വായനയുടെ കല മനസ്സിനെ സംശുദ്ധമാക്കും: ബി.ഡി. ദത്തൻ
കൊല്ലം: വായനാദിനത്തോടനുബന്ധിച്ച് കൊല്ലം ശ്രീനാരായണ കോളേജ് സംഘടിപ്പിച്ച വായനദിനാചരണം പ്രശസ്ത ചിത്രകാരൻ ബി. ഡി. ദത്തൻ ഉദ്ഘാടനം ചെയ്തു. മാറുന്ന കാലത്തിന്റെ അഭിരുചികൾ എല്ലാം തന്നെ മനുഷ്യനന്മയ്ക്ക് ഉതകുന്നവയല്ലെന്നും കാലോചിതമായി നവീകരിക്കപ്പെടേണ്ടവയാണെന്നും ദത്തൻ അഭിപ്രായപ്പെട്ടു. …


