വീണ സുനിൽ, പുനലൂർ

ചാലിയാർ

ചാലിയാർ ഇനി നിനക്കെങ്ങനെയൊഴുകാനാകും സ്വച്ഛന്ദമായി..? നിന്നാഴങ്ങളിൽ വീണു പൊലിഞ്ഞപാൽ മണം മാറാത്ത കുരുന്നുടലുകൾ,ശ്വാസം മുട്ടിക്കുമ്പോൾ, ചാലിയാർ ഇനി നിനക്കെങ്ങനെയൊഴുകാനാകും സ്വച്ഛന്ദമായി…? അറ്റുപോയ മോതിരവിരലിൻ ബാക്കിയാമുടൽലക്ഷ്യമില്ലാതെ നിന്നിലൊഴുകി നടക്കവേ, ചാലിയാർ ഇനി നിനക്കെങ്ങനെയൊഴു കാനാകും സ്വച്ഛന്ദമായി..? …

അയാൾ

ഉത്തരവാദിത്വങ്ങളുടെ വേനൽ ചൂടിൽഉണങ്ങിപോയൊരുവന്മരമായിരുന്നുഅയാൾ…….. ഇനിയൊരുവർഷകാലത്തിനും ജീവൻ വയ്പ്പിക്കാനാകത്തവിധംതായ് വേര് പോലും ഉണങ്ങിയിട്ടും തായ്ത്തടിയുടെഇത്തിരി നിഴലിൽ പ്രിയപ്പെട്ടവർക്ക്തണലേകാൻ വെമ്പൽ പൂണ്ടവൻ…..അവസാന“പച്ചപ്പും”പ്രിയപ്പെട്ടവർക്ക്പകുത്തു നൽകിനീരുവറ്റിയ ചണ്ടിയായിപിഴുതുവീണപ്പോഴും ആരോ പറയുന്നുണ്ടായിരുന്നു“നല്ല കാതലുള്ള തടിയാണെന്ന് “. നല്ലകാതലായികരുതി വച്ച അവസാനസമ്പാദ്യവും പങ്കിട്ടെടുത്തവരിൽഒരുവൻ …

Scroll to top
Close
Browse Categories