ഒഴുകാൻമടിച്ച മഴത്തുള്ളി
പണ്ടു പഞ്ചാഗ്നിനടുവിൽ തപംനോറ്റതരുണിയുടെനാഭിച്ചുഴിയിലലസമെത്തി ലയംപ്രാപിച്ച നീർത്തുള്ളിമോഹനാംഗിയുടെനിബിഡകൺപീലിയിൽപ്പതിക്കവേഒഴുകാൻമടിച്ചാദ്യം തെല്ലു ചിന്തിച്ചു,കാമവൈരിയെ കാംക്ഷിക്കുന്നയിവളുടെ പൂവുടൽതൊട്ടുതഴുകീടുവതെന്തദ്ഭുതം കൈലാസപതിക്കുറ്റ വക്ഷസ്സിൽ ചുംബിക്കുവാൻവല്ലാതെ വെമ്പുന്ന ചെഞ്ചൊടിയിണയിലുംനാരിലാവണ്യത്തിന്നുത്തുംഗപദമാളുംമാറിടത്തിലുംതാമരനൂലും ദണ്ഡമോടെനൂഴുംകൊങ്കകൾക്കിടയിലുംചെറുരോമങ്ങൾ നിറഞ്ഞയാലിലവയറിലുമിഴഞ്ഞ്പൊക്കിൾത്താഴത്തിൽസമാപ്തിയാവാം. എന്നിട്ടും കുളിർനീർത്തുള്ളിയൊന്നമാന്തിച്ചതുഹൈമവതിയുടെധ്യാനനിമഗ്നവദനത്തിൻപ്രകാശപൂരത്തിൽ ശങ്കകൊണ്ടുംആളുന്ന പ്രണയാഗ്നിയിൽ വിറയാർന്നുംകന്യകയുടെ തപോനിഷ്ഠയിൽഭക്തിപൂണ്ടും, എന്നാകിലുംപിന്നെയൊഴുകാൻതുടങ്ങി മെല്ലെചിന്തയ്ക്കു പെൺമേനി …