ഉറി
ശരിക്കും വയറ്റീവന്ന്ഉറഞ്ഞുകൂടീതൊന്നുമല്ല.എവ്ടേന്നും മൊത്തായികളഞ്ഞുകിട്ടീതുമല്ല. (പിന്നെ പിന്നെ എന്ന്ചോദിച്ചോണ്ടിരിക്കണം). ഞാറു നട്ടോണ്ടിരിക്കുമ്പംചെളീന്ന് കിട്ടീതാണ്ചുറ്റും മണപ്പിക്കുന്ന മൂക്ക്.തീരെക്കുഞ്ഞായിരുന്നു.മടിക്കുത്തിലടങ്ങിക്കിടന്നു. പാവല് വള്ളീക്ക് പടർപ്പ്കുത്തിക്കൊണ്ടിരുന്നപ്പോകൈയില് മുറുക്കുകയായിരുന്നു.നൂല് വണ്ണമേണ്ടായ്‌രുന്നുള്ളുവിരലുകളാത്രെ വിരലുകൾ.അടുക്കളയോളം കൂട്ടുപോന്നു. കുത്തരി ചേറുമ്പോഴായിരുന്നു.ഒട്ടിക്കിടക്കുകാരുന്നു പിള്ളവയറ്.ഒടുക്കത്തെ വെശപ്പാരുന്നു. (പിന്നെ പിന്നെ എന്ന്ചോദിച്ചോണ്ടിരിക്കണം). …


