യോഗം വാര്‍ത്തകള്‍

മഹാകവി കുമാരനാശാന്‍ ജന്മദിന സമ്മേളനം

മാവേലിക്കര: ജാതി വ്യവസ്ഥയ്‌ക്കെതിരെ തൂലിക ചലിപ്പിച്ച അതുല്യനായ പ്രതിഭയായിരുന്നു കുമാരനാശാനെന്ന് എസ്.എന്‍.ഡി.പി യോഗം ടി.കെ. മാധവന്‍ സ്മാരക മാവേലിക്കര യൂണിയന്‍ കണ്‍വീനര്‍ ഡോ. എ.വി. ആനന്ദരാജ് പറഞ്ഞു. മഹാകവി കുമാരനാശാന്റെ ജന്മദിന സമ്മേളനം ഉദ്ഘാടനം …

തൈക്കല്‍ ഗുരുക്ഷേത്രം സമര്‍പ്പിച്ചു

ചേര്‍ത്തല: എസ്.എന്‍.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയനിലെ തൈക്കല്‍ 2114-ാം നമ്പര്‍ ശാഖയിലെ തൈക്കല്‍ ശ്രീനാരായണഗുരു ക്ഷേത്ര സമര്‍പ്പണം യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശന്‍ നിര്‍വഹിച്ചു.എ.ടി. ജയന്‍ തന്ത്രിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിഗ്രഹപ്രതിഷ്ഠ നടത്തി. തുടര്‍ന്ന് …

ദുഃഖവും ദുരിതവും അവസാനിപ്പിക്കാന്‍ നന്മ ചെയ്യണം

ഹരിപ്പാട്: ജനങ്ങളുടെ ദുഃഖവും ദുരിതവും അവസാനിപ്പിക്കാന്‍ നന്മ ചെയ്യണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കൊവിഡ് കാലത്ത് രണ്ടുകോടി രൂപയാണ് കണിച്ചുകുളങ്ങരയില്‍ ജനങ്ങളുടെ കണ്ണീരൊപ്പാന്‍ വിവിധ സ്‌കീമുകളിലായി നല്‍കിയത്. മാനവസേവ …

സംഘടിത ശക്തിയാവാത്തതാണ് പിന്നോക്കാവസ്ഥക്ക് കാരണം

മലപ്പുറം : ഇതര സമുദായങ്ങളെ പോലെ സംഘടിത ശക്തിയാവാത്തതാണ് സമുദായത്തിന്റെ പിന്നോക്കാവസ്ഥക്ക് കാരണമെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മറ്റു പല സഹോദര സമുദായങ്ങളും സംഘടിത ശക്തിയായി വിലപേശി വിദ്യാഭ്യാസ സ്ഥാപനങ്ങളും …

സാമൂഹ്യനീതി ഉറപ്പാക്കാന്‍ യോഗം സമര സംഘടനയാകണം

മാവേലിക്കര: സാമൂഹ്യനീതി ഉറപ്പാക്കാന്‍ എസ്.എന്‍.ഡി.പി യോഗം സമര സംഘടനയായി മാറണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി. യോഗം ഓലകെട്ടിയമ്പലം പള്ളിക്കല്‍ 323-ാം നമ്പര്‍ ശാഖാ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനവും …

ജാതി പറയുന്നത് അപമാനമല്ല, അഭിമാനമാകണം

കുട്ടനാട്: സംവരണ നിയമപ്രകാരം ജാതിയും മതവും വര്‍ണ്ണവും വര്‍ഗ്ഗവും ഇവിടെ നിലനില്‍ക്കുമ്പോള്‍ ജാതി പറയുന്നത് അപമാനമല്ല, അഭിമാനമാണെന്ന ചിന്തയാണ് നമുക്ക് വേണ്ടതെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. യോഗം കുട്ടനാട് …

ഛായാചിത്രവുമായി ബി.ഡി. ദത്തന്‍

ചേര്‍ത്തല: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഛായാചിത്രം ആര്‍ട്ടിസ്റ്റ് ബി.ഡി. ദത്തന്‍ കണിച്ചുകുളങ്ങരയിലെ വസതിയിലെത്തി കൈമാറി. ഇരുപത്തിനാല് ഇഞ്ച് ഉയരവും പതിനെട്ട് ഇഞ്ച് വീതിയുമുള്ള കാന്‍വാസിലാണ് ഇരുപത് ദിവസമെടുത്ത് അദ്ദേഹം ഈ …

പാഠപുസ്തകത്തിലെ സംവരണവിരുദ്ധ പരാമർശം: കടുത്ത നടപടി വേണം

കൊല്ലം: സാമുദായിക സംവരണം വർഗീയ വിപത്താണെന്ന് പ്ളസ് വൺ പാഠപുസ്തകത്തിൽ എഴുതി പിടിപ്പിച്ച എസ്.സി.ഇ.ആർ.ടിയിലെ സവർണ ജാതിക്കോമരങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ശ്രീനാരായണഗുരു എംപ്ളോയീസ് കൗൺസിൽ പ്രസിഡന്റ് ഡോ.വിഷ്ണുവും സെക്രട്ടറി ഡോ.സുമേഷും ആവശ്യപ്പെട്ടു. ഡോ.ബി.ആർ …

എസ്.എൻ. കോളേജ് ചാത്തന്നൂർ മേഖലാ ചാമ്പ്യന്മാർ

കൊല്ലം: ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിൽ തിരുവനന്തപുരം മേഖലയിൽ നിന്നുള്ള ക്രിക്കറ്റ് മത്സരത്തിൽ എസ് .എൻ കോളേജ് ചാത്തന്നൂർ 10 വിക്കറ്റിന് എസ് എൻ കോളേജ് വർക്കലയെ പരാജയപ്പെടുത്തി മേഖലാ ചാമ്പ്യന്മാരായി. മാൻ ഓഫ് ദി …

ശാസ്ത്ര പ്രദർശനം

കൊല്ലം: വിദ്യാർത്ഥികൾ ശാസ്ത്ര സാങ്കേതികവിദ്യകളുടെ സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ പറഞ്ഞു. കൊല്ലം എസ്.എൻ കോളേജിൽ ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് ഡി.ബി.ടി സ്റ്റാർ സ്കീമിന്റെ സഹായത്തോടെ ശ്രീനാരായണ …

Scroll to top
Close
Browse Categories