അഞ്ച്കഥകള്‍

പീഡിതം

അവള്‍ അയാളോട് പറഞ്ഞത് അവളുടെ ശരീരമൊരു രാജ്യമാണെന്നും അവിടത്തെ അധികാരം ആരുമായും പങ്കിടുന്നതല്ലെന്നും അതവളില്‍ മാത്രം നിഷിപ്തമായിരിക്കുമെന്നുമാണ്. ശരീരം. അനുഭവം സ്പര്‍ശനം സന്ദര്‍ ശനം എന്തിനേറെ അതിന്മേലുള്ള നോട്ടം പോലും അവളുടെ അനുമതിയോടയേ പാടുള്ളു. അല്ലെങ്കില്‍ നിയമ നടപടികള്‍ നേരിടേണ്ടിവരും. ഇങ്ങനെയുള്ള പറച്ചിലുകളുടെ ആവര്‍ത്തനം മാത്രമായപ്പോഴാണ് അയാളവളെ പ്രണയത്തില്‍ നിന്നും ഒരുമിച്ച് ജീവിക്കാമെന്ന പ്രതിജ്ഞയില്‍ നിന്നുമൊക്കെ ബഹിഷ്‌ക്കരിച്ചത്.

താരാട്ട്
കുഞ്ഞുന്നാളില്‍ ശോക ഗാനങ്ങള്‍ പാടിയാണ് അച്ഛനയാളെ ഉറക്കിയിരുന്നത്. അതു കൊണ്ടാകും മുതിര്‍ന്നിട്ടും ശോകം അയാളില്‍ നിന്നൊഴിയാതി രിക്കുന്നത്.

പെണ്ണ്
അന്വേഷണം കുറെ നടന്നെങ്കിലും അയാളെങ്ങനെയാണ് മരിച്ചതെന്നത് ദുരൂഹമായ് തുടര്‍ന്നു…… അവസാനം അനസേതഷ്യയൊക്കെ കൊടുത്ത് പരിശോധന തുടര്‍ന്നപ്പോഴാണ് അവളുടെ അകമേ അയാള്‍ ജീവനൊഴിഞ്ഞ് കിടക്കുന്നതായ് കണ്ടത്. തുടര്‍ വിചാരണയില്‍ വേണ്ടത്ര തെളിവില്ലെന്ന് പറഞ്ഞ് കോടതിയവളെ നിരുപാധികം വിട്ടയ്ക്കുകയും ചെയ്തു.

പൂച്ചയുടെ
കുപ്പായം
അലക്കിയ വസ്ത്രങ്ങള്‍ വീടിന് മേലെ വിരിക്കാനായ് പോകുമ്പോള്‍ വളര്‍ത്ത് പൂച്ച ഓടി വന്ന് അവളുടെ കാലുകളില്‍ ഒരുമി നിന്നു…. ‘ഓ നിനക്ക് ഒറ്റ വസ്ത്രമാണെങ്കിലും ദൈവമത് നിന്റെ ദേഹത്ത് ജന്മനാ അണിയിച്ച് തന്നിട്ടുണ്ടല്ലോ?’ എന്ന് ചോദിച്ചപ്പോള്‍ പൂച്ച ആശ്ചര്യം നിറഞ്ഞ കണ്ണുകളാലവളെ നോക്കിയ ശേഷമിങ്ങനെ ആത്മഗതം ചെയ്തു. ‘നിങ്ങള്‍ പറഞ്ഞതൊക്കെ ശരി തന്നെ.എന്നാലുമീ നാവ് കൊണ്ട് ശരീരം മുഴുവന്‍ നക്കി തുടക്കാന്‍ ഞാന്‍ പെടുന്ന പാട് നിങ്ങളുണ്ടോ അറിയുന്നു…”

പ്രാര്‍ത്ഥന
ഗാനം
നാട്ടിലെഒരുപ്രമുഖസംഘടനയുടെമീറ്റിംങ്ങിന് പോയതായിരുന്നു അയാള്‍. എല്ലാ മീറ്റിംങ്ങിലും പ്രഥമമായ്‌നടക്കുക പ്രാര്‍ത്ഥനാ ഗാനാലാപനമാണല്ലോ….. അദ്ധ്യക്ഷന്‍ ക്ഷണിച്ച പ്രകാരം സുന്ദരി യായ ഒരു സ്ത്രീ വേദിയില്‍ വന്ന് നിന്ന് പാടാന്‍ തുടങ്ങി…..
‘ഏഴ് സുന്ദര രാത്രികള്‍
ഏകാന്ത സുന്ദര രാത്രികള്‍…..’
പാട്ട് പൂര്‍ണ്ണമാകും മുന്‍പവിടെ നിന്നിറങ്ങി നടക്കുമ്പോള്‍ അയാള്‍ക്ക് അയാളോട് തന്നെ ആദരവ് തോന്നി

8086721454

Author

45 Views
Scroll to top
Close
Browse Categories