പൊറുതി
തികട്ടി വന്നൊരു കാലം ഓർമ്മയിൽ,പശമാറാത്ത കളം കൈലിയുടുത്ത്,പഞ്ചായത്ത് കിണറിനടുത്ത് മിന്നുന്നു,ചളിങ്ങിയ കുടത്തിൽ നിറയെ കോരുമ്പോൾ,വിട്ടുമാറാത്തൊരാശ്ചര്യം കെട്ടിയാടുന്നുണ്ട്,ചുറ്റുവട്ടത്തെ പെൺകോലങ്ങളിൽ.ആകപ്പാടൊരു ചൂളൽ ദേഹത്ത് കുത്തിമറിഞ്ഞു.വിട്ടുകൊടുക്കാതൊരൂക്കത്തിൽ എളിയിൽ,കുടം കേറ്റി, വെച്ചു കൊടുത്തൊരു നടത്തം.എന്തൊരു ചന്തമെന്ന് തൂങ്ങിയാടുന്നു കണ്ണുകൾ.തെക്കേലെപ്പുതിയ പൊറുതിയെന്ന് …