ചൂഷകന്‍
പൈക്കിടാവിന്നായ്
ചുരത്തുമകിടിന്റെ
ചോട്ടില്‍ നാം നീട്ടിടും
പാത്രം തുളുമ്പവേ
കഷ്ടതയേറെ സഹിച്ചു
തേനീച്ചകള്‍ ശേഖരിച്ചീടുന്ന
തേന്‍കുടം കക്കവെ
കുട്ടകള്‍പൊക്കി നാം
കുക്കുടം കാത്തതാം
മുട്ടകളൊക്കെയും
തട്ടിയെടുക്കവെ
ആറ്റക്കുരുവി പണിപ്പെട്ടു
തീര്‍ത്തതാം കൂടൊന്നു
മോഷ്ടിച്ചു ചേലാസ്വദിക്കവെ
നീറ്റിന്നലങ്കാരമാകും
ത്സഷങ്ങളെ ചൂണ്ടകുരുക്കില്‍
കുടുക്കി ഭക്ഷിക്കവെ
മാനുഷ്യരെന്നപേര്‍
ഭൂഷണമാക്കുവാന്‍
യോഗ്യരോനാം
വെറും ചൂഷകരല്ലയോ?