ക്കവേ
ഞങ്ങളീ കണ്ണീര്‍ തുരുത്തിലലിഞ്ഞുപോയി മോളേ

Author

128 Views
Scroll to top
Close
Browse Categories