സജില്‍ ശ്രീധര്‍

ആത്മ സൗരഭം

കേരളീയ നവോത്ഥാനത്തിന്റെ രാജശിൽപ്പി ഡോ. പി . പൽപ്പുവിന്റെ ഐതിഹാസികമായ ജീവിതം സൗന്ദര്യാത്മകമായി അടയാളപ്പെടുത്തുന്ന നോവൽ സജിൽ ശ്രീധറിന്റെ ‘ആത്മസൗരഭം’ ആരംഭിക്കുന്നു. വിജനതയുടെ താഴ്‌വരകളില്‍ ഏകനായ ഒരു ആട്ടിന്‍കുട്ടിയെ പോലെ മേയാന്‍ പല്‍പ്പുവിന് എന്നും …

വാണിജ്യ സിനിമയിലെ ക്ളാസ് ടച്ച്

സിനിമയില്‍ 44 വര്‍ഷങ്ങള്‍ പിന്നിടുന്ന സംവിധായകന്‍ ജോഷി സപ്തതിയിലെത്തി നില്‍ക്കുകയാണ്. മലയാളം കണ്ട ഏറ്റവും വലിയ ഹിറ്റ്‌മേക്കര്‍മാരിലൊരാളായ ജോഷിയുടെ ചലച്ചിത്രാനുഭവ വഴികള്‍. മലയാള സിനിമയിലെ ഒരു സംവിധായകന്‍ 70 വയസ് പൂര്‍ത്തിയാക്കുന്നു എന്നതും തന്റെ …

ചെറുകഥയും തിരക്കഥയും

തിരക്കഥയെക്കുറിച്ചുളള സ്വകീയവീക്ഷണം എം.ടി ഇങ്ങനെ തുടരുന്നു.”പ്രകടവും മൂര്‍ത്തവുമായ ചലനം. അദൃശ്യമെങ്കിലും സംവേദനക്ഷമമായ മാനസിക ചലനം, വാക്ക്, ശബ്ദം, നിശ്ശബ്ദത, സംഗീതം, പ്രേക്ഷകന് സ്വന്തം മനസിന്റെ അറയില്‍ വച്ച് സൃഷ്ടി നടത്താന്‍ വിടുന്ന വിടവുകള്‍ എന്നീ …

എം.ടി.സമാനതകളില്ലാത്ത മഹാപ്രതിഭാസം

ലോകസാഹിത്യത്തിലെയും സിനിമയിലെയും സൂക്ഷ്മചലനങ്ങള്‍ പോലും കൃത്യമായി മനസിലാക്കുകയും സ്വാംശീകരിക്കുകയും ചെയ്യുന്ന വലിയ വായനക്കാരന്‍ കൂടിയാണ് എം.ടി വാസുദേവൻ നായർ. വിശ്വസാഹിത്യത്തിലെ പല മഹത്കൃതികളും ആദ്യമായി മലയാളത്തിന് പരിചയപ്പെടുത്തുന്നത് എം.ടിയാണ്. പല തലമുറയില്‍ പെട്ട എഴുത്തുകാരെ …

ജീവിതവും പ്രതാപും തമ്മില്‍…

നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ ജീവിതത്തിന്റെ പടിയിറങ്ങുമ്പോള്‍ മലയാള സിനിമയുടെ ഒരു സുവര്‍ണ്ണകാലഘട്ടമാണ്ഓര്‍മ്മയാവുന്നത്. വളഞ്ഞവഴികള്‍ വശമില്ലാത്ത ആരെയും കൈമണി അടിക്കാനറിയാത്ത ഒരാള്‍. നല്ല ഒഴുക്കോടെ മലയാളം സംസാരിക്കാനറിയാത്ത മലയാളി. പക്ഷെ അറിഞ്ഞുകൊണ്ട് ആരെയും ഉപദ്രവിക്കില്ല-പ്രതാപ് …

കഥയുടെ രാഷ്ട്രീയം

നൂറ്റിമുപ്പത് വര്‍ഷം പിന്നിടുന്ന മലയാള ചെറുകഥയുടെ ഇതിവൃത്ത-ആഖ്യാന-സൗന്ദര്യശാസ്ത്ര തലങ്ങളിലേക്ക് ഒരു സമഗ്രാന്വേഷണം– കഥയുടെ രാഷ്ട്രീയം എന്നത് ഏതെങ്കിലും പ്രത്യയശാസ്ത്രപരമായ നിലപാടുകളോ സമകാലിക വിഷയങ്ങളോ ആയി ബന്ധപ്പെടുത്തി വായിക്കേണ്ടതല്ല. മറിച്ച് വ്യവസ്ഥിതിയുടെ പൊള്ളത്തരങ്ങള്‍ മനുഷ്യമനോഭാവങ്ങളെയും ചിന്താസരണികളെയും …

കഥയിലെ മൗലികത

വിവിധഘടകങ്ങള്‍ ഏകശിലാരൂപം പോലെ നിലകൊളളുകയും അതേസമയം ഓരോന്നിനും വേറിട്ട അസ്തിത്വം ഉണ്ടായിരിക്കുകയും ചെയ്യുക എന്നത് കഥയുടെ സവിശേഷതയ്ക്ക് ഉത്തമനിദര്‍ശനമാണ്. മാധവിക്കുട്ടി, സക്കറിയ..എന്നിങ്ങനെ മലയാള കഥയിലെ ഗിരിശൃംഗങ്ങളില്‍ ഏറെയും ഈ വിധത്തില്‍ കഥയുടെ ആകമാനമായ പൂര്‍ണ്ണതയ്‌ക്കൊപ്പം …

ഭാഷയുടെ താളലയങ്ങൾ

നൂറ്റിമുപ്പത് വര്‍ഷം പിന്നിടുന്ന മലയാള ചെറുകഥയുടെ ഇതിവൃത്ത-ആഖ്യാന-സൗന്ദര്യശാസ്ത്ര തലങ്ങളിലേക്ക് ഒരു സമഗ്രാന്വേഷണം ഒ.വി. വിജയന്റെ കടല്‍ത്തീരത്ത് സവിശേഷമായ ലാവണ്യാനുഭവം കൊണ്ട് വേറിട്ട തരത്തിലും തലത്തിലും നില്‍ക്കുന്നു. വെളളായിയപ്പനും മകന്‍ കുഞ്ഞുണ്ണിയും തമ്മിലുളള ആത്മബന്ധത്തിന്റെ ആഴക്കയങ്ങള്‍ …

സൂക്ഷ്മാഖ്യാനത്തിന്റെ നിഗൂഢഭംഗികള്‍

നൂറ്റിമുപ്പത് വര്‍ഷം പിന്നിടുന്ന മലയാള ചെറുകഥയുടെഇതിവൃത്ത-ആഖ്യാന-സൗന്ദര്യശാസ്ത്ര തലങ്ങളിലേക്ക്ഒരു സമഗ്രാന്വേഷണം സാഹിത്യശാഖകളില്‍ ഏറ്റവും സുന്ദരവും ഫലപ്രദവും ശക്തവും മര്‍മ്മപ്രധാനവുമായ രൂപം ഏതാണ്? വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാവാം. പക്ഷെ ചെറുകഥയുടെ അപ്രമാദിത്തം നിഷ്‌പക്ഷമതികള്‍ക്ക് സമ്മതിച്ചു തരേണ്ടി വരും. ലോകസാഹിത്യം …

Scroll to top
Close
Browse Categories