ചണ്ഡാലഭിക്ഷുകി: സര്‍വസാഹോദര്യത്തിന്റെ മാസ്മരദൃശ്യം
ജാതിയെ ധ്വംസിച്ച് മനുഷ്യസമുദായത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുക എന്നതായിരുന്നു ചണ്ഡാലഭിക്ഷുകി എന്ന ഗാനകാവ്യരചനയിലൂടെ കവി ഉദ്ദേശിച്ചത്. അതോടൊപ്പം തന്റെ സ്‌നേഹസങ്കല്പത്തെ- മാംസനിബദ്ധമല്ലാത്ത രാഗത്തെ-അരക്കിട്ടുറപ്പിക്കാനും ആശാനു സാധിച്ചു. ചിത്രാപൗര്‍ണമി നാളിലാണ് കുമാരനാശാന്‍ ജന്മം കൊണ്ടത്. …