ചരിത്രകാരന്മാരുടെ ജാത്യസൂയ
തമ്മിലുണ്ണാത്തോരെപ്പറ്റി ആശാനും മിശ്രഭോജനത്തെപ്പറ്റി ഗാന്ധിജിയും എഴുതുന്നതിനും അഞ്ചുവര്‍ഷം മുമ്പാണ് (1917), ചരിത്രപ്രസിദ്ധമായ മിശ്രഭോജനം ചെറായിയില്‍ സഹോദരന് അയ്യപ്പന് സംഘടിപ്പിക്കുന്നത്. അയിത്തോച്ഛാടനം കോണ്‍ഗ്രസ്സിന്റെ പതിമൂന്നിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തുന്നതിനും (1920) മുമ്പ് ജാതിയ്ക്കും അയിത്തത്തിനുമെതിരെ, ജനങ്ങളെ പരസ്യമായി …


