വിധിമതം

അടരുന്ന മലരിനും
വിടരുന്ന മലരിനും
അഴലുണ്ട് ലോകത്തില്‍
ഓരോ വിധം
നെടുനാള്‍വാഴാന്‍
കൊതിപൂവിനെന്നാല്‍
നാളുകള്‍നീട്ടിത്തരില്ലീ
വിധിമതം
കണ്ടവര്‍ കണ്ടവര്‍
മോഹംമൂലം
കട്ടുകട്ടില്ലാതായ്
ഗന്ധംചന്തം
ആരോടും പരിഭവമൊട്ടുമില്ല
അഴകിലോതെല്ലുമഹന്തയില്ല
പാരില്‍വസന്തം
നിറച്ചോരീപൂക്കളെ
പാടെകരിഞ്ഞങ്ങു
പൊഴിയുംവേളയില്‍
ആരുമേനോക്കില്ലയത്രയുമല്ല
ആരും ചവിട്ടിഞെരിച്ചുംകടന്നുപോം

9745675799

Author

165 Views
Scroll to top
Close
Browse Categories