ഡോ.എസ്. ഷാജി

അനര്‍ത്ഥകരമായ ജാതിവഴക്ക്

ഇന്നത്തെ ജനാധിപത്യസംവിധാനത്തില്‍ തന്നെ, ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന അധഃകൃതപിന്നോക്കവിഭാഗങ്ങളുടെ ന്യായമായഅവകാശങ്ങള്‍ പോലും രാഷ്ട്രീയപാര്‍ട്ടികളിലെയും ബ്യൂറോക്രസിയിലെയും സവര്‍ണ്ണവിഭാഗങ്ങള്‍ പരസ്പരംകൈകോര്‍ത്തുനിന്ന് അട്ടിമറിക്കുകയും നിഷേധിക്കുകയും ചെയ്യുന്നത് കാണാം. അതിനെതിരെയുള്ള പ്രതിഷേധശബ്ദങ്ങള്‍ അവഗണിതരുടെ ഭാഗത്തുനിന്ന് ഉയര്‍ന്നാലും മിക്കപ്പോഴും ഫലപ്രാപ്തിയിലെത്താറില്ല. വരേണ്യബാധിര്യം …

ദൂഷിതമായ ന്യായാസനം

മജിസ്‌ട്രേട്ട് സവര്‍ണ്ണനായാല്‍ അവര്‍ണനായ പരാതിക്കാരന്‍ (വാദി) കുറ്റവാളിയാകുകയും കുറ്റവാളി (പ്രതി)യായ സവര്‍ണ്ണന്‍ നിരപരാധിയാകുകയും ചെയ്യും. മറിച്ച് മജിസ്‌ട്രേട്ട് അവര്‍ണനും, കുറ്റവാളി സവര്‍ണനുമായാല്‍ നിഷ്പക്ഷമായി കേസുവിധിക്കുന്ന അവര്‍ണമജിസ്‌ട്രേട്ടിനു അപമാനവും ജീവഹാനിയുമായിരിക്കും ഫലം. സവര്‍ണാധിപത്യത്തില്‍ അധിഷ്ഠിതമായ ഇന്ത്യന്‍ …

ലഹള ഒരു വലിയ ‘സമുദായപരിഷ്‌കാരി’

ലഹളാനന്തരം സര്‍ക്കാര്‍ എടുത്ത നടപടികളെയും അതിലെ ന്യായാന്യായങ്ങളെയും ചൂണ്ടിക്കാട്ടി, നീതിയും സമാധാനവും ഉറപ്പുവരുത്തേണ്ട ആവശ്യകതയെ, ഇത്തരം സന്ദര്‍ഭങ്ങളില്‍ സര്‍ക്കാരിനെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും മുഖപ്രസംഗത്തിലൂടെ ആശാന്‍ ധരിപ്പിക്കാറുണ്ട്. ലഹളയുടെ ചരിത്രം ഉദ്യോഗസ്ഥരുടെ പക്ഷപാതം മൂലം കീഴ്‌മേല്‍ …

പുലയരുടെ നീതിക്കായുള്ള നിലവിളി

ഒരു നാടിന്റെയും സമൂഹത്തിന്റെയും സമഗ്രവികസനത്തിനും പുരോഗതിയ്ക്കും അതിലെ ഓരോ സമുദായത്തിന്റെയും കൂട്ടായ പ്രവര്‍ത്തനവും പരിഷ്‌കരണശ്രമങ്ങളും ഏറെ സഹായകമായി ഭവിക്കുമെന്ന് ആശാന്‍ വിശ്വസിച്ചു. ആ കാഴ്ചപ്പാടോടുകൂടി അദ്ധ്വാനിക്കുമ്പോഴും, മറ്റു സമുദായങ്ങളുടെ വിശേഷിച്ചും താഴെത്തട്ടില്‍ ജീവിക്കുന്ന ജനവിഭാഗങ്ങളുടെ …

കുടിലതകള്‍ക്കു മുന്നില്‍ മൗനം ദീക്ഷിക്കാതെ

സമുദായത്തിന്റെയും സമൂഹത്തിന്റെയും കാലോചിതമായ അഭിവൃദ്ധിയ്ക്കുനേരിടുന്ന തടസ്സങ്ങളെയും കഷ്ടതകളെയും വാസ്തവമായ ഹൃദയവികാസവും ദീര്‍ഘാലോചനയുമുള്ളവര്‍ക്കു മാത്രമേ കാണാനും അനുശോചിക്കാനും സാധിക്കൂവെന്ന് ആശാന്‍ എഴുതിയിട്ടു നൂറ്റാണ്ട് ഒന്നുകഴിഞ്ഞു. ശാസ്ത്രസാങ്കേതിക വിജ്ഞാനമേഖലകളില്‍ വലിയവിസ്‌ഫോടനങ്ങള്‍ നടന്നിട്ടും, ആചാരവിശ്വാസങ്ങളെ സംബന്ധിച്ചിടത്തോളം ആശാന്‍ ആഗ്രഹിച്ചതുപോലെ …

ജാതിയുടെ ഭിന്നമുഖങ്ങൾ

ജാതി എന്ന വിഷവൃക്ഷത്തെ സ്വാര്‍ത്ഥലക്ഷ്യത്തോടെ നട്ടുവളര്‍ത്തിയ ബ്രാഹ്മണര്‍ നേരിടുന്ന വര്‍ത്തമാനകാല പ്രതിസന്ധിയില്‍ ആശാന് അനുകമ്പ തോന്നിയിരുന്നു. എന്നാല്‍ അവരുടെ വാലുപിടിച്ചുനിന്ന് ജാതിയ്ക്ക് വേലികെട്ടാനും വളമിടാനും ശ്രമിക്കുന്ന കേരളത്തിലെ ഇതര സവര്‍ണ്ണഹിന്ദുക്കളുടെ സാഹസത്തില്‍ പുച്ഛമാണ് തോന്നിയത്. …

അവര്‍ണ്ണ -സവര്‍ണ്ണബന്ധങ്ങളിലെ ഭിന്നിപ്പുകൾ

‘ഭൂഗോളത്തില്‍ ഏതൊരു ഭാഗത്തിലെങ്കിലും പട്ടിയ്ക്കും പൂച്ചയ്ക്കും നടക്കാവുന്ന വഴിയില്‍ക്കൂടി സഞ്ചരിപ്പാന്‍ മനുഷ്യനെ മനുഷ്യന്‍ അനുവദിക്കാത്ത ദിക്കുണ്ടോ ? മനുഷ്യനെ തൊട്ടാല്‍ മനുഷ്യന്‍ കുളിക്കാറുണ്ടോ ? മനുഷ്യനെ തീണ്ടിയാല്‍ പുണ്യാഹം കഴിക്കാറുണ്ടോ ? ഹിന്ദുപണ്ഡിതന്മാര്‍ എത്രകാലമാണ് …

ആശാന്‍ കണ്ട ജാതിസമൂഹം

‘ന്യായവിദ്വാന്‍’ഫൈനല്‍ പരീക്ഷയിലും ആശാന്‍ ഒന്നാമനായി വിജയം നേടി സമ്മാനര്‍ഹനായിത്തീരുമെന്നുകണ്ട് അദ്ദേഹത്തിന്റെ അഭിവൃദ്ധിയില്‍ അസൂയാലുക്കളായ സഹപാഠികളില്‍ ചിലര്‍ ഏതുവിധത്തിലെങ്കിലും ആശാനെ പുറത്താക്കണമെന്ന് നിശ്ചയിച്ചു. ആശാന്‍ അബ്രാഹ്മണനാണെന്ന് എങ്ങനെയോ മനസ്സിലാക്കിയിട്ട്, അബ്രാഹ്മണനായ ഒരാള്‍ക്ക് കോളേജില്‍ പ്രവേശനം കൊടുത്തതില്‍ …

അവര്‍ണരെ അവഗണിച്ച് ആനുകാലികങ്ങള്‍

ക്രിസ്തീയ സമുദായത്തിന്റെ ജിഹ്വയായി ആരംഭിച്ച നസ്രാണി ദീപിക പ്രാരംഭ കാലങ്ങളില്‍ അവര്‍ണ ഹിന്ദുവിഭാഗങ്ങളോട് അനുഭാവപൂര്‍ണമായ നിലപാടാണ് എടുത്തതെങ്കിലും ക്രമേണ സവര്‍ണക്രിസ്ത്യാനിക്ക് സവര്‍ണഹിന്ദുവിനോടുള്ള രക്തബന്ധുത്വപരമായ ആഭിമുഖ്യം സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളില്‍ മറകളില്ലാതെ ദീപിക പ്രകടിപ്പിക്കാന്‍ തുടങ്ങി …

അവർണരുടെ രാഷ്ട്രീയ അടിമത്തം

എസ്.എന്‍.ഡി.പി.യോഗത്തെ ഒരു സംഘടിതശക്തിയായി ഉയര്‍ത്തുവാനും വളര്‍ത്തുവാനും സാധിച്ചതും ഈഴവസമുദായത്തിന്റെ ജനശക്തിയേക്കാള്‍, വിദ്യാധനമാനാദികള്‍ ആര്‍ജ്ജിച്ചിരുന്ന ചെറുന്യൂനപക്ഷത്തിന്റെ പിന്തുണകൊണ്ടായിരുന്നു. ഡോ.പി.പല്‍പ്പു, കുമാരനാശാന്‍, സി.കൃഷ്ണന്‍, സി.വി.കുഞ്ഞുരാമന്‍, മൂര്‍ക്കോത്ത് കുമാരന്‍, ടി.കെ.മാധവന്‍, സഹോദരന്‍ അയ്യപ്പന്‍ തുടങ്ങിയവര്‍ അതില്‍ പ്രമുഖരാണ്. കേരളത്തില്‍ …

Scroll to top
Close
Browse Categories