ദിവ്യനായ സന്ന്യാസി
അനന്തവിശാലമായ കടല്‍. നീണ്ടുകിടക്കുന്ന കടല്‍ത്തീരം. പ്രകൃതിയുടെ ദാനം. ആരോടും ചോദിക്കാതെ ആര്‍ക്കും പ്രവേശിക്കാവുന്ന ഇടം.ആത്മീയാന്വേഷണത്തിന്റെ നാളുകളില്‍ പകലത്തെ സഞ്ചാരങ്ങള്‍ കഴിഞ്ഞാല്‍ ഉറങ്ങാന്‍ കടല്‍ത്തീരത്തെത്തും. അവിടെ മുക്കുവരുടെ മത്സ്യബന്ധനത്തിനുള്ള വള്ളങ്ങളിലോ പൊങ്ങുതടികളിലോ കയറിക്കിടക്കും. ആകാശം നോക്കിയാലറിയാം …


