കവിത

ചാരം

കവിത കുറിക്കാനെടുത്ത, തൂലി-കത്തുമ്പില്‍നിന്നക്ഷരങ്ങള്‍,വിരിഞ്ഞിറങ്ങിയ, പാമ്പിന്‍കുഞ്ഞുങ്ങളായ്, കടലാസിന്റെമേനിമിനുപ്പില്‍ ഞുളഞ്ഞ് പുളഞ്ഞു. അറപ്പുളവാക്കുന്ന വിഷാക്ഷരങ്ങള്‍കടലാസിനെ നിറം മാറ്റി, മൃതമാക്കി.മഷിക്കുപ്പി മറിഞ്ഞുവീണ്,. കുതിര്‍ന്ന-ക്ഷരങ്ങളെ, ഈറന്‍ മാറ്റി, ചിക്കി-യുണക്കി, സൂര്യനെയേല്പിച്ചാല്‍കവിതയാകുമെന്ന കരാര്‍,ഇതിനകം അധികാരം പിടിച്ച,രാത്രി വലിച്ചുകീറി. രാപകലുകള്‍ നീണ്ട കലഹംഅക്ഷരങ്ങളുടെ …

നൂറ്റാണ്ടിന്റെ വെളിച്ചം

അനാദിയാം വെളിച്ചം നൂല്‍ക്കും-ചര്‍ക്ക വന്നുദിക്കുന്നു,ശിവഗിരിക്കുന്നില്‍ സത്യംഗുരുമൊത്തിരിയ്ക്കുന്നു,ജ്ഞാനാനന്ദവെട്ടമാ, മാവിന്‍ചോട്ടിലാകവെ പരക്കുന്നു!മാവിലപ്പാഠം കാറ്റു വന്നിലകളാലെഴുതുന്നു.കണ്ണീരില്‍, വിയര്‍പ്പില്‍,ജീവന്‍ തുടിക്കും നിണത്തിലുംഅലയടിക്കും ഉപ്പിന്നൊരേ-രുചിയെന്നറിവന്നറിവാകുന്നു,അതിന്നിടിമുഴക്കത്തില്‍ ക്ഷേത്ര-നടകള്‍ നടുങ്ങുന്നു,വെളിച്ചം മണിയടിച്ചാര്‍ത്തിരമ്പുന്നു ചുറ്റും!ജ്ഞാനമാണിക്യംഅരയിലിരുന്നിട്ടുംകൂടലില്ലാക്കുടില തന്ത്രങ്ങള്‍ പിറക്കുന്നു,കെട്ട കാലമേ, നീയിതു നെഞ്ചേല്‍ക്കുകനൂറ്റാണ്ടിന്റെ വെളിച്ചം വന്നാകണ്ണുകള്‍ തുറക്കട്ടെ!

ചിന്നംവിളി

ചതിക്കുഴി പണിതവന്റെമനസ്സ് വായിക്കാനറിയാത്തഒരു നിമിഷം. കര കയറാനാവാതെവീർപ്പ് മുട്ടിചതിക്കുഴിയിൽവീഴ്ത്തപ്പെട്ട്,സ്വാതന്ത്ര്യത്തെചങ്ങലക്കിട്ട്പ്രതീക്ഷകളെയും.കിനാവുകളെയുംതടവിലിട്ട്നാട് കടത്തപ്പെടുന്ന മദമിളകിയ ചിലഇരുകാലികൾക്കിടയിൽഅസ്വസ്ഥതയുടെനെടുവീർപ്പുകളിൽനെഞ്ച് പൊട്ടി അറുത്തെടുക്കപ്പെട്ടകുടുംബ ബന്ധങ്ങളിലേക്ക്തിരിച്ച് പോകാൻഓർമ്മയിലെ കാട് പൂത്തഗന്ധം തിരയുന്ന ആചാരാനുഷ്ഠാനങ്ങളെയുംആഘോഷങ്ങളെയുംചുമലിൽ വഹിക്കാൻവിധിക്കപ്പെട്ട ഒരു പാവം. 8848615788

ഉറി

ശരിക്കും വയറ്റീവന്ന്ഉറഞ്ഞുകൂടീതൊന്നുമല്ല.എവ്ടേന്നും മൊത്തായികളഞ്ഞുകിട്ടീതുമല്ല. (പിന്നെ പിന്നെ എന്ന്ചോദിച്ചോണ്ടിരിക്കണം). ഞാറു നട്ടോണ്ടിരിക്കുമ്പംചെളീന്ന് കിട്ടീതാണ്ചുറ്റും മണപ്പിക്കുന്ന മൂക്ക്.തീരെക്കുഞ്ഞായിരുന്നു.മടിക്കുത്തിലടങ്ങിക്കിടന്നു. പാവല് വള്ളീക്ക് പടർപ്പ്കുത്തിക്കൊണ്ടിരുന്നപ്പോകൈയില് മുറുക്കുകയായിരുന്നു.നൂല് വണ്ണമേണ്ടായ്‌രുന്നുള്ളുവിരലുകളാത്രെ വിരലുകൾ.അടുക്കളയോളം കൂട്ടുപോന്നു. കുത്തരി ചേറുമ്പോഴായിരുന്നു.ഒട്ടിക്കിടക്കുകാരുന്നു പിള്ളവയറ്.ഒടുക്കത്തെ വെശപ്പാരുന്നു. (പിന്നെ പിന്നെ എന്ന്ചോദിച്ചോണ്ടിരിക്കണം). …

വാസ്തവം, അവാസ്തവം

കണ്ണാടി എന്നു കേട്ടാലോമനസ്സിൽ സന്തോഷമാവുംനോക്കുമ്പോഴെപ്പോഴും മുന്നിൽവാസ്തവം വന്നു നിറയും സന്തോഷം തരുന്ന കറുപ്പ്‌സന്താപം തരുന്ന കറുപ്പ്‌അങ്ങനെ പലതും, ഒരുചില്ല് നമ്മോടു സംസാരിക്കും നല്ല സുഹൃത്ത് വിശ്വസിക്കാംസംവദിച്ചു കൊണ്ടിരിക്കുംഒരിക്കലും കള്ളം പറയില്ലനേർ രൂപങ്ങൾ മാത്രം തരും …

ഇടവപ്പെണ്ണ്

കരിമുകില്‍ കരിഞ്ചായല്‍ അഴിച്ചിട്ട് കുടഞ്ഞിട്ട്കുളിക്കുന്നു തുളിക്കുന്നു ഇടവപ്പെണ്ണ്കലിപൂണ്ട് കലമ്പുന്നു കൊടുങ്കാറ്റില്‍ ചിലമ്പുന്നുനിലവിട്ട് പതിക്കുന്നു കറുത്ത പെണ്ണ്ഇടക്കിടെ ഇടിമിന്നല്‍ പിടിവിട്ട് പടരുന്നുതിടുക്കത്തില്‍ തുടിക്കുന്നു കറുത്ത കണ്ണ്അലറുന്നു മുരളുന്നു മതികെട്ട് മദിക്കുന്നുപുലര്‍ന്നാലും ഇരുണ്ടാലും ഇടവപ്പെണ്ണ്കലികേറി കുളിക്കുമ്പോളിളകുന്ന കുളിവെള്ളംനിറഞ്ഞിട്ടീ …

മെനു

ഒരു മലകയറ്റം പോലെരാവിലെ ഉയർത്തെഴുന്നേറ്റ്ഭൂഗോളം പോലുള്ളഉദരത്തിലൊന്ന് തടവിഇറച്ചിക്കോഴിയുടെ വേഗത്തിൽതിരക്കേറിയ നഗരത്തിലൂടെഒരു നടത്തം.തിരിച്ചെത്തിപ്രാതലിൽഡൈനിംഗിൽ നിറഞ്ഞസ്വിഗി വിഭവങ്ങൾകഴിച്ചിറക്കിതീറ്റപ്പെരുക്കവുമായിപൾസറിൽ ഓഫിസിലെത്തും.ഓഫിസിൽപാതിയടഞ്ഞ കണ്ണിൽഫയലുകൾ തൂക്കിയിട്ട്അപേക്ഷയുമായി വരുന്നവന്റെജീവിതങ്ങൾ മാറ്റിവെച്ച്സായാഹ്നം കൊണ്ട് മുഖം കഴുകിരാക്കടയിൽ നിന്ന്കൊതിപ്പിക്കുന്നനിറവുംമണവും രുചിയുമുള്ളതീറ്റയും കഴിഞ്ഞ്വീട്ടിലെത്തും.ഷുഗറിന്റെയുംകൊളെസ്ട്രോളിന്റെയുംഅന്തകവിത്ത് വിഴുങ്ങും.മൊബൈലിൽമല്ലു വിഭവങ്ങൾ ആസ്വദിച്ച്പൂച്ചയുറക്കം …

വാര്‍ദ്ധക്യഭംഗി

തേക്കുംതടിയുടെ കാതലുപോലെ,വയസാകുന്നതിനെത്ര തിളക്കംമൂത്തമരത്തെയിളം തടിയാക്കാന്‍വിദ്യകളായത്, മണ്ണില്‍ മുളച്ചോ?വാര്‍ദ്ധക്യത്തിന്‍ ഭംഗി കെടുത്തുംയൗവ്വനമോഹക്കരവിരുത്.ഋതുമാറ്റങ്ങള്‍ വിതച്ചൊരു പാടംപ്രകൃതിയൊരുക്കി കൊയ്യുന്നുണ്ട്അതിന്, നിശ്ചിതമായൊരു കാലഗണന,അനിശ്ചിതമല്ലോ ജീവിതം കാലംകോറിയ ചുളിവുകള്‍അനുഭവ തീഷ്ണപദാവലികള്‍പൂതപാട്ടും മിത്തുകളുംഗാന്ധിച്ചിരിയുടെ വെട്ടത്തില്‍ചെറുബാല്യങ്ങളെ ചുറ്റുംകൂട്ടിനാളേക്കുള്ളൊരു വഴിചൂണ്ടാന്‍പക്വതയാര്‍ന്നൊരു പ്രായം വേണം.ചവിട്ടിമെതിച്ച വരമ്പുകളിനിയുംകോരിമിനുക്കാന്‍ തുനിയുന്നോ?ആനച്ചന്തം …

ഇന്നെന്റെ കൂരയിൽ

ഇന്നെന്റെ കൂരയില്മാമഴ പെയ്യുമ്പോഴ്സ്നേഹത്തിൻ കഞ്ഞിയുമായിപെണ്ണൊരുത്തി ചാരത്ത് പ്ലാവില കുമ്പിളില്‌കഞ്ഞി ചൂട് മാറ്റിടുവാൻചെഞ്ചുണ്ടാൽ ഊതിയവൾകഞ്ഞിക്കും അതിമധുരം ചുണ്ടിലെ ശോണിമ തുമ്പിപ്ലാവില വക്കിലായി പാറിഎന്നെയും നോക്കിയിട്ടവൾആർദ്രമായി പുഞ്ചിരിക്കുന്നു. പാതി പാതി പങ്കുവെച്ച്വിശപ്പിന്റെ മുള്ളെടുത്ത്ഉള്ളയന്നം കൊണ്ടു ഞങ്ങൾഉള്ളറിഞ്ഞ് മോദമേറ്റി …

പരസ്‌പരം

ഒരു ദീപം കൊളുത്തുമ്പോൾമനസ്സിന്റെ മണിച്ചെപ്പിൽഒരു മണിപ്പവിഴം ഞാൻഒളിച്ചുവയ്ക്കും അരിമുല്ല പൂക്കുന്നുപനിമതി വിടരുന്നുമധുരമാം പകൽവേഗംവിടവാങ്ങുന്നു വ്യഥപൂണ്ടു വിറയാർന്നകരങ്ങളിലണിയുവാൻമരതകം പതിച്ചൊരുതള ഞാൻ നല്‌കും. തളരുന്ന പാദങ്ങളിൽഅണിയുവാൻ പുതിയൊരുവെള്ളിക്കൊലുസു ഞാൻപണിഞ്ഞു നല്‌കും. മലരമ്പു തൊടുക്കുന്നപുരികത്തിൻ കൊടികളിൽകരിമഷിക്കൂട്ടു ഞാൻചാർത്തി നല്‌കും …

Scroll to top
Close
Browse Categories