ആറാട്ടുപുഴ വേലായുധപ്പണിക്കർ ജാതിത്തമ്പുരാന്‍വാഴ്ച്ചയെ ചെറുത്ത പോരാളി
ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ഇരുനൂറാം ജന്മവാര്‍ഷികവും നൂറ്റമ്പതാം രക്തസാക്ഷിത്വവാര്‍ഷികവും പൊതുമറവിയില്‍ കടന്നുപോകുന്നു. വര്‍ണാശ്രമധര്‍മം തൊട്ടുകൂടാത്തവരാക്കി ചവിട്ടിത്താഴ്ത്തിയ അശോകകാലം മുതല്‍ പ്രബുദ്ധരായിരുന്ന ബഹുജനതയ്ക്കുവേണ്ടി അമ്പലവും കളരിയും കളിയോഗവും പള്ളിക്കൂടവും രാപ്പളളിക്കൂടവും വായനശാലയുമുണ്ടാക്കിയത് ആറാട്ടുപുഴ വേലായുധപ്പണിക്കരാണ്. അവര്‍ണപ്പെണ്ണുങ്ങളുടെ മാനത്തിനും …