മങ്ങാട് ബാലചന്ദ്രന്‍

നാണുച്ചട്ടമ്പി

ആശാന്‍ നാണുവിനെ ആദ്യം പഠിപ്പിച്ചത് കാളിദാസന്റെ രഘുവംശമായിരുന്നു. ദിവസം രണ്ടു ശ്ലോകങ്ങള്‍ വീതം. അതായിരുന്നു കണക്ക്. മറ്റു കുട്ടികള്‍ക്ക് ആ രണ്ടു ശ്ലോകമെന്നത് ഒരു കുന്നോളമായിരുന്നെങ്കില്‍ നാണുവിനത് കുന്നിക്കുരുവോളമായിരുന്നു കുമ്മമ്പള്ളി രാമന്‍പിള്ള ആശാന്‍ പരമസാത്വികനായ …

വാരണപ്പള്ളിയിൽ

കായംകുളത്തിന്റെ പടിഞ്ഞാറു ഭാഗത്തായിട്ടാണ് പുതുപ്പള്ളി എന്ന തനിനാടന്‍ ഗ്രാമം. ആ ഗ്രാമത്തിന്റെ വടക്കുപടിഞ്ഞാറായി വളരെ പ്രസിദ്ധമായ ഒരു ഭവനം സ്ഥിതി ചെയ്തിരുന്നു. വാരണപ്പള്ളി എന്ന പേരിലാണ് ആ ഭവനം അറിയപ്പെട്ടിരുന്നത്. പ്രതാപവും പാരമ്പര്യവും പ്രശസ്തിയും …

പുതുപ്പള്ളിയിലേക്കുള്ള പുറപ്പെടല്‍

നാണു പറഞ്ഞതിന്റെ പൊരുളെന്തെന്ന് കൃഷ്ണന്‍വൈദ്യര്‍ക്ക് തീര്‍ത്തും ഗ്രഹിക്കുവാനായില്ല. എങ്കിലും ആലോചിച്ചപ്പോള്‍ ധനത്തോടും ബന്ധത്തോടുമുള്ള വേര്‍പെടല്‍ ഒരേ നേരമുണ്ടാകുന്നത് ലൗകികജീവിതം നയിക്കുന്നവര്‍ക്ക് അത്ര ഭൂഷണമല്ല എന്ന പൊരുളാണ് തെളിഞ്ഞുവന്നത്. കൃഷ്ണന്‍വൈദ്യരും മാടനാശാനും നാണുവിനെ ഉപരിപഠനത്തിനയക്കുന്നതിനെക്കുറിച്ച് പലവട്ടം …

ഉപരിപഠനത്തിനുള്ള നിമിത്തം

”കടുത്ത വസൂരിരോഗം പിടിപെട്ട ഒരാള്‍ എത്ര ധൈര്യവാനായാല്‍പ്പോലും ഹിംസ്രജന്തുക്കളുടെ സ്ഥിരവാസംകൊണ്ട് ഭയം ജനിപ്പിക്കുന്ന വിജനമായൊരു സ്ഥലത്ത് രാവും പകലുമായി ഇത്രയേറെ ദിനങ്ങള്‍ ഒറ്റയ്ക്ക് താമസിക്കുവാന്‍ ധൈര്യപ്പെടുമോ? അതും മരുന്നും ഭക്ഷണവും പരിചരണവും വേണ്ടനിലയിലില്ലാതെ തന്നെ?” …

വസൂരിയുമായി ഒരു സൗഹൃദം

മാടനാശാനും കുട്ടിയമ്മയ്ക്കും അമ്മാവന്മാർക്കും നാണുവിന്റെ ഭാവിയെക്കുറിച്ചുള്ള ചിന്തയും ആശങ്കയും നാൾക്കുനാൾ കൂടിക്കൂടി വന്നു. ദേശാടനത്തിനിടെ നാണു വയൽവാരത്തെത്തുക വല്ലപ്പോഴുമൊക്കെയായി. എങ്കിലും കുട്ടിയമ്മ ദിവസവും അത്താഴം വിളമ്പി കാത്തിരിക്കുമായിരുന്നു. രാവേറെ ചെന്നിട്ടും നാണുവിനെ കാണാതാവുമ്പോൾ നിരാശയോടെ …

തമിഴ് വേദങ്ങളുടെ ലോകത്തേക്ക്

നാണുഭക്തന്‍ കൂടെക്കൂടെ തിരുവനന്തപുരം ഭാഗത്തേക്ക് യാത്ര പോകാറുണ്ടായിരുന്നു. പക്ഷേ ഒരു യാത്രയിലും കൂട്ടുകാരുണ്ടായിരുന്നില്ല. ഏകാഗ്രതയും ഏകാന്തതയുമായിരുന്നു നാണുഭക്തനിഷ്ടം. തിരുവനന്തപുരം ദേശത്ത് നാണുഭക്തന്‍ എത്തിയിട്ടില്ലാത്ത ക്ഷേത്രങ്ങളോ സത്രങ്ങളോ ഇല്ലെന്നുതന്നെ പറയാം. ചെമ്പഴന്തിയിലേക്കു മടങ്ങാത്ത പല രാത്രികളിലും …

നാണുഭക്തന്‍

കുടുംബകാര്യങ്ങളിലൊന്നിലും നാണുഭക്തന് വേണ്ടത്ര ശ്രദ്ധയില്ലായിരുന്നു. ഭക്തിയും പ്രാര്‍ത്ഥനയും ധ്യാനവും ഒഴിഞ്ഞ നേരവും ഇല്ലാതായി. ചില ക്ഷേത്രങ്ങളില്‍ ഭജനം പാര്‍ക്കുന്ന ഭക്തജനങ്ങള്‍ക്കായി രാമായണവും മറ്റു പുരാണഗ്രന്ഥങ്ങളും പാരായണം ചെയ്തു കൊടുക്കുന്നതും അതിന്റെ പൊരുള്‍ ഭക്തിപ്രധാനമായി പറഞ്ഞു …

പോകുന്ന വഴിയേ തെളിക്കുക

തെളിക്കുന്ന വഴിയേ പോയില്ലെങ്കില്‍ പോകുന്ന വഴിയേ തെ ളിക്കുക എന്നതായിരുന്നു നാണുവിന്റെ ശൈലി. മറ്റു ഉഴവുകാരുടെ മര്‍ദ്ദനമേല്‍ക്കുന്ന കാളകളുടെ പുറം പലപ്പോഴും നാണു തന്റെ ഉഴവിനുശേഷം ചെന്നു തലോടിക്കൊടുക്കുമായിരുന്നു. മാത്രവുമല്ല പുല്ലും വെള്ളവും അവകള്‍ക്ക് …

നല്ല ഇടയന്‍

നാണു മരക്കൊമ്പിലിരുന്നു വായന നടത്തുമ്പോള്‍ കന്നുകാലികള്‍ സ്വതന്ത്രമായി മേഞ്ഞു നടക്കും. വായന കഴിഞ്ഞു നാണു ചിന്തയിലാകുമ്പോള്‍ മേഞ്ഞുകഴിഞ്ഞ കാലികള്‍ അയവിറക്കിക്കിടക്കും. ഇടയ്‌ക്കെപ്പോഴെങ്കിലും നാണു ഒന്നോ രണ്ടോ കന്നുകാലികളുടെ പേരുകള്‍ ഉറക്കെ വിളിക്കും. ആ വിളിശബ്ദം …

നാണുവിന്റെ അത്ഭുതക്കിണര്‍

ആയിടയ്ക്ക് തിരുവിതാംകൂറില്‍ വലിയൊരു വരള്‍ച്ചയുണ്ടായി. ചെറിയ കുളങ്ങളും തോടുകളും കിണറുകളുമൊക്കെ വറ്റിവരണ്ടു. അതോടെ ആവശ്യത്തിനു വെള്ളം കിട്ടാതെ വന്നു. പ ലരുടെയും കൃഷികള്‍ ആ വരള്‍ച്ചയില്‍പ്പെട്ടു നശിച്ചു. അക്കൂട്ടത്തില്‍ മറ്റു പല വെറ്റിലത്തോട്ടങ്ങളും ഉണങ്ങി …

Scroll to top
Close
Browse Categories