ഡോ.എസ്. ഷാജി

ഇടതുപക്ഷത്തിന്റെ വലതുപക്ഷ സ്വഭാവം

കുഞ്ഞാമന്‍ എഴുതുന്നതു കാണുക: ”സംവരണത്തിലൂടെ വരുന്നവരെ താഴ്ന്നവരായി കാണുന്ന പ്രവണത മേലാള വിഭാഗത്തിനുണ്ട്. സ്‌റ്റൈപന്റ് കിട്ടി പഠിക്കുന്ന വിദ്യാര്‍ത്ഥികളോടും മറ്റുമുള്ള വിവേചനം കൂടി വരികയാണ്. ഞാന്‍ പഠിക്കുന്ന കാലത്തും ഇതുണ്ടായിരുന്നു. ഹോസ്റ്റലില്‍ ക്യൂ നില്‍ക്കുമ്പോള്‍, …

കുഞ്ഞാമനും കമ്യൂണിസ്റ്റുകാരും

മാറിക്കൊണ്ടിരിക്കുന്ന കാലത്തിനും തലമുറകള്‍ക്കും, എന്നാല്‍ വരേണ്യവര്‍ഗ താല്പര്യങ്ങള്‍ക്കു വേണ്ടത്ര ഉലച്ചില്‍ തട്ടാത്ത, പരാജയം നിരന്തരം ഭക്ഷിച്ചുകൊണ്ടിരിക്കുന്ന കേരളീയ സമൂഹത്തിലെ അധഃസ്ഥിത വിഭാഗങ്ങള്‍ക്കു നല്ലൊരു പാഠപുസ്തകമായിരിക്കും പരാജയങ്ങളില്‍ നിന്നും രൂപപ്പെട്ട കുഞ്ഞാമന്റെ അതിജീവനക്കുറിപ്പുകള്‍.(‘ എതിര് ‘ …

വിവേകോദയവും വിവേകാനന്ദനും ആശാനും

ശ്രീനാരായണഗുരുവാണ് ‘വിവേകോദയം’ എന്ന പേര്‍ നിര്‍ദ്ദേശിച്ചതെന്നു കെ.പി. കയ്യാലക്കല്‍ പറഞ്ഞതായി ജി. പ്രിയദര്‍ശനന്‍ രേഖപ്പെടുത്തുന്നു. സമുദായത്തിന് ഇപ്പോള്‍ വേണ്ടതു വിവേകമാണെന്നു ഗുരു പറഞ്ഞത്രെ. കുമാരനാശാന്റെ ജീവിതത്തെ ഗാഢമായി സ്വാധീനിക്കുകയും നിയന്ത്രിക്കുകയും ചെയ്ത ‘പരദൈവ’മായിരുന്നു ശ്രീനാരായണഗുരു. …

ചരിത്രകാരന്മാരുടെ ജാത്യസൂയ

തമ്മിലുണ്ണാത്തോരെപ്പറ്റി ആശാനും മിശ്രഭോജനത്തെപ്പറ്റി ഗാന്ധിജിയും എഴുതുന്നതിനും അഞ്ചുവര്‍ഷം മുമ്പാണ് (1917), ചരിത്രപ്രസിദ്ധമായ മിശ്രഭോജനം ചെറായിയില്‍ സഹോദരന്‍ അയ്യപ്പന്‍ സംഘടിപ്പിക്കുന്നത്. അയിത്തോച്ഛാടനം കോണ്‍ഗ്രസ്സിന്റെ പതിമൂന്നിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തുന്നതിനും (1920) മുമ്പ് ജാതിയ്ക്കും അയിത്തത്തിനുമെതിരെ, ജനങ്ങളെ പരസ്യമായി …

അനര്‍ത്ഥകരമായ ജാതിവഴക്ക്

ഇന്നത്തെ ജനാധിപത്യസംവിധാനത്തില്‍ തന്നെ, ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന അധഃകൃതപിന്നോക്കവിഭാഗങ്ങളുടെ ന്യായമായഅവകാശങ്ങള്‍ പോലും രാഷ്ട്രീയപാര്‍ട്ടികളിലെയും ബ്യൂറോക്രസിയിലെയും സവര്‍ണ്ണവിഭാഗങ്ങള്‍ പരസ്പരംകൈകോര്‍ത്തുനിന്ന് അട്ടിമറിക്കുകയും നിഷേധിക്കുകയും ചെയ്യുന്നത് കാണാം. അതിനെതിരെയുള്ള പ്രതിഷേധശബ്ദങ്ങള്‍ അവഗണിതരുടെ ഭാഗത്തുനിന്ന് ഉയര്‍ന്നാലും മിക്കപ്പോഴും ഫലപ്രാപ്തിയിലെത്താറില്ല. വരേണ്യബാധിര്യം …

ദൂഷിതമായ ന്യായാസനം

മജിസ്‌ട്രേട്ട് സവര്‍ണ്ണനായാല്‍ അവര്‍ണനായ പരാതിക്കാരന്‍ (വാദി) കുറ്റവാളിയാകുകയും കുറ്റവാളി (പ്രതി)യായ സവര്‍ണ്ണന്‍ നിരപരാധിയാകുകയും ചെയ്യും. മറിച്ച് മജിസ്‌ട്രേട്ട് അവര്‍ണനും, കുറ്റവാളി സവര്‍ണനുമായാല്‍ നിഷ്പക്ഷമായി കേസുവിധിക്കുന്ന അവര്‍ണമജിസ്‌ട്രേട്ടിനു അപമാനവും ജീവഹാനിയുമായിരിക്കും ഫലം. സവര്‍ണാധിപത്യത്തില്‍ അധിഷ്ഠിതമായ ഇന്ത്യന്‍ …

ലഹള ഒരു വലിയ ‘സമുദായപരിഷ്‌കാരി’

ലഹളാനന്തരം സര്‍ക്കാര്‍ എടുത്ത നടപടികളെയും അതിലെ ന്യായാന്യായങ്ങളെയും ചൂണ്ടിക്കാട്ടി, നീതിയും സമാധാനവും ഉറപ്പുവരുത്തേണ്ട ആവശ്യകതയെ, ഇത്തരം സന്ദര്‍ഭങ്ങളില്‍ സര്‍ക്കാരിനെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും മുഖപ്രസംഗത്തിലൂടെ ആശാന്‍ ധരിപ്പിക്കാറുണ്ട്. ലഹളയുടെ ചരിത്രം ഉദ്യോഗസ്ഥരുടെ പക്ഷപാതം മൂലം കീഴ്‌മേല്‍ …

പുലയരുടെ നീതിക്കായുള്ള നിലവിളി

ഒരു നാടിന്റെയും സമൂഹത്തിന്റെയും സമഗ്രവികസനത്തിനും പുരോഗതിയ്ക്കും അതിലെ ഓരോ സമുദായത്തിന്റെയും കൂട്ടായ പ്രവര്‍ത്തനവും പരിഷ്‌കരണശ്രമങ്ങളും ഏറെ സഹായകമായി ഭവിക്കുമെന്ന് ആശാന്‍ വിശ്വസിച്ചു. ആ കാഴ്ചപ്പാടോടുകൂടി അദ്ധ്വാനിക്കുമ്പോഴും, മറ്റു സമുദായങ്ങളുടെ വിശേഷിച്ചും താഴെത്തട്ടില്‍ ജീവിക്കുന്ന ജനവിഭാഗങ്ങളുടെ …

കുടിലതകള്‍ക്കു മുന്നില്‍ മൗനം ദീക്ഷിക്കാതെ

സമുദായത്തിന്റെയും സമൂഹത്തിന്റെയും കാലോചിതമായ അഭിവൃദ്ധിയ്ക്കുനേരിടുന്ന തടസ്സങ്ങളെയും കഷ്ടതകളെയും വാസ്തവമായ ഹൃദയവികാസവും ദീര്‍ഘാലോചനയുമുള്ളവര്‍ക്കു മാത്രമേ കാണാനും അനുശോചിക്കാനും സാധിക്കൂവെന്ന് ആശാന്‍ എഴുതിയിട്ടു നൂറ്റാണ്ട് ഒന്നുകഴിഞ്ഞു. ശാസ്ത്രസാങ്കേതിക വിജ്ഞാനമേഖലകളില്‍ വലിയവിസ്‌ഫോടനങ്ങള്‍ നടന്നിട്ടും, ആചാരവിശ്വാസങ്ങളെ സംബന്ധിച്ചിടത്തോളം ആശാന്‍ ആഗ്രഹിച്ചതുപോലെ …

ജാതിയുടെ ഭിന്നമുഖങ്ങൾ

ജാതി എന്ന വിഷവൃക്ഷത്തെ സ്വാര്‍ത്ഥലക്ഷ്യത്തോടെ നട്ടുവളര്‍ത്തിയ ബ്രാഹ്മണര്‍ നേരിടുന്ന വര്‍ത്തമാനകാല പ്രതിസന്ധിയില്‍ ആശാന് അനുകമ്പ തോന്നിയിരുന്നു. എന്നാല്‍ അവരുടെ വാലുപിടിച്ചുനിന്ന് ജാതിയ്ക്ക് വേലികെട്ടാനും വളമിടാനും ശ്രമിക്കുന്ന കേരളത്തിലെ ഇതര സവര്‍ണ്ണഹിന്ദുക്കളുടെ സാഹസത്തില്‍ പുച്ഛമാണ് തോന്നിയത്. …

Scroll to top
Close
Browse Categories