സ്വതന്ത്രമായിരിക്കണം വിദ്യാലയവും വിദ്യാഭ്യാസവും
ചന്ദനം ചുമക്കുന്ന കഴുതയെപ്പോലെ വിദ്യയുടെ ഭാരം മാത്രം ചുമക്കുന്നവരായി വിദ്യാർത്ഥികളെ തയ്യാറാക്കുന്ന വിവേകമില്ലാത്ത ഭരണാധികാരികളും കരിക്കുലം കമ്മറ്റികളും മൂല്യബോധമുള്ളവരായി മാറണം. ഗുരു പറയുന്നതുപോലെ ആശയങ്ങളും, വിവരങ്ങളും, ഫോർമുലകളും തലയിൽ കുത്തിനിറച്ച് യൂണിവേഴ്സിറ്റി പരീക്ഷകളിൽ വേവിച്ചെടുത്ത് അടിമരാഷ്ട്രീയക്കാരുടെ താല്പര്യങ്ങളുടെ പാത്രങ്ങളിൽ കുത്തിയിറക്കി വിദ്യാർത്ഥിയുടെ തലയെ പുട്ടുകുറ്റി പോലെ ശൂന്യമാക്കുന്ന രീതിയുടെ അപകടത്തെക്കുറിച്ചു മാത്രം ഒരു രാഷ്ട്രത്തിനും ഇതുവരെ ചിന്തിക്കാനാവുന്നില്ലേ?

വിദ്യാലയവും, വിദ്യാഭ്യാസവും സ്വതന്ത്രമായിരിക്കണം. അതു കൊണ്ടാണ് ശ്രീ നാരായണ ഗുരു “വിദ്യകൊണ്ട് സ്വതന്ത്രരാവുക ” എന്ന സന്ദേശം ലോകത്തിന് നൽകിയത്.ഈ ഗുരു സന്ദേശത്തിന് കാലാതിവർത്തിയായ പ്രാധാന്യമുണ്ട്. ലോകത്തെവിടെയായാലും വിദ്യാഭ്യാസം ജോലിക്കു വേണ്ടി മാത്രമല്ല. സ്ക്കൂളും കോളേജുകളും നിർമ്മിക്കുന്നതും വരുമാന സ്രോതസ്സിനുള്ള മാർഗ്ഗമായിരിക്കാം ചിലർക്കെങ്കിലും .എന്നാൽ കാലം മാറുന്നതിനനുസരിച്ച് വിദ്യാഭ്യാസ രീതിയും വിദ്യാർത്ഥികളുടെ അഭിരുചിയും മാറിക്കൊണ്ടിരിക്കും.
പുതിയ യുഗത്തിലേക്ക് മിഴിതുറക്കുമ്പോഴും ശാസ്ത്ര സാങ്കേതിക രംഗത്ത് അത്ഭുതകരമായ കണ്ടുപിടുത്തങ്ങൾ പുരോഗതിയാകുമ്പോഴും ജിവിത സൗകര്യം വർദ്ധിപ്പിക്കുന്നതിനുവേണ്ടി മാത്രമല്ല വിദ്യാഭ്യാസ രംഗത്തെ ഈ വളർച്ചയെന്ന് ആരും കരുതാറില്ല:
ചന്ദനം ചുമക്കുന്ന കഴുതയെപ്പോലെ വിദ്യയുടെ ഭാരം മാത്രം ചുമക്കുന്നവരായി വിദ്യാർത്ഥികളെ തയ്യാറാക്കുന്ന വിവേകമില്ലാത്ത ഭരണാധികാരികളും കരിക്കുലം കമ്മറ്റികളും മൂല്യബോധമുള്ളവരായി മാറണം.
ഗുരു പറയുന്നതുപോലെ ആശയങ്ങളും, വിവരങ്ങളും, ഫോർമുലകളും തലയിൽ കുത്തിനിറച്ച് യൂണിവേഴ്സിറ്റി പരീക്ഷകളിൽ വേവിച്ചെടുത്ത് അടിമരാഷ്ട്രീയക്കാരുടെ താല്പര്യങ്ങളുടെ പാത്രങ്ങളിൽ കുത്തിയിറക്കി വിദ്യാർത്ഥിയുടെ തലയെ പുട്ടുകുറ്റി പോലെ ശൂന്യമാക്കുന്ന രീതിയുടെ അപകടത്തെക്കുറിച്ചു മാത്രം ഒരു രാഷ്ട്രത്തിനും ഇതുവരെ ചിന്തിക്കാനാവുന്നില്ലേ?
ഭാരതത്തിൽ മാത്രമായിരുന്നു വിദ്യാഭ്യാസം മതവിമുക്തമായിരുന്നത്. ദൈവനിഷേധികളെപ്പോലും അറിവുണ്ടങ്കിൽ ആദരിക്കുകയും ,ബാലകനായാലും പറയുന്നതിൽ യുക്തിയുണ്ടെങ്കിൽ സ്വീകരിക്കാമെന്നും ഉറക്കെപ്പറഞ്ഞ നാടായിരുന്നു ഇവിടം. ദൈവാന്വേഷണം പോലും യുക്തിയുടെ ഉരകല്ലിൽ ഉരച്ച് ബോദ്ധ്യപ്പെടുത്തിയിരുന്നു ഇവിടെ.
മത രാഷ്ട്രിയവും മത രാജ്യ നിർമ്മാണവും മനുഷ്യന്റെ പാഴ് ബുദ്ധിയിൽ കയറിക്കൂടിയ പരാജയമായിരുന്നു.

രാഷ്ട്രീയ നിലനില്പിനോ തുടർച്ചയ്ക്കോ വേണ്ടി മനുഷ്യരിൽ മത ജാതി വേർതിരുവുകൾ ഉണ്ടാക്കി അവരെ തമ്മിലടിപ്പിച്ച് നേട്ടം കൊയ്യുമ്പോൾ നഷ്ടമാകുന്നത് രാജ്യപുരോഗതിയും വിദ്യാർത്ഥികളുടെ വെളിച്ചവുമാണ്. വിദ്യാഭ്യാസത്തിനും ജോലിക്കുമായി വിദേശത്തേക്ക് ചേക്കേറുന്ന വിദ്യാർത്ഥികൾക്ക് സൗകര്യം ഒരുക്കി കൊടുക്കുന്നതിനു പകരം മന്ദബുദ്ധികളായ മത നേതാക്കന്മാർക്ക് താരാട്ടുപാടുന്ന നയം പരാജയമാണ്.
ഒരു ജനതയെന്ന നിലയിൽ നാം ഭാരതീയരാണ്.ഒരു രാജ്യമെന്ന നിലയിൽ വൈവിധ്യങ്ങളുടെ മഹത്തായ മൂല്യങ്ങളില്ലാത്തവരുമല്ല. എന്നാൽ എന്തൊക്കെയുണ്ടായിട്ടും ഏതാനും വർഷങ്ങളായി നാം മതഭ്രാന്തിൻ്റെ ഇരകളായി തീർന്നിരിക്കുകയാണ്.വിദേശ അടിമത്വത്തിന്റെ അന്ധകാരത്തിൽ നിന്നും, രാഷ്ട്രീയ സ്വാതന്ത്ര്യത്തിലേക്ക് പ്രകാശത്തിലേക്ക് നാം കടന്നുവെന്നു വിചാരിക്കുമ്പോഴും, നമ്മുടെ വിദ്യാർത്ഥി സമൂഹത്തേയും യുവജനതയേയും മതവിശ്വാസ വിമുക്തമാക്കി ഭാരതീയരായ മനുഷ്യരേയും നമുക്ക് ലഭിച്ച സ്വാതന്ത്ര്യത്തെയും സംരക്ഷിക്കുന്നതിനും അതിനെ വികസിപ്പിക്കുന്നതിനും പൗരന്മാരിൽ ദേശീയ ബോധമോ രാജ്യസ്നേഹമോ വളർത്തിയെടുക്കുന്നതിലും നാം പരാജയപ്പെട്ടതിൻ്റെ ദോഷങ്ങളാണ് വിദ്യാലയങ്ങളിലെ രാഷ്ട്രീയ പ്രവേശനവും വിദ്യാർത്ഥികളുടെ മൂല്യ തകർച്ചയും മതവിഭാഗീയതയും. വിദ്യാഭ്യാസം തരുന്ന സ്വാതന്ത്ര്യമാണ് രാഷ്ട്രത്തെ നിർമ്മിക്കുന്ന മനുഷ്യരുണ്ടാവുകയെന്ന ഗുരു സന്ദേശത്തിൻ്റെ കാലിക പ്രസക്തി.
വിദ്യാർത്ഥികൾ കൂട്ടായി പാടുകയും, സംവദിക്കുകയും, ആൺ പെൺ വ്യത്യാസമില്ലാതെ ഒന്നിച്ചിരിക്കുകയും ,കൂട്ടായ ചിന്തകളിൽ കൂടി വളരുകയും സംസ്ക്കാരത്തിൻ്റേയും പരിഷ്ക്കാരത്തിൻ്റേയും പുതിയ മാതൃകകൾ പടുത്തുയർത്തുകയും ചെയ്യുന്നതിന് ആരും തടസ്സമാകരുത്.
ഭാരതം ഇന്ന് ചരിത്രത്തിലെ ഏറ്റവും ഭീഷണവും സങ്കീർണ്ണവുമായ പരിവർത്തന ദശയിലൂടെ കടന്നുപോയ്ക്കൊണ്ടിരിക്കുകയാണ്.ഇന്നത്തെ നമ്മുടെ സ്വതന്ത്ര രാഷ്ട്രീയ ജനാധിപത്യ വ്യവസ്ഥയിൽ നമ്മുടെ സ്കൂളുകൾക്കും കോളേജുകൾക്കും യൂണിവേഴ്സിറ്റികൾക്കും നമ്മുടെ വിദ്യാർത്ഥികളെ വിദേശ അടിമത്വ സാമൂഹ്യനിശ്ചലതയിൽ നിന്ന് പുറത്തു കടത്തി പുതു സ്വാതന്ത്ര്യത്തോടെ മഹത്തായ രാഷ്ട്രത്തിൻ്റെ നിർമ്മാണത്തിലും മനുഷ്യനിർമ്മാണത്തിലും ബുദ്ധിപരമായ മാർഗ്ഗദർശകരായി മാറ്റേണ്ടതുണ്ട്.
ഒന്നാമതായി നമ്മുടെ മാത്രം പുരാതനമായ സംസ്ക്കാരത്തെ മത പ്രീണനത്തിനു വേണ്ടി ഇകഴ്ത്തിക്കാണിക്കുന്ന പ്രവണത ഒരു ഭരണ സംവിധാനത്തിലും ഉണ്ടായിരിക്കരുത് എന്നുള്ളതാണ്. എന്നാൽ ലോക സംസ്കാരങ്ങളുടെ സമ്മേളനം ആരോഗ്യകരമായി സാദ്ധ്യമാക്കേണ്ടതും ഭരണാധികാരികളുടെ ഉത്തരവാദിത്വമാണ്.
രണ്ടാമതായി മനുഷ്യജീവിതത്തിൻ്റെ ഭൗതിക സാഹചര്യങ്ങളെ പരിഷ്ക്കരിക്കുന്നതിന് ശാസ്ത്ര സാങ്കേതിക വിദ്യകളെ പ്രയോജനപ്പെടുത്തുകയും ഈ ഭൗതീക വളർച്ചയ്ക്ക് ഭാരതീയ ദർശനം നൽകിയ സംഭാവനകളെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുകയും വേണം.
ഒപ്പം നമ്മുടെ വിദ്യാഭ്യാസത്തിനും വിദ്യാർത്ഥിക്കും സമകാലീന ഭാരതത്തിൻ്റെ ആവശ്യങ്ങളുടെ യാഥാർത്ഥ്യത്തെക്കുറിച്ച് സുദൃഢമായ പരിജ്ഞാനം ഉണ്ടാക്കി കൊടുക്കുക . ദേശീയമായും പ്രാദേശികമായും ന്യൂനപക്ഷവും ഭൂരിപക്ഷവും എന്ന വേർതിരിവും ഇല്ലാതാക്കണം.അപ്പോൾ മാത്രമേ വിദ്യാഭ്യാസം സ്വതന്ത്ര മനുഷ്യരെ സൃഷ്ടിക്കൂ.






