വെള്ളാപ്പള്ളി നടേശൻ

എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി

ഡോ. പൽപ്പു എന്ന നിശബ്ദ വിപ്ളവകാരി

പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടിയും അഗ്നിപാതകൾ താണ്ടിയും സമാനതകളില്ലാത്ത നേട്ടങ്ങൾ കൈവരിച്ച് സാമൂഹികസമത്വം എന്ന സങ്കല്‍പം യാഥാർത്ഥ്യമാക്കുന്നതിൽ ഡോ. പൽപ്പു വഹിച്ച പങ്ക് ചരിത്രപരവും സമാനതകളില്ലാത്തതുമാണ്. കേരളീയ നവോത്ഥാന ചരിത്രത്തിൽ സ്വന്തമായൊരു സ്ഥാനം അടയാളപ്പെടുത്തിയ നവോത്ഥാന …

ഇനി എന്നുവരും ബി.എസ്.എൻ.എൽ. 4ജി ?

ബി.എസ്.എൻ.എൽ. സേവനം കേരളത്തിൽ പൂർണ മായും 4ജി, 5ജി നിലവാരത്തിലേക്ക് ഉയരുമെന്ന് പറയാൻ തുടങ്ങിയിട്ട് വർഷങ്ങളായി. മറ്റ് സ്വകാര്യ മൊബൈൽ, ഇന്റർനെറ്റ്സർവീസ് പ്രൊവൈഡർമാരെല്ലാം അതിവേഗ സർവീസുകളുമായി ബഹുദൂരം പിന്നിടുമ്പോഴാണ് കേന്ദ്രസർക്കാർ സ്ഥാപനമായ ബി.എസ്.എൻ.എൽ. 2ജിയും …

വഖഫ്:മുനമ്പത്തെ കണ്ണീരിന് വിലയില്ലേ….

കേന്ദ്രസർക്കാരിന്റെ വഖഫ് നിയമഭേദഗതി നീക്കം രാജ്യമാകെ പലരീതിയിലുമുള്ള ചർച്ചകൾക്ക് കാരണമാകുമ്പോൾ ഈ മലയാള മണ്ണിൽ വഖഫ് നിയമത്തിന്റെ നൂലാമാലകളിൽപ്പെട്ട് മന:സമാധാനം നഷ്ടപ്പെട്ട 614 കുടുംബങ്ങളുടെ ദുരിതജീവിതം മതേതരമൂല്യങ്ങളെയും ഭരണഘടനയിലുള്ള വിശ്വാസത്തെയും ചോദ്യം ചെയ്യുന്നതാണ്. നൂറ്റാണ്ടുകളായി …

ഗുരു :അത്ഭുത മാനവികതാവാദി

മനുഷ്യവംശം നിലനിൽക്കുന്നിടത്തോളം കാലം ഗുരു അമരനായി നമ്മുടെ മധ്യേ ഉണ്ടായിരിക്കും. മനുഷ്യനും മനുഷ്യനും തമ്മിൽ നീതിയുക്തമായ ഒരു ബന്ധമുണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയെ മുന്നിൽ കണ്ടിട്ടാണ് ഗുരു മതാതീത സങ്കല്പങ്ങളിലൂന്നിയ ആത്മീയചിന്ത പ്രചരിപ്പിച്ചത്.ഏറ്റവും മനുഷ്യവിരുദ്ധമായ ലോകത്തെ നവീകരിക്കാനായി …

കേരളത്തെ വിഴുങ്ങുന്ന പ്ലാസ്റ്റിക്

മണ്ണിൽ അലിഞ്ഞുചേരാത്ത പ്ളാസ്റ്റിക് അവശിഷ്ടങ്ങൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും ജീവജാലങ്ങളുടെ നിലനിൽപ്പിന് അവ ഉയർത്തുന്ന ഭീഷണികളും പതിറ്റാണ്ടുകളായി ചർച്ച ചെയ്യുന്ന വിഷയമാണ്. ലോകത്ത് ഏറ്റവുമധികം പ്ളാസ്റ്റിക് മാലിന്യം സൃഷ്ടിക്കുന്ന രാജ്യങ്ങളുടെ മുൻപന്തിയിൽ ഇന്ത്യയുമുണ്ട്. നമ്മുടെ …

നിഷേധിക്കപ്പെടുന്ന സംവരണം

സാമുദായിക സംവരണം രാജ്യമെമ്പാടും എക്കാലത്തും ഒളിഞ്ഞും തെളിഞ്ഞുമുള്ള എതിർപ്പുകൾ നേരിട്ടാണ് മുന്നോട്ടുപോയിട്ടുള്ളത്. സർക്കാർ സർവ്വീസുകളിലെയും ഭരണതലങ്ങളിലെയും സംവരണ വിരുദ്ധരുടെ കുതന്ത്രങ്ങളെക്കുറിച്ച് നാം എത്രയോ വട്ടം ചർച്ച ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസ യോഗ്യതയിൽ പിന്നിൽ നിൽക്കുന്ന പിന്നാക്കക്കാർ …

ശ്രീനാരായണ ഗുരു ജയന്തി: ചില സമകാലിക വിചാരങ്ങൾ

‘ നല്ലവരായിരുന്ന് നൻമ ചെയ്യുവിൻ’ എന്ന ഗുരുമൊഴിയാണ് മുൻഗാമികളെയും നയിച്ചിട്ടുള്ളത്. അതുതന്നെയാണ് ഈ എളിയവനായ ഞാനും പിന്തുടരുന്നത്. എട്ട് പതിറ്റാണ്ടു കാലത്തെ ജീവിതപരിചയം വച്ച് നെഞ്ചുറപ്പോടെ പറയാന്‍ കഴിയും എന്റെ കര്‍മ്മമണ്ഡലത്തിലെ എല്ലാ നേട്ടങ്ങള്‍ക്കും …

പ്രതീക്ഷകളുടെ ഒരു പൂക്കാലം കൂടി

ഒരു തിരുവോണം കൂടി പടിവാതിൽക്കലെത്തി. പൊന്നിൻ ചിങ്ങത്തിനൊപ്പം ഓണക്കോടി അണിയുകയാണ് കൊല്ലവർഷം 1200. അസാധാരണ പ്രതിസന്ധികളിലൂടെ കൊച്ചുകേരളവും വലിയ ഭാരതവും കടന്നുപോകുമ്പോൾ സമത്വ സുന്ദര മാവേലിനാടിന്റെ മഹത്വത്തിന് വസന്തശോഭ. സത്യം, സമത്വം, സ്വാതന്ത്ര്യം തുടങ്ങിയ …

വയനാടിനായി സർക്കാരിനൊപ്പം നിൽക്കാം

വയനാട് കേരളത്തിന്റെ തീരാവേദനയാണിന്ന്. നമ്മുടെ സംസ്ഥാനം നേരിടേണ്ടി വന്ന ഏറ്റവും വലിയ ദുരന്തത്തിന് ഇരകളായത് മുണ്ടക്കൈയിലെയും ചൂരൽമലയിലേയും 500ഓളം ജീവനുകളാണ്. നൂറുകണക്കിന് വീടുകളും കൃഷിയിടങ്ങളും, ആയിരക്കണക്കിന് ജീവജാലങ്ങളും ഇല്ലാതായി. കല്ലിന്മേൽ കല്ല് ശേഷിക്കാതെയാണ് ഒരു …

ഗുരു മനുഷ്യ സ്നേഹത്തിൻ്റെ പരംപൊരുൾ

ഗുരു എന്ന വാക്കിനർത്ഥം ഇരുളിനെ അകറ്റുന്നവൻ എന്നാണ്. മനസുകളിലെ ഇരുട്ടിനെ അകറ്റുകയെന്ന് തന്നെ വ്യാഖ്യാനിക്കാം. ഈ കൊച്ചുകേരളത്തിൽ നൂറ്റാണ്ടുകളായി മനുഷ്യൻ രൂപപ്പെടുത്തിയ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും അഹങ്കാരത്തെയും സ്നേഹമെന്ന മഹാമന്ത്രത്തിന്റെ മരുന്നു പുരട്ടി, അന്ധകാരത്തിലമർന്ന് കിടന്ന …

Scroll to top
Close
Browse Categories