തീറാധാരം
മരണം തോറ്റോടുമീ.തീരഭൂമിയില്‍നിത്യമൃതസഞ്ജീവനിയായ്പഞ്ചഭൂതമേ… പാടൂ…അന്തരംഗത്തിന്നഴി-കൂടുവിട്ടുണരുമീഅഗ്നിപക്ഷങ്ങള്‍ നീര്‍ത്തിവീണ്ടുമങ്ങുയര്‍ന്നാടൂ..സിരയില്‍ തിരകളാ-യുയരും നിണച്ഛവിസന്ധ്യകളുഷസ്സുക–ളെന്നില്‍ നിന്നണിയവെ,മനസ്സിന്‍ കോവില്‍ മുറ്റ-ത്താദിതാളത്തില്‍തുള്ളുംമിഴിത്താരകള്‍, മാന-മെന്നില്‍ നിന്നണിയവെപ്രപഞ്ചസത്യങ്ങളെന്‍സ്മരണാഞ്ജലിയുമായ്പ്രണമിക്കവെ, പോകമൃത്യു നീ പരാജിതന്‍…രാഗലേഖനങ്ങളാ-ലെന്‍മനോ തീരങ്ങളില്‍രാസലീലയാടുമീതിരകള്‍ തുളുമ്പവെ,നീലവാനത്തിന്‍ താളില്‍നിര്‍മ്മല നിശീഥങ്ങള്‍നാളെയുമെന്‍ കാവ്യങ്ങള്‍താരമായ് പകര്‍ത്തവെ…സ്വര്‍ണ്ണപൗര്‍ണ്ണമികളുംകുളിര്‍തെന്നലിന്‍ ഹര്‍ഷസൗഖ്യവുമെന്നില്‍ പൂത്തമോഹവും വിതുമ്പവെതീരഭൂമിയിലെന്നി-ലനശ്വരതയുടെതീറാധാരമായിതാസന്ധ്യകള്‍ തുടിക്കുന്നു….!


