കോണ്‍ഗ്രസ്സിന്റെ സാദ്ധ്യത തരൂരിലൂടെ
നേതൃത്വനിരയിലുള്ള സ്ഥാനങ്ങളെല്ലാം തെരഞ്ഞെടുപ്പിലൂടെ പൂര്‍ത്തീകരിക്കുന്ന ഒരു സംവിധാനം കൊണ്ടുവന്നാണ് ഗാന്ധിജി കോണ്‍ഗ്രസിനെ വലിയ സാമൂഹ്യപ്രസ്ഥാനമായി വികസിപ്പിച്ചത്. പാര്‍ട്ടിയെ ഊര്‍ജ്ജസ്വലമാക്കുന്നതിന് ജനാധിപത്യ സംഘടനാ സംവിധാനം ആവശ്യമാണെന്ന് ഗാന്ധി പഠിപ്പിക്കുകയായിരുന്നു. എല്ലാ അംഗങ്ങള്‍ക്കും അഭിപ്രായം പറയാനും പ്രകടമാക്കാനുമുള്ള …


