കവിത

ചങ്ങല വീണാൽ

ഈററക്കാട്ടിലിറങ്ങി രാവിൽതീററയ്ക്കായൊരു കൊമ്പൻഒററക്കൊമ്പനൊടൊപ്പം കാണാംപിടിയാനകളുടെ കൂട്ടംപറ്റിച്ചേർന്നു നടക്കും കുട്ടി-ക്കൊമ്പൻമാരും ചേർന്നാൽഉത്സവഘോഷംതന്നെ കാട്ടിൽ;അതിരില്ലൊന്നിനുമവിടെ! അന്നം തേടി വെള്ളം തേടികൂട്ടംകൂടി നടക്കുംഗജഗണമൊരു ഗുണപാഠം മാനുഷ-രോടായോതുകയല്ലോ:‘ചങ്ങല വീഴാതുള്ളൊരു ജീവിത-മത്രമനോജ്ഞം മണ്ണിൽചങ്ങല കാലിൽ വീഴുമ്പോഴത്നരകസമാനം, കഷ്ടം! ‘ [email protected]

കുളിര്

മഴ പെയ്യും മുമ്പേ ഞാൻ നനഞ്ഞു തുടങ്ങിയിരുന്നു.കൃത്യമായി പറഞ്ഞാൽ വെള്ളമില്ലാതെ നനയുന്നവൻ.ഒരുവൾ എന്നോട് ഹൃദയം കടം ചോദിച്ചു വന്നു.അതൊരു വികാരവായ്പിൽ കുടുങ്ങിപ്പോയെന്നു കളവു പറഞ്ഞു.വിശ്വാസത്തിനും, അവിശ്വാസത്തിനും നടുവിൽവളരെ നേർത്തൊരു നൂൽപ്പാലത്തിലൂടെ ഞാൻ കടന്നു കളഞ്ഞു.കൊളുത്തും …

ജയിക്കുക മഹാഭാഗാ

കല്ലിലും ശിവനെക്കണ്ടു,കണ്ടു കണ്ണാടിയിൽ സ്വയംകാഴ്ചയല്ല,തിലുൾക്കാഴ്ചകാണുവാൻ കാട്ടിയാവഴി തിമിരം മാറ്റുവാൻ കണ്ണിൽശല്യക്രിയ നടത്തണംജ്ഞാനമാർജ്ജിക്ക,വിജ്ഞാനംകാഴ്ചനേരാക്കി മാറ്റിടും സമാധിസ്ഥഗുരോ,ഗീരി-ന്നർത്ഥമിന്നുമറിഞ്ഞിടാ-തെന്നും ചൊല്ലി നടന്നീടു-‘ന്നപരന്നു സുഖ’ത്തിനായ് മതമേതാകിലും തീർച്ച,-യതിൽ ജാതികലക്കിടുംമദം പൊട്ടിയ രാഷ്ട്രീയമതേതര മഹോന്നതർ ഇവരോടിന്നാരു ചൊല്ലും‘ജനനീ നവമഞ്ജരി’ഇവരാരിൽ നിന്നു കേൾക്കു-‘മുപദേശ’ത്തിന്റെ …

നീതിയുടെ പുസ്തകം

അര്‍ദ്ധരാത്രിയുടെ മൗനത്തില്‍ഒരു രാഷ്ട്രം സ്വന്തം ശ്വാസം കേട്ടുണര്‍ന്നു-നൂറുകണക്കിന് ഭാഷകളെ ചേര്‍ത്തുഒന്നായി നില്ക്കാനുള്ള ഒരു സ്വപ്നം തേടി. ബന്ധനങ്ങളുടെ ചാരത്തില്‍ നിന്നുഒരു ഗ്രന്ഥം ഉയര്‍ന്നു-രാജാക്കന്മാരുടേത് അല്ല,വിജയികളുടെ സ്വത്ത് അല്ല,ജനങ്ങളുടേതു മാത്രം. അംബേദ്കര്‍ എന്ന ശില്പിയുടെ കൈയ്യോടെ,വാക്കുകളെ …

മറ്റൊരു യാത്രാമൊഴി

യാത്രയാകുന്നൂ പ്രിയവസുധേ, അടങ്ങാത്തശോകമെന്നകക്കാമ്പില്‍ തളംകെട്ടി നില്‍ക്കവേഇല്ലിനിവരില്ല ഞാനീവഴിയൊരിക്കലുംവേണ്ടിനിയൊരു ജന്മം മറ്റൊരു ‘ഗിനിപ്പിഗാ’യ്.അറിയുന്നു ഞാന്‍, ഇതെന്നന്ത്യഭോജനമെന്നും,നാളത്തെ സൂര്യോദയമെനിക്കായല്ലെന്നതും.എനിക്കായൊരുതുള്ളി മിഴിനീരൊഴുക്കീടാന്‍ഉറ്റവരുടയോരില്ലേവരും മുമ്പേപോയിജീവിതരണഭൂവിലൊന്നൊന്നായ് കൊഴിഞ്ഞവര്‍വംശനാശത്തിന്നൊരു ചിത്രമായ് മാറാന്‍മാത്രം. ഉന്നതങ്ങളില്‍ മേഘക്കാടുകള്‍ക്കുള്ളില്‍ ഞങ്ങള്‍-ക്കാവാസമൊരുക്കിയ ‘കരുതല്‍’ കാണുന്നു ഞാന്‍.ആര്‍ദ്രമാമിളംമണ്ണും തരുശാഖികളുടെമേലാപ്പും, മൂടല്‍മഞ്ഞും …

ഉടമ്പടികൾ

ഈയിടെയായിഒരു സമാധാനവുമില്ല.കാഴ്ചകളെല്ലാംകീഴ്മേൽമറിഞ്ഞ്അകമേ കലങ്ങി ചുവക്കുന്നു.കേൾവികളെപ്പോഴുംനിലവിളികൾ മാത്രം പെരുക്കുന്നു.പുലർനടത്തങ്ങൾഒരു പാട്ട് ദൂരത്തിലൊതുങ്ങുന്നു..മടക്കയാത്രകളിൽകുട മറന്നുപോകുന്നു.വീടെന്ന് കരുതിഅയൽക്കാരന്റെ ഗെയ്റ്റിൽ മുട്ടുന്നു!മരുന്ന് കുറിപ്പടികൾഅനാദികടക്കാരന് നൽകി സഞ്ചി നീട്ടുന്നു.പ്രഷറിന്റെ ഗുളികസുഗറിനു പകരമായ് കുടിക്കുന്നു.ഈയിടെയായിഒരു സമാധാനവുമില്ല.ഇന്നലെ ഉച്ചയ്ക്ക്അടുത്ത ചങ്ങാതിയോട്വെറുതെ തട്ടിക്കയറി.നഴ്സറിയിൽ പഠിക്കുന്നപേരക്കുട്ടിയെന്ന് നിനച്ച്മറ്റൊരുവന്റെ …

പടിയിറങ്ങുമ്പോൾ

കളിചിരിക്കൊപ്പം നട്ടുവളർത്തിയബട്ടൺ റോസ,വയലറ്റ് ചെമ്പരത്തി,ചോപ്പൻ മൈലാഞ്ചി,ചിരിച്ചോണ്ട് നിൽക്കും സൂര്യകാന്തി,പേര് കൊത്തിയ വേപ്പ് മരം,പൂത്തുലഞ്ഞ മോട്ടോർ മുല്ല,കളിവീട് കെട്ടിയപൊണ്ണൻ വാഴത്തണൽ,മുളയ്ക്കാൻ കുഴിച്ചിട്ടസ്വപ്നത്തിൻ വിത്തുകൾ,മയക്കും ഗന്ധമുള്ളപനമ്പഴങ്ങൾ,കൊയ്യാപ്പഴം പങ്കു വെക്കും കൂട്ട്കുരുവിക്കുഞ്ഞുങ്ങൾ..പൂർണ നിലാവൊഴുകുന്നചാണമുറ്റം,നടത്തം..കളി,വിയർപ്പ്,കുപ്പിവളപ്പൊട്ടുകൾ,എന്തൊക്കെ!പടിയിറങ്ങുമ്പോൾഎന്തൊക്കെയാണ്ഉള്ളിൽ നിന്നും പറിച്ചു മാറ്റുന്നത്! അകത്തളങ്ങളിൽ,ജീവിത …

മൂന്ന് നഗ്നകവിതകൾ

1പരിഭാഷപാലസ്തീൻ കവിതമലയാളത്തിലാക്കണം.ഇംഗ്ലീഷിലൂടെ ശ്രമിച്ചു,കഴിയുന്നില്ല. പിന്നെഗസ്സയും മിസൈലുംകൂട്ടക്കരച്ചിലും ചേർത്ത്ഒരെണ്ണം പടച്ചു.സ്വതന്ത്ര പരിഭാഷ. 2മാര്യേജ് ബ്യൂറോപള്ളിക്കല്ല്യാണംആകാശത്തേക്കു നോക്കിഅച്ചൻ പറഞ്ഞുവധൂവരന്മാരെ കണ്ടെത്തിയതുംദൈവമാകുന്നു. സദസ്സിന്റെ പിൻനിരയിലിരുന്ന്ഒരാൾ ഊറിച്ചിരിച്ചു.മാര്യേജ് ബ്യൂറോ നടത്തുന്നജോർജ് കുട്ടിച്ചായൻ. 3കേരളാമ്മഎനിക്ക് കേരളാമ്മയെവരയ്ക്കണം. പി. കെ. റോസിയുടെകാപ്പിക്കറുപ്പ്വലത്തേ കൈയിൽആർച്ചച്ചുരികഇടത്തേ …

ഓണപ്പാട്ട്

മാവേലി നാടുവാണീടും കാലംമനുഷ്യരെല്ലാരുമൊന്നുപോലെആമോദത്തോടെ വസിക്കും കാലംആപത്തങ്ങാര്‍ക്കുമൊട്ടില്ല താനുംകള്ളവുമില്ല ചതിവുമില്ല –എള്ളോളമില്ല പൊളിവചനംതീണ്ടലുമില്ല തൊടീലുമില്ല –വേണ്ടാതനങ്ങള്‍ മറ്റൊന്നുമില്ലചോറുകള്‍വച്ചുള്ള പൂജയില്ല –ജീവിയെക്കൊല്ലുന്ന യാഗമില്ലദല്ലാള്‍വഴിക്കീശ സേവയില്ലവല്ലാത്ത ദൈവങ്ങളൊന്നുമില്ലസാധുധനികവിഭാഗമില്ല –മൂലധനത്തിന്‍ ഞെരുക്കലില്ലആവതവരവര്‍ ചെയ്തുനാട്ടില്‍ –ഭൂതി വളര്‍ത്താന്‍ ജനം ശ്രമിച്ചുവിദ്യപഠിക്കാന്‍ വഴിയേവര്‍ക്കും …

നെയ്യാർ ഗായത്രി

നെയ്യാറൊഴുകുന്നുശിവവ്രതശുദ്ധിയിൽഅഗസ്ത്യമുനിസാനുവിൽമുനികന്യയായവൾ. എന്തൊരൊഴുക്കാ –ണാഴമാ – ണാകാശംമറ്റൊരാകാശംരചിച്ച പോലെ. ഋതുഭേദമുണ്ടാംബാഹ്യദൃശ്യങ്ങളിൽപുഴയടിത്തട്ടിൽമൂകശിലകളാം. ശിലകളിൽ മൗനംകഠിനതപസിലോതീപ്പൊരിക്കതിരുകൾപള്ളിയുറക്കമോ? നീലജലധാരഗർഭത്തിലൊരു ശിലആരുടെ കരസ്പർശംകാത്തു നൂറ്റാണ്ടുകൾ. രാമപാദസ്പർശ –മേറ്റ ശിലാഖണ്ഡംസ്വയംപ്രഭാ മോക്ഷ –മഹല്യാസ്തുതികളിൽ നാരായണ കര –സ്പർശത്തിൽ – നെയ്യാ –റിഹലോക ഗംഗശിവപ്പെരുമാളുമായ്. …

Scroll to top
Close
Browse Categories