എന്റെ മാഷ്

താഴത്തെ നിലയിലെ ബെഡ്റൂമില്‍ അടുക്കിവച്ചിരിക്കുന്ന സമ്മാനപ്പൊതികളെ നോക്കി തങ്കം കുറച്ചു നേരം നിന്നു . പല വലിപ്പത്തില്‍ വിവിധ വര്‍ണങ്ങളാല്‍ പൊതിയപ്പെട്ട പെട്ടികളില്‍ സൗഹൃദങ്ങളുടെ അടയാളങ്ങള്‍ ഞെളിപിരി കൊള്ളുകയാണെന്നു തങ്കത്തിനു തോന്നി. കൂട്ടം തെറ്റി കിടന്ന ചില പാക്കറ്റുകള്‍ എടുത്ത് കൃത്യമായി വച്ചു കഴിഞ്ഞപ്പോള്‍ അവയ്ക്ക് ഒരു നവോന്മേഷം കൈവന്നു.

മാഷുണ്ടായിരുന്നെങ്കില്‍ എല്ലാം പൊട്ടിച്ചു നോക്കുന്ന തിരക്കിലായിരിക്കും ഇപ്പോള്‍ . ഓരോ സാധനത്തിന്റെയും ഉപയോഗവും ഗുണവും വിലയുമൊക്കെ തങ്കത്തെ പറഞ്ഞു ബോധ്യപ്പെടുത്താനുള്ള തിരിക്കിലായിരുന്നേനേ. പുതിയ വീട്ടിലേക്കുള്ള ഗൃഹപ്രവേശത്തിന്റെ ആവേശത്തില്‍ മാഷ് എന്തൊക്കെ കാട്ടിക്കൂട്ടുമായിരുന്നു. താഴത്തെ നിലയില്‍ തന്നെയായിരിക്കണം നമ്മുടെ ബെഡ്റൂം, അത് തെക്കു പടിഞ്ഞാറേ മൂലയിലായിരിക്കണം, ആവശ്യത്തിനു വലിപ്പവുമുണ്ടാവണം . സൗഹൃദങ്ങള്‍ പകര്‍ന്നു കിട്ടിയ വര്‍ണപ്പെട്ടികള്‍ അടു യിരിക്കുന്ന അതേ റൂമിലാണ് തങ്കം ഇപ്പോള്‍ നില്ക്കുന്നത്. മാഷ് വിചാരിച്ച അതേ രൂപത്തില്‍ മുറിതയ്യാറായിരിക്കുന്നു.. മാഷ് മാത്രം …………….

ജനാലയിലൂടെ തങ്കം പുറത്തേക്ക് നോക്കി. ചരല്‍ പാകിയ മുറ്റത്തിനുമപ്പുറം പുതിയതായി കൊണ്ടുവന്ന പൂച്ചട്ടികള്‍ നിരത്തി വച്ചിരിക്കുന്നു. എല്ലാം അച്ഛന്റെ ആഗ്രഹം പേലെ തന്നെ ദീപു ഒരുക്കി വച്ചിരിക്കുന്നു. ഗേറ്റില്‍ നിന്നു വരുന്ന വെളിച്ചക്കീറുകളില്‍ വിവിധ നിറങ്ങളില്‍ പൂക്കള്‍ കാറ്റിലാടി നില്ക്കുന്നു . പൂവുകള്‍ക്കു മീതെ വീണു തുടങ്ങിയ ഡിസംബറിന്റെ നനുത്ത മഞ്ഞ്തുള്ളികളെ നോക്കിനില്‍ക്കെ ചില വിഷാദസ്മരണകളാണ് മനസിലേക്ക് വന്നത്. ജനാലകള്‍ എല്ലാം അടച്ച് ലൈറ്റ് ഓഫ് ചെയ്ത് തങ്കം മുറിക്കു പുറത്തിറങ്ങി.

പൂവുകള്‍ക്കു മീതെ വീണു തുടങ്ങിയ ഡിസംബറിന്റെ നനുത്ത മഞ്ഞ്തുള്ളികളെ നോക്കിനില്‍ക്കെ ചില വിഷാദസ്മരണകളാണ് മനസിലേക്ക് വന്നത്. ജനാലകള്‍ എല്ലാം അടച്ച് ലൈറ്റ് ഓഫ് ചെയ്ത് തങ്കം മുറിക്കു പുറത്തിറങ്ങി. പതിന്നാലു വര്‍ഷം മുമ്പ് ഇതുപോലെ ഒരു ഡിസംബര്‍ മാസത്തിലാണ് തന്റെ പേരില്‍ അനുവദിച്ചു കിട്ടിയ ഡിപ്പാര്‍ട്ട്മെന്റല്‍ ക്വാര്‍ട്ടറില്‍ താമസിക്കാനെത്തുന്നത്

പതിന്നാലു വര്‍ഷം മുമ്പ് ഇതുപോലെ ഒരു ഡിസംബര്‍ മാസത്തിലാണ് തന്റെ പേരില്‍ അനുവദിച്ചു കിട്ടിയ ഡിപ്പാര്‍ട്ട്മെന്റല്‍ ക്വാര്‍ട്ടറില്‍ താമസിക്കാനെത്തുന്നത് . അതു വരെ താമസിച്ചിരുന്ന വാടക വീട്ടില്‍ നിന്നുമുള്ള ഒരു മോചനമായിരുന്നു അത്. സാധനങ്ങള്‍ ക്വാര്‍ട്ടറില്‍ അടുക്കി വക്കുന്ന സമയത്താണ് അന്തേവാസികളായ കുട്ടികളുടെ കരോള്‍ വന്നതെന്ന് ഓര്‍ക്കുന്നു. സേതുവിന്റെ നോവലില്‍ വായിച്ചതു പോലെ, അച്ചില്‍ വാര്‍ത്തിട്ടതു പോലെ കുറേ കെട്ടിടങ്ങള്‍ . ഓരോന്നിലും എട്ട് വീതം താമസിക്കാനുള്ള ക്വാര്‍ട്ടറുകള്‍ . മൂന്നാം നിലയിലാണ് തങ്ങള്‍ക്ക് അലോട്ട്മെന്റ് ലഭിച്ചത്. എല്ലാം ,മൂന്നാം നിലയില്‍ കയറ്റണമെങ്കിലും സ്വന്തം വീട് പോലെയായതിനാല്‍ മാഷിനും വളരെ സന്തോഷമായിരുന്നു. എതിരേ താമസിച്ചിരുന്നവര്‍ എന്തൊക്കെ സാധനങ്ങളുണ്ട് എന്നറിയാന്‍ ഒന്നെത്തി നോക്കി. വില പിടിപ്പുള്ളതൊന്നും ഇല്ലാത്തതിനാലാവും പെട്ടെന്ന് അകത്തു കയറി വാതിലടക്കുകയും ചെയ്തു .

രണ്ടു മുറിയും ചെറിയൊരു ഹാളും കിച്ചനും , ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും പിള്ളേര്‍ക്കും കഴിഞ്ഞുകൂടാന്‍ ധാരാളം. ചെറിയൊരു ബാല്‍ക്കണിയുള്ളതില്‍ നിന്നാല്‍ തൊട്ടടുത്തെ കായലിലൂടെ നീങ്ങുന്ന ജലയാനങ്ങളെ കാണാം. ഓളപ്പരപ്പുകളെ തഴുകിയെത്തുന്ന തണുത്ത കാറ്റ് തലോടി കടന്നു പോകും. മാഷിലെ കവിഹൃദയത്തെ തൊട്ടുണര്‍ത്താന്‍ പോന്ന ശാന്തതയും കുളിര്‍മയും ചേര്‍ന്നൊരിടം . വിവാഹ ശേഷം ആദ്യമായാണ് സ്വസ്ഥമായ ഒരു താമസ സ്ഥലം ലഭിക്കുന്നതെന്ന് തങ്കം ഓര്‍ത്തു. ക്വാര്‍ട്ടേഴ്‌സിലെ ജീവിതം ആഹ്‌ളാദത്തോടെ തന്നെ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നതിനിടയിലാണ്, തങ്കത്തിന്റെ അനുജത്തി നിര്‍മലയും ഭര്‍ത്താവ് ദിവാകരനും കൂടെ താമസിക്കാനായെത്തുന്നത്. അവരോടൊപ്പം രണ്ടു കുട്ടികളും ദിവാകരന്റെ അമ്മയുമുണ്ടായിരുന്നു. അവരുടെ വീടുപണി തീരുന്നതു വരെ, ഏറിയാല്‍ ഒരു വര്‍ഷം, എന്നു പറഞ്ഞാണ് അവര്‍ വന്നത്.

തങ്ങള്‍ തന്നെ തിങ്ങി ഞെരുങ്ങി കഴിയുന്നതിനിടയില്‍ അവരെ കൂടി ……….. തങ്കത്തിന് അത്ര തൃപ്തിയൊന്നുമല്ലായിരുന്നു. തങ്ങളുടെ സ്വകാര്യതയില്‍ ആരെയും അനുവദിക്കാത്ത മാഷിനും അവരുടെ വരവ് ഒട്ടും പഥ്യമല്ലായിരുന്നു . മാഷ് അതും കടിച്ചു പിടിച്ചു സഹിച്ചു . തങ്കത്തിന്റെ തറവാട്ട് വീട് അനിയത്തി നിര്‍മലക്കാണ് കൊടുത്തിരുന്നത്. അമ്മ മരിക്കുംമുമ്പുള്ള ധാരണയാണ്. അവള്‍ക്ക് ജോലിയൊന്നുമില്ലാത്തതാണല്ലോ, അമ്മയുടെ കാലശേഷം നിര്‍മലയും ഭര്‍ത്താവ് ദിവാകരനും കുട്ടികളുമായി അവിടെ താമസം തുടങ്ങുകയായിരുന്നു. അവരോടൊപ്പം ദിവാകരന്റെ അമ്മയുമുണ്ടായിരുന്നു. പഴയ വീട് പൊളിച്ചു മാറ്റി അവിടെ തന്നെയാണ് പുതിയവീട് പണി തുടങ്ങിയിട്ടുള്ളത്.

ഗവണ്മെന്റ് പ്രസ്സിലെ ഒരു ജീവനക്കാരനായിരുന്നു ദിവാകരന്‍. സ്വകാര്യമായി ഒന്നു സംസാരിക്കാനോ സ്വസ്ഥമായിട്ടൊന്ന് ഉറങ്ങാനോ പറ്റാത്ത അവസ്ഥ. ശല്യമൊന്നുമില്ലെങ്കിലും മിക്കവാറും ദിവസങ്ങളില്‍ കുടിച്ചുകൊണ്ടെത്തൂന്ന ദിവാകരന്‍ , മദ്യ വിരോധിയായ മാഷിന് ഒരു പ്രശ്നം തന്നെയായിരുന്നു. ശാന്തത ഇഷ്ടപ്പെടുന്ന മാഷിന് നിര്‍മലയുടെ കുട്ടികളുടെ കലപിലയും ദിവാകരന്റെ അഴപുഴ വര്‍ത്തമാനവും സഹിക്കാന്‍ പറ്റാതെ വന്നു. ഒന്നും പുറത്തുപറഞ്ഞില്ലെങ്കിലും, ക്രമത്തില്‍ മാഷ് വീട്ടില്‍ താമസിച്ചു വന്നു തുടങ്ങി. എല്ലാം അറിയുന്നെങ്കിലും ഒന്നും ചോദിക്കാന്‍ വയ്യാതെ തങ്കം നീറി നീറികഴിഞ്ഞു.

ദീപു ആ വര്‍ഷമാണ് എഞ്ചിനീയറിങ്ങ് കോളേജില്‍ ചേര്‍ന്നത്. ഹോസ്റ്റലില്‍ നിന്ന് ആഴ്ചതോറും വീട്ടിലേക്ക് വരേണ്ടെന്നാണ് മാഷ് നിര്‍ദ്ദേശിച്ചിരുന്നത് . അവനും കൂടി ഇതിനിടയില്‍ വീര്‍പ്പുമുട്ടേണ്ടല്ലോ …., രാത്രി എല്ലാവരും ഉറങ്ങിയ ശേഷം തങ്കം, ആണുങ്ങള്‍ കിടക്കുന്ന റൂം തുറന്നു നോക്കുമായിരുന്നു. കട്ടിലിലും തറയിലുമായി മൂന്ന് നാല് പുരുഷ ദേഹങ്ങള്‍ . മാഷ് എങ്ങനെ ഇതിനിടയില്‍ കിടന്ന് ഉറങ്ങുന്നു. പല്ലിറുമ്മിയാണ് തിരിച്ചു വന്നു കിടക്കാറ്. എല്ലാ ദേഷ്യവും ചിലപ്പോളൊക്കെ കുത്തുവാക്കായി നിര്‍മലയില്‍ ചെന്നു പതിക്കും. ഒരു പ്രതികരണവുമില്ലാതെ നിര്‍മല നിശബ്ദമായി എല്ലാം സഹിച്ചു .
ചിലപ്പോ മാഷ് പറയും ; തങ്കം …. എപ്പോഴും ആ പാവത്തിന്റെ മേല്‍ എന്തിനാ മെക്കിട്ടു കയറുന്നത് …….. മാഷിന്റെ സഹിഷ്ണുതക്കു മുന്നില്‍ ജാള്യത തോന്നുമെങ്കിലും തങ്കം തന്റെ ദേഷ്യവും സങ്കടവും ആരോടാണു പറയുക. മറ്റൊരു സ്നേഹ പ്രകടനത്തിലൂടെയാവും പലപ്പോഴും നിര്‍മലയെ തലോടുക . തങ്കത്തിനോ മാഷിനോ വീടു വിട്ടു താമസിക്കേണ്ടുന്ന ട്രെയിനിങ്ങോ ,മീറ്റിങ്ങുകളോ വരുന്നത് മാഷിന് ഇഷ്ടമുള്ള കാര്യമാണ് . ഒരാള്‍ ലീവെടുത്താല്‍ മതിയല്ലോ. ഹോസ്റ്റല്‍ സൗകര്യമുണ്ടെങ്കിലും പുറത്ത് ലോഡ്ജ് എടുത്താവും താമസം . ട്രെയിനിംഗ് ക്ലാസ് കഴിഞ്ഞാല്‍ നഗരം ചുറ്റലും സിനിമയും മറ്റുമൊക്കെയായി എത്ര വേഗമാവും ആ കാലയളവ് തീരുക .

മാഷ് പറയുമായിരുന്നു , മനസിന് സ്വസ്ഥതയും സമാധാനവും ഉള്ളപ്പോള്‍ മാത്രമേ മാനത്ത് നക്ഷത്രങ്ങളുണ്ടാവൂന്ന്. മനസില്‍ കാര്‍മേഘം നിറയുമ്പോള്‍ ആകാശത്തിന്റെ ചെരിവില്‍ പോലും നക്ഷത്രമുണ്ടാവില്ലത്രേ . മാഷിന്റെ വലിയ ഒരാഗ്രഹം നിറവേറ്റിയ സന്തോഷത്തിലാവും ആകാശം പൂത്തുലഞ്ഞു നില്‍ക്കുന്നത്.

തിരികെ ക്വാര്‍ട്ടേഴ്‌സിന്റെ പടി കടക്കുന്നതോടെ മാഷിന്റെ മുഖത്തെ ഭാവം മാറിത്തടങ്ങുന്നത് തന്നിലേക്കും പടരും. ദീപുവിന്റെ കോളേജിലേക്കുള്ള ഫീസും മറ്റും ബാങ്കില്‍ ഇട്ടുകൊടുത്താല്‍ മതിയെങ്കിലും മാഷിന് നേരിട്ടു കൊണ്ടു പോയി തന്നെ കൊടുക്കണം. കൂടെ തങ്കവും ഉണ്ടാവണമെന്ന് നിര്‍ബന്ധമുണ്ട്.

തലേ ദിവസം കോളേജിന് അടുത്തുള്ള ലോഡ്ജില്‍ തങ്ങിയ ശേഷമാവും ദീപുവിനെ കാണുക. ദീപുവും ഇതൊക്കെ മനസിലാക്കിയതു കൊണ്ടാവും ലോഡ്ജില്‍ കൃത്യമായി മുറി ബുക്കു ചെയ്യുവാനൊക്കെ താല്പര്യം കാണിച്ചു തുടങ്ങിയത് . ആ യാത്രയും അവിടെയുള്ള താമസവുമൊക്കെ വളരെ ആസ്വാദ്യകരമായിരുന്നു മാഷിന് .. തനിക്കും. താല്ക്കാലികമെങ്കിലും ഈ അവസരങ്ങള്‍ ,താനാണ് കൂടുതല്‍ ആഗ്രഹിച്ചിരുന്നതെന്ന് പലപ്പോഴും തങ്കത്തിന് തോന്നിയിട്ടുണ്ട്. തങ്ങളുടെ ഈ വീടു വിട്ടുള്ള താമസം നിര്‍മലയും ഉളളുകൊണ്ട് ഇഷ്ടപ്പെട്ടിരുന്നു എന്നു വേണം കരുതുവാന്‍. താല്ക്കാലികമായെങ്കിലും സ്വകാര്യത ലഭിക്കുവാന്‍ ആര്‍ക്കാണ് ആഗ്രഹമുണ്ടാവാതിരിക്കുക . ഇളയ മോന്‍ അനൂപിന്റെ കാര്യങ്ങളൊക്കെ തങ്ങളേക്കാള്‍ ശ്രദ്ധയോടെ അവള്‍ നോക്കിയിരുന്നു. നിര്‍മലയുടെ വീടിന്റെ പണി അനന്തമായി നീണ്ടു പോയപ്പോഴാണ് മാഷ് നമുക്ക് വീട് വച്ചാലോ എന്ന് ആലോചിച്ച് തുടങ്ങുന്നത്. തങ്കവും സമ്മതം മൂളിയപ്പോള്‍ , വീടു പണിയുടെ പ്രാരംഭമായി . ന്യൂ ജനറേഷന്‍ ബാങ്കില്‍ നിന്നുള്ള ലോണായിരുന്നതിനാല്‍ , എല്ലാം വേഗത്തിലായിരുന്നു . നഗരത്തില്‍ നിന്ന് അധികം ദൂരെയല്ലാതെ സ്ഥലം വാങ്ങി. മാഷിന്റെ ഒരു സുഹൃത്തിനെ കൊണ്ടു തന്നെയാണ് പ്ലാന്‍ വരപ്പിച്ചത്. എത്ര തവണ തിരുത്തിയാണ് മാഷ് അവസാനം ഒരെണ്ണം സമ്മതിച്ചത്. എന്നിട്ടും പൂര്‍ണത മനസില്‍ മാത്രമാണ് എന്ന് തന്നെ മാഷ് വിശ്വസിച്ചു വന്നു. വീട് പണി ,തട്ട് വാര്‍ക്കല്‍ വരെ കഴിഞ്ഞപ്പോഴുള്ള ഒരു ദിവസമാണ് ഓഫീസിലേക്ക് ഒരു ഫോണ്‍ കാള്‍ വന്നത്, മാഷ് ആശുപത്രിയിലാണെന്ന് പറഞ്ഞ് . സ്‌കൂളില്‍ വച്ച് ഒരു നെഞ്ചു വേദനയായിരുന്നു. ആശുപത്രിയിലെത്തുമ്പോള്‍ മാഷ് ഐ സി യു വി ലാ യിരുന്നു. ആരെയും കാണിക്കാന്‍ അനുവദിച്ചിരുന്നില്ല. എന്ത് ചെയ്യുമെന്ന് ഒരു രൂപവുമില്ലായിരുന്നു. എല്ലാത്തിനും ഓടി നടക്കാന്‍ ദിവാകരന്‍ മാത്രമുണ്ടായിരുന്നു . ആ മനുഷ്യന്റെ വില അന്നാണ് മനസ്സിലാവുന്നത്.

പിറ്റേ ദിവസം മാഷിന് ബോധം വന്നു. തങ്കത്തിനെ അകത്തേക്ക് വിളിപ്പിച്ചു.
പേടിച്ചു പോയോ .

ആ അവസ്ഥയിലും മാഷിന്റെ ചോദ്യത്തില്‍ അല്പം കുസൃതി ഉണ്ടായിരുന്നു. ഉതിര്‍ന്ന മിഴിനീര്‍ മാത്രമായിരുന്നു മറുപടി.
അങ്ങനെയൊന്നും പോവില്ലെടോ … മന്ദഹാസത്തോടെ ചുണ്ടുകള്‍ മാത്രമനക്കി മാഷ് പറഞ്ഞു . അഥവാ പോയാലും ….. തന്റെ ചാരെ തന്നെ ഞാനുണ്ടാവും ….. കാറ്റായും.. മാഴയായുമൊക്കെ … മാഷിന്റെ കാവ്യഭാഷക്കു മുന്നില്‍ വീണ്ടും തന്റെ കണ്ണുകള്‍ നനഞ്ഞു.
തന്ന ഉറപ്പ് മാഷിന് പാലിക്കാനായില്ല.

തന്നാല്‍ കഴിയുന്ന ഉറപ്പ് മാത്രമല്ലേ മാഷായാലും പാലിക്കാന്‍ പറ്റൂ .തങ്കത്തെ തനിച്ചാക്കി ഒരു പനനീര്‍ പുഷ്പം കൊഴിയുന്ന പോലെ അടുത്ത ദിവസം തന്നെ മാഷ് യാത്രയായി. പെട്ടെന്ന് നടുക്കടലില്‍ അകപ്പെട്ടതു പോലെയായി തങ്കത്തിന് . ജീവിതത്തില്‍ ഇങ്ങനെ ഒരൊറ്റപ്പെടല്‍ ഉണ്ടാവുമെന്ന് തങ്കം ഒട്ടുമേ കരുതിയിരുന്നില്ല. എന്തിനും ഏതിനും നിഴല്‍ പോലെയുണ്ടായിരുന്നൊരാള്‍ ……… എന്നെന്നേക്കുമായി പടിയിറങ്ങി പോവുന്നു. താനറിയേണ്ടാത്ത കുറേയധികം കാര്യങ്ങള്‍ അറിഞ്ഞും കണ്ടും ചെയ്യേണ്ട സ്ഥിതിയിലേക്കായി തങ്കം .

ആറു മാസത്തോളം ഒരു മരവിപ്പോ യാന്ത്രികതയോ ഒക്കെയായിരുന്നു . മുടങ്ങിപ്പോയ വീടുപണിമാഷിന്റെ ആഗ്രഹം പോലെ പൂര്‍ത്തിയാക്കണം. സഹായത്തിനായി ദിവാകരനുണ്ടായിരുന്നു. ഒരു പ്രായശ്ചിത്തമെന്നോണംഅവരുടെ വീട് പണി തല്ക്കാലത്തേക്ക് നിര്‍ത്തിവച്ച് ദിവാകരന്‍ തങ്ങളുടെ വീട് പണി പൂര്‍ത്തിയാക്കുന്നതില്‍ ശ്രദ്ധിച്ചു തുടങ്ങി.
മാഷ് ഉദ്ദേശിച്ചിരുന്ന സമയത്തു തന്നെ തീര്‍ക്കാന്‍ പറ്റിയില്ലെങ്കിലും , മരിച്ച് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ എല്ലാം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. മാഷിനുള്ള തങ്കത്തിന്റെ സ്നേഹോപഹാരമാണ് പണി തീര്‍ത്ത ഈ സൗധം .
പുറത്ത് താല്ക്കാലിക പന്തലില്‍ ദിവാകരനും ദീപുവും ചെലവിന്റെ കണക്ക് ഒത്തു നോക്കുകയാണ്. ദീപുവിന്റെ ചില സുഹൃത്തുക്കളും കൂടെയുണ്ട്. തങ്കം പന്തലിന് പുറത്തേക്കു നടന്നു. ആകാശത്ത് വാരി വിതറിയ പോലെ നക്ഷത്രങ്ങള്‍.

മാഷ് പറയുമായിരുന്നു , മനസിന് സ്വസ്ഥതയും സമാധാനവും ഉള്ളപ്പോള്‍ മാത്രമേ മാനത്ത് നക്ഷത്രങ്ങളുണ്ടാവൂന്ന്. മനസില്‍ കാര്‍മേഘം നിറയുമ്പോള്‍ ആകാശത്തിന്റെ ചെരിവില്‍ പോലും നക്ഷത്രമുണ്ടാവില്ലത്രേ . മാഷിന്റെ വലിയ ഒരാഗ്രഹം നിറവേറ്റിയ സന്തോഷത്തിലാവും ആകാശം പൂത്തുലഞ്ഞു നില്‍ക്കുന്നത്. ഒരു ചെറുകാറ്റ് തണുപ്പു മായി പറന്നു വന്നു. തങ്കം സാരിയുടെ മുന്താണി ദേഹമാകെ ചുറ്റി കുളിരകറ്റി. കാറ്റിന് മാഷിന്റെ മണമായിരുന്നു. അതില്‍ എത്ര ലയിച്ചു നിന്നു എന്നോര്‍മയില്ല. അമ്മ എന്തിനാ ഈ മഞ്ഞു കൊള്ളുന്നത് ….. ദീപുവാണ്, മാഷിന്റെ സ്വഭാവം തന്നെയാണ് എന്തിനും ഏതിനുമുള്ള ശ്രദ്ധ. തങ്കം താഴെ തന്നെയുള്ള രണ്ടാമത്തെ കിടപ്പു മുറിയിലേക്ക് നടന്നു. ബെഡ് റൂമില്‍ ദിവാകരന്റെ അമ്മ ഉറക്കമായിരിക്കുന്നു. എതിരേ ഒരു കട്ടില്‍ തനിക്കായി ഒഴിച്ചിട്ടിട്ടുണ്ട്. ഒരു പുതപ്പെടുത്ത് അമ്മയെ പുതപ്പിച്ചു. ജനലിന്റെ ഒരു പാളി പതിയെ തുറന്നു. നനുത്ത കാറ്റ് മുറിയിലേക്കു കടന്നു വന്നു. ഷീറ്റ് കുടഞ്ഞ് വിരിച്ച് കിടക്കമേല്‍ ഒരു നിമിഷം ധ്യാനനിരതയായി ഇരുന്നു . മാഷിന്റെ ഗന്ധവും പേറിയെത്തിയ തണുത്ത കുഞ്ഞിക്കാറ്റിനെ തഴുകി പുണര്‍ന്ന് തങ്കം ഉറങ്ങാന്‍ കിടന്നു

Author

Scroll to top
Close
Browse Categories