പഠിക്കലും പഠിപ്പിക്കലും
എഴുത്തുകളരിയില്‍ ജാതിഭേദമനുസരിച്ചാണ് കുട്ടികള്‍ ഇരിക്കുക. ജാതിയില്‍ ഉയര്‍ന്നവര്‍ എന്നഭിമാനിക്കുന്നവര്‍ക്ക് ഇരിപ്പുപലക. അതില്‍ താഴെയുള്ളവര്‍ക്ക് പുല്ലുപായ. അതിലും താഴെയുള്ളവര്‍ക്ക് ഓലക്കീറ്.നാണു വന്നതോടുകൂടി അതിനൊരു മാറ്റം വന്നു. ആദ്യത്തെ ദിവ സം പലകയിലിരുന്ന നാണുവിനെ ജാതിപറഞ്ഞ് മാറ്റിയിരുത്തിയത് …


