നൂറ്റാണ്ടിന്റെ വെളിച്ചം

അനാദിയാം വെളിച്ചം നൂല്‍ക്കും-
ചര്‍ക്ക വന്നുദിക്കുന്നു,
ശിവഗിരിക്കുന്നില്‍ സത്യം
ഗുരുമൊത്തിരിയ്ക്കുന്നു,
ജ്ഞാനാനന്ദവെട്ടമാ, മാവിന്‍
ചോട്ടിലാകവെ പരക്കുന്നു!
മാവിലപ്പാഠം കാറ്റു വന്നിലകളാലെഴുതുന്നു.
കണ്ണീരില്‍, വിയര്‍പ്പില്‍,
ജീവന്‍ തുടിക്കും നിണത്തിലും
അലയടിക്കും ഉപ്പിന്നൊരേ-
രുചിയെന്നറിവന്നറിവാകുന്നു,
അതിന്നിടിമുഴക്കത്തില്‍ ക്ഷേത്ര-
നടകള്‍ നടുങ്ങുന്നു,
വെളിച്ചം മണിയടിച്ചാര്‍ത്തിരമ്പുന്നു ചുറ്റും!
ജ്ഞാനമാണിക്യം
അരയിലിരുന്നിട്ടും
കൂടലില്ലാക്കുടില തന്ത്രങ്ങള്‍ പിറക്കുന്നു,
കെട്ട കാലമേ, നീയിതു നെഞ്ചേല്‍ക്കുക
നൂറ്റാണ്ടിന്റെ വെളിച്ചം വന്നാ
കണ്ണുകള്‍ തുറക്കട്ടെ!






