അശോക് കുമാർ കെ

മനം

ചിലപ്പോൾ ഞാനൊരുചിലന്തിയായി വല കെട്ടുംചിലപ്പോൾ ഞാനതിൽപതിക്കുന്ന ശലഭവും. പ്രണയശലഭിനി നീപറക്കുമ്പോൾചതി വല പലതുംവിരിയുമെന്നോർക്കുക ചിലപ്പോൾ ഞാനൊരുകുതിരയായി കുതിക്കുന്നുചിലപ്പോൾ ഞാനതിൽഅമ്പേൽക്കും ഭടനാകും കുതിക്കുന്ന കുതിരയുടെപുറത്തേറി കുതിച്ചാലുoനീ വെറും ഭടനെന്നകുപ്പായമറിയുക…. ചിലപ്പോൾ ഞാനൊരുവിരിയുന്ന പൂവാകുംചിലപ്പോൾ ഞാനത്കവരുന്ന കാറ്റാകും …

അഞ്ചിതൾ കാഴ്ച്ചകൾ….

കല്ല് അജീവൻ ഞാൻ ,ശരം വിട്ട വേഗത്തിൽഎറിയപെട്ടോൻ …. ഒരു കുന്നു നെറുകയിൽഉരുട്ടിക്കയറ്റിയെന്നെ ….ആ കരം കൊണ്ടു തന്നെഗർത്തത്തിലുരുട്ടിയിട്ടെന്നെ… ഞാനൊരുഭ്രാന്തിളക്കിയാട്ടിയഉരുട്ടു വണ്ടിയോ…. കരകടലാർത്തിരമ്പി ത്തല്ലുന്നല്ലോയെന്നെ…ഞാനിടിഞ്ഞിടിഞ്ഞ്കടലിലലിയുന്നല്ലോ….കവിവരരിതുകണ്ടൊരു വരിക്കവിത കുറിയ്ക്കുന്നതിങ്ങനെ:കടലുചുംബിച്ച ചുണ്ടിനായികര പിന്നാലെ പോകുന്നു പിന്നെയും…. തിര …

Scroll to top
Close
Browse Categories