നീതിക്ക് നിരക്കാത്ത അമിത പ്രാതിനിധ്യ കുത്തക
വഴിനടക്കാനും തുണിയുടുക്കാനും മനുഷ്യാവകാശങ്ങള്‍ക്കും പൗരാവകാശങ്ങള്‍ക്കും വേണ്ടി കേരളത്തിലെ അടിസ്ഥാന ജനതയായ ജാതിബാഹ്യരായ അവര്‍ണര്‍ തുടങ്ങിയ പോരാട്ടങ്ങളെയാണ് കേരള നവോത്ഥാനം എന്നു പറയുന്നത്. കണ്ണില്‍ ചുണ്ണാമ്പെഴുതലും വൃഷണങ്ങളും ജനനേന്ദ്രിയങ്ങളും തകര്‍ക്കലുമെല്ലാം ബ്രാഹ്മണ്യത്തിന് കുപ്പിണിയായ ജാതിക്കോമരങ്ങള്‍ അവര്ണസമരക്കാര്ക്കെതിരേ …


