സുനില്‍ സി. ഇ

ഗദ്യകാരന്റെ മരണം !

ഒരു വിമർശകനെ തീരങ്ങളില്ലാത്ത അഗ്നിസമുദ്രമാക്കി തീർക്കുന്നത് അയാളിലെ ധൈര്യമാണ്. ഭാഷയിൽ കലാപരമായ അനാസക്തിക്കു ശക്തിസങ്കോചം സംഭവിച്ചപ്പോഴെല്ലാം മഴു ഓങ്ങിയിരുന്ന പലരും ഇന്നു നിശ്ശബ്ദരാണ്. അസത്യമായ ഒരു കൃതിയുടെ ബാഹ്യരൂപത്തെ തൊലി നീക്കി കാണിക്കുന്ന പ്രവണതയാണ് …

തിരക്കാധിപത്യം !

നാളത്തെ വേദന ഒഴിവാക്കാൻ ഇന്നത്തെ ആനന്ദം വേണ്ടെന്നുവയ്ക്കാൻ നമ്മുടെ എത്ര ഫിക്ഷനിസ്റ്റുകൾക്കാവും ? ഈ ചോദ്യത്തെ നട്ടെല്ലു നിവർത്തി നിന്ന് അഡ്രസ് ചെയ്യുന്ന ഒരാൾക്കേ സത്യത്തിൽ തിരക്കിന്റെ മന:ശാസ്ത്രത്തെ അഴിച്ചുനോക്കാനാവൂ. സാഹിത്യത്തിലെ മീശ വെച്ച …

ജനപ്രിയത എന്ന രോഗം

അവശൻമാർക്കും ആർത്തൻമാർക്കും ആലംബഹീനർക്കും വേണ്ടിയൊക്കെ എഴുതിയത് കുമാരനാശാനും പിൽക്കാലത്ത് എ. അയ്യപ്പനുമൊക്കെയാണല്ലോ. ഇവരുടെ വിത്തും കൈക്കോട്ടും കണ്ഠശുദ്ധി മാത്രമായിരുന്നില്ല. മറിച്ച് വാക്കിന്റെ വാൾമൂർച്ചയായിരുന്നു. സാമൂഹിക ജീവിതം എണ്ണിയാലൊടുങ്ങാത്ത പ്രതിസന്ധികൾ നേരിട്ടപ്പോൾ കവിതയുടെ വടികൊണ്ട് അതിനെ …

കവിതയുടെ മരണം

എല്ലാ വീടുകളിലും രണ്ട് യൂട്യൂബ് ചാനലുകളും രണ്ടു കവികളും വീതമുള്ള ഏക സംസ്ഥാനം കേരളമായിരിക്കും. ഇനി കവിതയുടെ ഉയിർത്തെഴുന്നേൽപ്പ് സാധ്യമാകണമെങ്കിൽ വാക്കുകൾ കൊണ്ട് വിപ്ലവാത്മകമായ വാങ്മയ ചിത്രങ്ങൾ വരയ്ക്കേണ്ടതുണ്ട്. പൊയറ്റിക് എഡിറ്റർ ആവശ്യമില്ലാത്ത ഫേസ്ബുക്കും …

എഴുത്തുകാരന്റെ അധൈര്യം

ബാലചന്ദ്രൻ ചുള്ളിക്കാടും സച്ചിദാനന്ദനും ഒക്കെ കവിതയെഴുത്ത് നിർത്തിയെന്ന് ഡിക്ലയർ ചെയ്യുകയാണ് പ്രധാനം. മഹാകവി കുമാരനാശാൻ എഴുതിയതിന്റെയത്രയും വിപ്ലവരാഷ്ട്രീയം ഇവരൊന്നും എഴുതിയിട്ടില്ലല്ലോ. ഇവരിന്നും അധൈര്യരായി തുടരുകയാണല്ലോ. ആശാൻ എഴുതിയതൊക്കെയും സവർണ്ണ ചേരിയിൽ ചേർത്ത് ബാധ കയറ്റാനുള്ള …

പ്രണയാഖ്യാനമെന്ന പരാജയം

കാല്പനികതയുടെ തേങ്ങുന്ന വാക്കുകൾ കൊണ്ട് ശരീരത്തെ കൊത്തിയെടുക്കാനാണ് നമ്മുടെ എഴുത്തുകാരികൾ ശ്രമിക്കുന്നത്. പ്രണയത്തെ ശരീരത്തിന്റെ മിഥ്യയിൽ നിന്നു മോചിപ്പിച്ചു നിർത്താനുള്ള വാക്കിന്റെ ജ്യോതിസ്സ് അന്യമായവരായതുകൊണ്ടുതന്നെ എഴുതുമ്പോൾ സംയമനത്തിന്റെ ഊർജ്ജം കറന്നു വീഴുന്നില്ല. സുഖമിയന്ന പ്രണയം …

സാഹിത്യോത്സവം

നമ്മുടെ സാഹിത്യോത്സവങ്ങൾ വായനാസുഖത്തിന്റെ പഞ്ചാരത്തരികളേക്കാൾ കൂടുതലായി കുടഞ്ഞിടുന്നത് ഫുഡ്കോർട്ടിലെ കണ്ണാടിപ്പെട്ടിയിൽ ഉള്ളടക്കം ചെയ്തിരിക്കുന്ന മെന്യു – റെസിപ്പി കളക്ഷനുകളാണ്. ലോകകല ശ്രദ്ധിച്ചു കൈകാര്യം ചെയ്യുന്ന ഫെസ്റ്റിവലുകളിൽ ഭാഷയും തത്വചിന്തയും ജുഡീഷ്യറിയും പൊളിറ്റിക്സും തടങ്കലും പ്രവാസവും …

റീൽ ലിറ്ററേച്ചർ

തുകൽ ബൈന്റിട്ട പുസ്തകങ്ങളെക്കാൾ ഇന്ന് എല്ലാവർക്കും പ്രിയം സ്ക്രീൻ അലമാരയിൽ നിന്ന് കണ്ണിലേക്ക് പാഞ്ഞടുക്കുന്ന ആശയമജ്ജകളാണ്. ഒരു പുസ്തകത്തിന്റെ മജ്ജകളെ റീൽസ് മുഖാന്തിരം ഉറപ്പിച്ചെടുക്കുന്ന പുതിയ ആശയവിദ്യയ്ക്ക് വലിയ പ്രചാരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പുതിയ എഴുത്തുകാരന്റെ …

പെണ്ണും ഭാഷയും തമ്മിലെന്ത് ?

മലയാള പെൺസാഹിത്യത്തിലേക്കു വരുമ്പോൾ കാര്യങ്ങളുടെ ഗതി മാറുന്നു. തീർന്നുപോയ ജീവിതത്തെ തിരിച്ചുപിടിക്കാനോ , ആഖ്യാനവും ജീവിതവും രണ്ടായിത്തീരുന്നിടത്തുനിന്നും തിരികെയെത്തി ഒന്നാക്കാനുള്ള യത്നമോയൊന്നും നാം കാണുന്നില്ല. ഭാഷയെ ആയുധമാക്കാനോ അത് അതിന്റെ കർമ്മം ചെയ്യുന്നുവെന്ന് ചരിത്രത്തിന് …

ഡയലോഗിന്റെ രാഷ്‌ട്രീയം

ചപലവും ദയനീയവുമായ ചാഞ്ചാട്ടങ്ങളിൽ വീണുപോകുന്ന ചില രചനകളെ ശ്രദ്ധിപ്പിക്കുന്നത് ചിലപ്പോൾ ചുരുക്കം ചില വാചകങ്ങളോ , ഒരു വാക്കോ , ഒരു പ്രസ്താവനയോ ഒക്കെയായിരിക്കും. പലതരം അർത്ഥനിറങ്ങൾ ബാധിച്ച ചില വാചകങ്ങളാണ് ചില സിനിമകളെ …

Scroll to top
Close
Browse Categories