ഡോ.എസ്. ഷാജി

ബാരിസ്റ്റര്‍ ഗാന്ധിയും തീയ സന്യാസിയും

”സ്വാമിജിക്ക് ഇംഗ്ലീഷ് അറിയില്ലേ?” – എന്ന ഗാന്ധിജിയുടെ ചോദ്യത്തോടെയാണ് സംഭാഷണം ആരംഭിക്കുന്നത്. ഒരു തുടക്കത്തിനോ അനൗപചാരികതയ്‌ക്കോ വേണ്ടിയായാലും ഒരു മഹാത്മാവില്‍ നിന്നു വരേണ്ട വചനമായിരുന്നില്ല അത്. പ്രത്യേകിച്ച്, ചിന്തിക്കാതെ ഒരുവാക്കും തന്റെ നാവില്‍ നിന്നോ …

അഞ്ചുതെങ്ങിലെ യുദ്ധവും ആശാന്റെ ബ്രിട്ടീഷ് ഭക്തിയും

ലോകഗതിയും ചരിത്രവും സൂക്ഷ്മമായി പിന്തുടരുകയും മനസ്സിലാക്കുകയും ചെയ്ത വിജ്ഞാനിയായിരുന്നു, പതിനാറുവര്‍ഷം ‘വിവേകോദയ’ത്തിന്റെ പത്രാധിപരും എസ്.എന്‍.ഡി.പി യോഗത്തിന്റെ ജനറല്‍ സെക്രട്ടറിയും അതിലുപരി പ്രജാസഭമെമ്പറും നിയമനിര്‍മ്മാണ സഭ അംഗവുമായിരുന്ന ആശാന്‍. എന്നിട്ടും അഞ്ചുതെങ്ങ് കലാപത്തെക്കുറിച്ച് ഒരു സൂചനപോലും …

ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്ക് ശക്തിയും ഊര്‍ജ്ജവും

”ഓരോ ദേശത്തും സാഹിത്യസംഘടനകളും വായനശാലകളും സ്ഥാപിക്കുന്നതു മൂലം വിദ്യാഭ്യാസ വിഷയത്തില്‍ സമുദായത്തിനു വളരെ അഭിവൃദ്ധിയുണ്ടാവാന്‍ ഇടയുള്ളതാകുന്നു.” ഗ്രന്ഥശാലകളും സാഹിത്യ സംഘടനകളും കേരളത്തില്‍ നാമ്പിട്ടു തുടങ്ങുന്ന കാലത്താണ് വിദ്യാഭ്യാസത്തിന്റെയും വിജ്ഞാനത്തിന്റെയും വ്യാപനത്തില്‍ ഇത്തരം സ്ഥാപനങ്ങള്‍ക്കുള്ള പ്രാമുഖ്യം …

ഗുരുവിന്റെ വിദ്യാഭ്യാസ വീക്ഷണവും പ്രവര്‍ത്തനങ്ങളും

അരുവിപ്പുറം ക്ഷേത്ര പ്രതിഷ്ഠയെ തുടര്‍ന്ന്, ദേവാലയങ്ങളോടു ചേര്‍ന്നു വിദ്യാലയങ്ങളും വേണമെന്നുള്ള വീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍, ക്ഷേത്രത്തിനു സമീപം ഒരു സംസ്‌കൃത പാഠശാലയും പഠിതാക്കള്‍ക്കും ക്ഷേത്രത്തിലെ അന്തേവാസികള്‍ക്കും തൊഴില്‍ സംസ്‌കാരം ജനിപ്പിക്കുന്നതിനായി ഒരു തുണി നെയ്ത്തു ശാലയും …

ശക്തമാകണം ,കീഴാള പ്രതിരോധം

ദളിതര്‍ക്കും ആദിവാസികള്‍ക്കും സംവരണത്തിലൂടെ പ്രാതിനിധ്യവും പങ്കാളിത്തവും കിട്ടിയിട്ടുണ്ടെന്നും അധഃസ്ഥിത സമൂഹത്തെ മുന്നോട്ടു നയിക്കാനുള്ള ഒരു ചാലകശക്തിയായി പ്രവര്‍ത്തിക്കാന്‍ സംവരണത്തിനു കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹത്തിനു ബോധ്യപ്പെട്ടിരുന്നു. എന്നാല്‍ വ്യവസ്ഥിതിയെ പൊളിച്ചെഴുതാനുള്ള ശക്തിയായി അതു മാറിയില്ല എന്നാണ് അദ്ദേഹത്തിന്റെ …

സവര്‍ണ അജണ്ട നടപ്പിലാക്കാന്‍ അവര്‍ണ നേതൃത്വം

ദളിത് ആദിവാസി വിഭാഗങ്ങളില്‍ നിന്നു ധിഷണാശാലികളായ വ്യക്തികള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ ഒരിക്കലും ഉയര്‍ന്നുവന്നിട്ടില്ല. എനിക്കു തന്നെ പലപ്പോഴും ഏറ്റുമുട്ടേണ്ടി വന്നിട്ടുള്ളത് കമ്യൂണിസ്റ്റുകാരുമായാണ്. രസകരമായൊരു കാര്യം, ഞാന്‍ ഇടതുപക്ഷത്തോടൊപ്പം നിന്നു ജനകീയാസൂത്രണത്തെ പിന്തുണച്ചിരുന്ന കാലത്താണ് പ്രൊഫസര്‍ …

ഇടതുപക്ഷത്തിന്റെ വലതുപക്ഷ സ്വഭാവം

കുഞ്ഞാമന്‍ എഴുതുന്നതു കാണുക: ”സംവരണത്തിലൂടെ വരുന്നവരെ താഴ്ന്നവരായി കാണുന്ന പ്രവണത മേലാള വിഭാഗത്തിനുണ്ട്. സ്‌റ്റൈപന്റ് കിട്ടി പഠിക്കുന്ന വിദ്യാര്‍ത്ഥികളോടും മറ്റുമുള്ള വിവേചനം കൂടി വരികയാണ്. ഞാന്‍ പഠിക്കുന്ന കാലത്തും ഇതുണ്ടായിരുന്നു. ഹോസ്റ്റലില്‍ ക്യൂ നില്‍ക്കുമ്പോള്‍, …

കുഞ്ഞാമനും കമ്യൂണിസ്റ്റുകാരും

മാറിക്കൊണ്ടിരിക്കുന്ന കാലത്തിനും തലമുറകള്‍ക്കും, എന്നാല്‍ വരേണ്യവര്‍ഗ താല്പര്യങ്ങള്‍ക്കു വേണ്ടത്ര ഉലച്ചില്‍ തട്ടാത്ത, പരാജയം നിരന്തരം ഭക്ഷിച്ചുകൊണ്ടിരിക്കുന്ന കേരളീയ സമൂഹത്തിലെ അധഃസ്ഥിത വിഭാഗങ്ങള്‍ക്കു നല്ലൊരു പാഠപുസ്തകമായിരിക്കും പരാജയങ്ങളില്‍ നിന്നും രൂപപ്പെട്ട കുഞ്ഞാമന്റെ അതിജീവനക്കുറിപ്പുകള്‍.(‘ എതിര് ‘ …

വിവേകോദയവും വിവേകാനന്ദനും ആശാനും

ശ്രീനാരായണഗുരുവാണ് ‘വിവേകോദയം’ എന്ന പേര്‍ നിര്‍ദ്ദേശിച്ചതെന്നു കെ.പി. കയ്യാലക്കല്‍ പറഞ്ഞതായി ജി. പ്രിയദര്‍ശനന്‍ രേഖപ്പെടുത്തുന്നു. സമുദായത്തിന് ഇപ്പോള്‍ വേണ്ടതു വിവേകമാണെന്നു ഗുരു പറഞ്ഞത്രെ. കുമാരനാശാന്റെ ജീവിതത്തെ ഗാഢമായി സ്വാധീനിക്കുകയും നിയന്ത്രിക്കുകയും ചെയ്ത ‘പരദൈവ’മായിരുന്നു ശ്രീനാരായണഗുരു. …

ചരിത്രകാരന്മാരുടെ ജാത്യസൂയ

തമ്മിലുണ്ണാത്തോരെപ്പറ്റി ആശാനും മിശ്രഭോജനത്തെപ്പറ്റി ഗാന്ധിജിയും എഴുതുന്നതിനും അഞ്ചുവര്‍ഷം മുമ്പാണ് (1917), ചരിത്രപ്രസിദ്ധമായ മിശ്രഭോജനം ചെറായിയില്‍ സഹോദരന്‍ അയ്യപ്പന്‍ സംഘടിപ്പിക്കുന്നത്. അയിത്തോച്ഛാടനം കോണ്‍ഗ്രസ്സിന്റെ പതിമൂന്നിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തുന്നതിനും (1920) മുമ്പ് ജാതിയ്ക്കും അയിത്തത്തിനുമെതിരെ, ജനങ്ങളെ പരസ്യമായി …

Scroll to top
Close
Browse Categories