ആറാട്ടുപുഴയിലെ
ആറാത്ത തീക്കാറ്റേ

ആറാട്ടുപുഴയിലെ ആറാത്ത തീക്കാറ്റേ
ഞങ്ങള്‍ക്കോരോ പുത്തന്‍പുടവ വേണം

പത്തിയൂര്‍പ്പാടം വിളിക്കുന്നൂ ഞങ്ങള്‍ക്ക്
അച്ചിപ്പുടവയും ചുറ്റിപ്പോണം

പന്തളചന്തയില്‍ മൂക്കുത്തീം മിന്നിച്ച്
വന്‍തീപോല്‍ ഞങ്ങള്‍ക്കു പടരവേണം

കായങ്കുളത്തോര്‍മ്മ കത്തുന്നൂ ഞങ്ങള്‍ക്ക്
ഏത്താപ്പാല്‍ മാറു മറയ്ക്ക വേണം

ആറാട്ടുപുഴയിലെ ആറാത്ത തീക്കാറ്റേ
ലോകം നിന്‍ കളിയോഗമാക വേണം

കേളികൊട്ടുയരുന്നൂ പൊറപ്പാട് തീരുന്നു
മേളപ്പദം പാടാന്‍ കൂടെത്തണം.

ഫോണ്‍ 9447060178

Author

139 Views
Scroll to top
Close
Browse Categories