നൂറ്റാണ്ടിന്റെ വെളിച്ചം
അനാദിയാം വെളിച്ചം നൂല്‍ക്കും-ചര്‍ക്ക വന്നുദിക്കുന്നു,ശിവഗിരിക്കുന്നില്‍ സത്യംഗുരുമൊത്തിരിയ്ക്കുന്നു,ജ്ഞാനാനന്ദവെട്ടമാ, മാവിന്‍ചോട്ടിലാകവെ പരക്കുന്നു!മാവിലപ്പാഠം കാറ്റു വന്നിലകളാലെഴുതുന്നു.കണ്ണീരില്‍, വിയര്‍പ്പില്‍,ജീവന്‍ തുടിക്കും നിണത്തിലുംഅലയടിക്കും ഉപ്പിന്നൊരേ-രുചിയെന്നറിവന്നറിവാകുന്നു,അതിന്നിടിമുഴക്കത്തില്‍ ക്ഷേത്ര-നടകള്‍ നടുങ്ങുന്നു,വെളിച്ചം മണിയടിച്ചാര്‍ത്തിരമ്പുന്നു ചുറ്റും!ജ്ഞാനമാണിക്യംഅരയിലിരുന്നിട്ടുംകൂടലില്ലാക്കുടില തന്ത്രങ്ങള്‍ പിറക്കുന്നു,കെട്ട കാലമേ, നീയിതു നെഞ്ചേല്‍ക്കുകനൂറ്റാണ്ടിന്റെ വെളിച്ചം വന്നാകണ്ണുകള്‍ തുറക്കട്ടെ!


