ചാരം

കവിത കുറിക്കാനെടുത്ത, തൂലി-
കത്തുമ്പില്‍നിന്നക്ഷരങ്ങള്‍,
വിരിഞ്ഞിറങ്ങിയ, പാമ്പിന്‍
കുഞ്ഞുങ്ങളായ്, കടലാസിന്റെ
മേനിമിനുപ്പില്‍ ഞുളഞ്ഞ് പുളഞ്ഞു.

അറപ്പുളവാക്കുന്ന വിഷാക്ഷരങ്ങള്‍
കടലാസിനെ നിറം മാറ്റി, മൃതമാക്കി.
മഷിക്കുപ്പി മറിഞ്ഞുവീണ്,. കുതിര്‍ന്ന-
ക്ഷരങ്ങളെ, ഈറന്‍ മാറ്റി, ചിക്കി-
യുണക്കി, സൂര്യനെയേല്പിച്ചാല്‍
കവിതയാകുമെന്ന കരാര്‍,
ഇതിനകം അധികാരം പിടിച്ച,
രാത്രി വലിച്ചുകീറി.

രാപകലുകള്‍ നീണ്ട കലഹം
അക്ഷരങ്ങളുടെ സ്ഥാനം തെറിപ്പിച്ചു.
ഉറക്കമില്ലായ്മയും വിശപ്പും
ആകെ തളര്‍ത്തിയിട്ടും അക്ഷരങ്ങളെ
തടുത്തുകൂട്ടി കവിത പണിയാമെന്നായി.

ഇതിനകം രാത്രിയില്‍നിന്ന്
അധികാരം തിരിച്ചുപിടിച്ച സൂര്യന്‍
ഉഗ്രകോപിയായി
കടലാസുകെട്ടിന് തീയിട്ടു.

9400759640

Author

90 Views
Scroll to top
Close
Browse Categories