എന്‍.എം പിയേഴ്‌സണ്‍

മാര്‍ക്‌സിസത്തിന്റെ സ്വപ്‌ന വ്യാപാരി

സിബിഎസ്‌സി പരീക്ഷയില്‍ ഇന്ത്യയില്‍ ഒന്നാം റാങ്ക് വാങ്ങിയ ഒരാള്‍ക്ക് എഞ്ചിനീയറോ, ഡോക്ടറോ, ജഡ്ജിയോ, കളക്ടറോ, അംബാസിഡറോ ആകാന്‍ എളുപ്പമാണ്. ഈ എളുപ്പ സാദ്ധ്യതകളെ മറി കടന്ന് അസാധാരണമായ സാമൂഹ്യപുനര്‍സൃഷ്ടാവായി മാറാനാണ് സീതാറാം യെച്ചൂരിയിലെ സഖാവ് …

വോട്ടര്‍ ഉപേക്ഷിക്കുന്ന പോളിംഗ് ബൂത്തുകള്‍

ഷോര്‍ട്ട്ഹാന്റിന്റെയും ടൈപ്പ്‌റൈറ്റിംഗിന്റെയും കാലം കടന്ന് കമ്പ്യൂട്ടറിന്റെ കാലമായപ്പോള്‍ മലയാളി ഗള്‍ഫിലേയ്ക്കും യൂറോപ്പിലേയ്ക്കും പ്രവാസം നടത്തി. ഈ പ്രവാസി ജിവിതം, മലയാളിയെ മറുനാടനാക്കി. അവരൊന്നും വോട്ട് ചെയ്യാന്‍ മാത്രം നാട്ടിലെത്തുന്ന ശീലമില്ലാത്തവരാണ്. നമ്മുടെ സമൂഹത്തിലേയ്ക്ക് പ്രവാസിയെപ്പോലെ …

മൂന്നാമൂഴത്തിന്റെ മണിമുഴക്കം

വടക്കേ ഇന്ത്യ ഹിന്ദുരാഷ്ട്രമായി മാറിയെന്നാണ് കമല്‍നാഥും ഭൂപേഷ്ബാഗേലും വിശ്വസിക്കുന്നത്. അതുകൊണ്ട് അല്പം ഹിന്ദുത്വം ആകാം എന്നവര്‍ കരുതി. അതായത് മൃദുഹിന്ദുത്വം മുദ്രാവാക്യമാക്കാന്‍ കമല്‍നാഥ് കരുക്കള്‍ നീക്കി. ഇത് ബിജെപിക്കാണ് ഗുണം ചെയ്തത്. ഹിന്ദുത്വമാകാമെങ്കില്‍ അത് …

ഗാസയ്ക്ക് മുകളില്‍ പെയ്തിറങ്ങുന്ന തീമഴ

ഗാസയെ ചുട്ടെരിക്കും. അതാണ് ഇസ്രയേലിന്റെ വിധിയും വിധി നടപ്പാക്കലും. അതിന്റെ ഭാഗമായി ഗാസയിലേക്കുള്ള വെള്ളവും വെളിച്ചവും തടഞ്ഞു. ബന്ദികളായ ഇസ്രയേലി പൗരന്മാരെ ഹമാസ് വിട്ടയച്ചാല്‍ മാത്രം വെള്ളവും വെളിച്ചവും. ഹമാസ് നടത്തിയ ആക്രമണവും ഇസ്രയേല്‍ …

പിന്നാക്കക്കാര്‍ക്ക് എന്നും പിന്‍ബഞ്ച് മതിയോ?

2029ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് സ്ത്രീശബ്ദം കൊണ്ട് മുഖരിതമായിരിക്കും. സന്തോഷത്തിന്റെയും ആവേശത്തിന്റെയും ഈ ധന്യനിമിഷം പക്ഷെ പ്രതിഷേധിക്കാനുള്ളതു കൂടിയായി മാറി. കാരണം, സ്ത്രീ സംവരണത്തില്‍ ഉപസംവരണമായി പിന്നാക്ക ജനവിഭാഗത്തിന്റെ പ്രതിനിധികള്‍ക്ക് സംവരണം ഉറപ്പുവരുത്തണമെന്ന ആവശ്യം അവഗണിക്കപ്പെട്ടു. …

തിരിച്ചറിവില്ലെങ്കില്‍ തിരിച്ചുവരവ് അസാദ്ധ്യം

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടിക്ക് അറിയാവുന്ന കാര്യങ്ങളാണ് ഇപ്പോള്‍ സിബിഐ സ്റ്റേറ്റുമെന്റായി പുറത്തുവരുന്നത്. അമ്പരപ്പിക്കുന്ന ആ വാര്‍ത്തകളെ നിസംഗതയോടുകൂടിയാണ് ഉമ്മന്‍ചാണ്ടി വായിച്ചത്. അതെല്ലാം ജനകീയമായ കാഴ്ചപ്പാടിന്റെ വേറിട്ട രീതികളായിരുന്നു. ജനരാഷ്ട്രീയം ജനങ്ങളെ സ്പര്‍ശിച്ചുകൊണ്ടുള്ള ആക്ടിവിറ്റിയാണ്. ഒരു …

കോണ്‍ഗ്രസിൽ സമവാക്യങ്ങൾ മാറുമ്പോൾ

ചുവപ്പ്നാട ബ്യൂറോക്രസിയുടെ ക്രോസ്ബെല്‍റ്റാണെന്ന് തിരിച്ചറിഞ്ഞ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ചാണ്ടി. അതു പൊളിക്കാന്‍ അദ്ദേഹം വഴി തേടി. അതായിരുന്നു ജനസമ്പര്‍ക്ക പരിപാടി. സര്‍ക്കാര്‍ ഓഫീസുകള്‍ ജനങ്ങളോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങള്‍ക്ക് വില്ലേജ് ഓഫീസില്‍ പോലും ചെല്ലാനാവുന്നില്ല. …

വിദ്യാഭ്യാസ മൂല്യങ്ങൾ തകർന്നടിയുമ്പോൾ

പാഠപുസ്തകങ്ങളുടെശിരഛേദവും വ്യാജബിരുദവും ശ്രീനാരായണ ഗുരു കാലാതീതമായ ഒരു പാഠപുസ്തകമാണ്. അത് തിരിച്ചറിയാന്‍ കഴിയാതെ പോകുമ്പോഴാണ് ഗുരുവിനെ പാഠ്യപദ്ധതിയില്‍ നിന്ന് തന്നെ അടര്‍ത്തിമാറ്റുന്നത്. വിദ്യാഭ്യാസത്തിന്റെ ചരിത്രപരമായ റോള്‍ പ്രബുദ്ധതയിലേയ്ക്കും വിമോചനത്തിലേയ്ക്കും നയിക്കുക എന്നതാണ്. ആ മഹത്തായ …

കര്‍ണാടകയുടെ പാഠം

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കര്‍ണാടക ഒരു പാഠപുസ്തകമായി മാറി. കോണ്‍ഗ്രസ്സിന് അതില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്. ബിജെപിയ്ക്ക് ചില നല്ല കാര്യങ്ങള്‍ തെരഞ്ഞെടുപ്പ് മനസ്സിലാക്കിക്കൊടുത്തു. കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാരിനും കേന്ദ്രത്തിലെ നരേന്ദ്രമോദിസര്‍ക്കാരിനും അത് …

സ്വയം തോല്‍ക്കുന്ന കോണ്‍ഗ്രസ്

അടുത്ത തെരഞ്ഞെടുപ്പില്‍ കേരളം കോണ്‍ഗ്രസിന് ഭരിക്കാന്‍ അണിയറ ഒരുങ്ങി കഴിഞ്ഞു എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ മന:പായസം ഉണ്ട് തുടങ്ങി. അതിന്റെ പ്രതിഫലനങ്ങളാണ് ആര് മുഖ്യമന്ത്രിയാകണം എന്ന ചോദ്യവുമായി അവര്‍ നിരത്തിലിറങ്ങിയിരിക്കുന്നതില്‍ നിന്ന് തെളിയുന്നത്. മന്ത്രിമാരാകുന്നതിനെക്കുറിച്ചും …

Scroll to top
Close
Browse Categories