കവിത

പത്രവൃത്താന്തം

ദിനപ്പത്രം മൂന്നെണ്ണമീവീട്ടിലുണ്ടെന്നാലുമെന്റെമകനവയൊന്നും കൈയാൽതൊടുകയില്ല !സഹികെട്ടുപോയൊരു നാൾശകാരിക്കാൻ തുനിഞ്ഞപ്പോൾഗതികെട്ടവനെൻ പക്ക –ലിരുന്നൊരെണ്ണം,മലർക്കെത്തുറന്നുവെച്ചുവായിക്കാൻ തുടങ്ങയായിതലക്കെട്ടുകളോരോന്നാ-യുച്ചത്തിലേവം:‘പാർട്ടിയെമ്മെല്ലേമാരാരുംചാടിപ്പോകാതിരിപ്പാനായ്ഹോട്ടൽമുറിക്കുള്ളിൽ പൂട്ടിജനാധിപത്യം’ .‘നേതാവൊരാൾകള്ളപ്പണക്കേസിൽപ്പെട്ടുപരുങ്ങിനില്പൂ ‘.‘പെൺവാണിഭം കൊഴുക്കുന്നുനഗരത്തിൽ ‘ ; ‘പിടികൂടികഞ്ചാവിന്റെ വൻശേഖരംനിശാസദസ്സിൽ ‘ .‘അമ്മാവനോടൊപ്പം നവ-വധു ഒളിച്ചോടി ‘ ; ‘തന്റെകൺമണിയെക്കളഞ്ഞാരോഅഴുക്കുചാലിൽ ‘ …

അശ്രുപുഷ്പം

ഇനിയേതു ജന്മത്തിലെവിടെ, യെന്നെ, ങ്ങനെഒരു നോക്കു കാണുമെന്നറിയില്ല എങ്കിലുംഒരു വാക്കു മിണ്ടാതെ പോയതില്‍ പരിഭവംഒരു തേങ്ങലായെന്നിലുരുകുമീ വേളയില്‍ഒരു സാന്ത്വനത്തിനായ് തിരയുന്നു മാനസംഗതകാല സ്മൃതിയിലാ ശ്രാവണപ്പുലരികള്‍ നിറമൊന്നു മങ്ങുമീ തിരുവോണ നാളിലുംകുളിരാര്‍ന്നൊരോര്‍മ്മയായ് പഴയോണ നാളുകള്‍നിറമേറെയാണന്നുപൂവിനും പുല്ലിനുംകുളിരേറെയാണന്നുപുലര്‍കാല …

മൂവന്തി

ഹന്ത: സുന്ദരസന്ധ്യേ എന്തേ നിന്‍ മുഖാംബുജം-സന്താപം കൈകൊള്ളുവാന്‍ കാരണമെന്തേ സന്ധ്യേ-കാറണി മേഘം പോലെ കറുത്തതെന്തേ മുഖം,കാരണമെന്താകിലും പറയൂ ത്രി സന്ധ്യേ നീ…. പകലോന്‍ പോയ ദുഃഖം പറയാന്‍ മടിയെന്നോ-പകരം വയ്ക്കാന്‍ ചന്ദ്രന്‍ പതിവായെത്തുന്നല്ലോ-ശാരദ ശ്യാമാംബരം …

പൊന്നുണ്ണി കണ്ണന്‍

നീയേ ഏക ബന്ധുനീയേ ഏകാശ്രയംനിന്‍ നാമം മാത്രംനിന്‍ രൂപം മാത്രംനിന്‍ ചിരി മാത്രംനിന്‍ കളി മാത്രംനിനച്ചിരിക്കുന്നോരെന്നെകാണാത്തതെന്തെന്‍ കണ്ണാ ഓര്‍മ്മ വച്ചെന്നൊരുനാള്‍മുതല്‍ നീയെന്റെ പൊന്നുണ്ണിക്കണ്ണന്‍കുളിപ്പിച്ചും പൊട്ടുതൊടുവിച്ചുംതാലോലമാടിയും കളിച്ചൊരു ബാല്യംനീയെന്നില്‍ നിറഞ്ഞൊരു കാലം നിന്നെ മറന്നൊരു നിമിഷമില്ലനിന്നിലലിയാത്ത …

ഹേ മനസേ

ആരും അറിയാതെ ഇരുള്‍ പെയ്ത ചുവരിന്‍ അരികെനീ നീറി കരയുന്നതു ഞാന്‍ അറിയുന്നു.എന്തിനാ ഇങ്ങനെ, എന്നോടു ഒന്ന് നെഞ്ച് നീറി നീചോദിക്കുന്നത് ഞാന്‍ കേള്‍ക്കുന്നുനൂറ് പേരുടെ ഇടയിലും ഏകാന്തതയില്‍ മുറുകുന്നനിന്നെ ഞാന്‍ കാണുന്നു.നീ വെറുപ്പോടെ …

അമ്മക്കോഴി

മുട്ടയിടാത്ത കോഴിപൊരുന്നിരിക്കുന്നത് കണ്ട,വീട്ടുകാരിയുടെ മോഹംഇവളെയമ്മയാക്കാന്‍പൂവന്‍കൊത്തിയ നാല് മുട്ടവേണം. മുട്ടയിട്ടില്ലേലും മുട്ടവിരിയാന്‍അടക്കോഴി മതി.അയലത്തെ പൂവന്‍മാരുടെകരളായിരുന്നിട്ടുംഇവള് മുട്ടയിട്ടില്ലല്ലോ;വീട്ടുകാരിയുടെ പാരാദൂരം.പരിശുദ്ധാത്മാവിന്റെ,നോട്ടം കിട്ടാത്തോള്. പത്താമുദയത്തിന് അടവെച്ചിട്ട്.ഇടികുടുങ്ങാതെ നോക്കാന്‍വീട്ടുകാരി, ഇന്ദ്രനെ ഏല്പിച്ചു!കോഴിക്കും മുട്ടകള്‍ക്കുമിടയില്‍വജ്രായുധം തണലായി. നിഴലും നിലാവും കടന്നുവന്നഇരുപത്തൊന്നാരാവ്!ചീമുട്ടകളെ തെങ്ങുമൂട്ടിലെറിഞ്ഞ്നാലെട്ട് മുപ്പത്തിരണ്ട് …

കണ്ണാടി

കണ്ണാടി നോക്കിയാല്‍ മുഖം കാണുമെന്നെന്റെഅമ്മ പറഞ്ഞുതന്നുമുമ്പേ പലവട്ടംകണ്ണാടി തിരഞ്ഞു മുറിയാകെ നടന്നിട്ടുമെന്തേകണ്ണാടി കിട്ടീല്ല അലഞ്ഞുയെന്‍ മനസ്സാകെമുറിയിലലസമായൊരു കോണിലിരിക്കവേപലചിന്ത പടികേറി മനസില്‍ വന്നെത്തിപതറി ഞാനറിയാതെ വാവിട്ടു കരയവേഅമ്മതന്‍ മന്ത്രം മുഴങ്ങിയെന്‍ കാതില്‍ഒടുവില്‍ ഞാനറിയുന്നൊരു ക്ഷേത്രപ്രതിഷ്ഠയായ്കണ്ണാടിയുണ്ടവിടെ വന്നെത്താന്‍പലവഴിതാണ്ടി …

മരുഭൂമികൾ ഉണ്ടാവുന്നത്

കൈ പിടിച്ച് ഒന്നിച്ചൊപ്പംനടക്കുമ്പോഴാണ്,പൂ വിരിഞ്ഞതും കായ വന്നതുംനിലാവുദിച്ചതുമെല്ലാംതാനേ പറഞ്ഞു പോവുന്നത്.ഒന്നിച്ചൊരൊറ്റഒഴുക്കായി തന്നെത്തന്നെമറന്നു പോവുന്നത്. പിന്നീടെപ്പോഴോഅറിയാതെ തമ്മിൽകോർത്ത കൈവിരൽത്തുമ്പ്ഊർന്നു വീഴും,ഒരേ യാത്രയുടെ ഇരുപുറങ്ങളിൽരണ്ടു കാഴ്ചയാവും,പിന്നെയുമേതോ തിരിവിൽമുന്നിലും പിന്നിലുമാവുംഒപ്പമല്ലല്ലോ എന്നോർത്തുതെല്ലു നിൽക്കും.മറുപാതി ഒപ്പമെത്തട്ടെയെന്ന്വിചാരിക്കും….ഒന്നു നിൽക്കാൻ,മിണ്ടിപ്പറയാൻ ഖേദം തോന്നും,. …

വഴികൾ

തണലേകും മരങ്ങളില്ലകൂടുകൂട്ടാൻ കിളികളില്ലവയലുകളിൽ കൃഷികളില്ലവയലുകളും കരയടിഞ്ഞുപുഴകൾക്ക് പഴമയില്ലമലിനമായൊഴികിടുന്നുനീരുറവകൾ പോറ്റിടാതെഗർത്തജലമൂറ്റിടുന്നുമലയിടിച്ചു മണ്ണുനീക്കിമാമലകൾ മാഞ്ഞിടുന്നുതരിശുഭൂമിയായിടുമ്പോൾമാളികകൾപണിതിടുന്നുപഠിക്കയില്ലനല്ലപാഠംപരിസ്ഥിതികൾചൂഷണമായ്സംസ്കാരസമ്പന്നമാംസാക്ഷരകേരളമോ?നമ്മൾതീർത്തലോകമിത്നാംചെയ്തപാപമിത്തലമുറകളേറ്റ്പാടുംനാംചെയ്തവഴികളൊക്കേ

നിമിത്തം

തിരിഞ്ഞുകൊത്തുന്ന വാക്കുകള്‍കുത്തുവാക്കുകളാണെന്നുംകരുനാക്കുകളുടെചവര്‍പ്പുകളാണെന്നുംപറഞ്ഞവരെല്ലാംഅറംപറ്റി, മറുവാക്ക് തേടുന്നു. വശപ്പിശകുള്ള ശകുനങ്ങള്‍അപശകുനങ്ങളാണെന്നുംഅവലക്ഷണങ്ങളുടെദുര്‍നിമിത്തങ്ങളാണെന്നുംഉറപ്പിച്ചവരെല്ലാംരാഹുകാലം നോക്കി വഴിമാറുന്നു. നാവു പിഴയ്ക്കുന്ന സത്യങ്ങള്‍അസത്യങ്ങളാണെന്നുംയാഥാര്‍ത്ഥ്യങ്ങളുടെപൊയ് മുഖങ്ങളാണെന്നുംവിവേചിച്ചവരെല്ലാംമുഖം തിരിച്ചു നടന്നകലുന്നു… വിഷഫലം കായ്ക്കുന്ന മരങ്ങള്‍പാഴ് മരങ്ങളാണെന്നുംഇരുള്‍പൂക്കളുടെഅടിക്കാടുകളാണെന്നുംവിശ്വസിച്ചവരെല്ലാംവാള്‍ത്തല മൂര്‍ച്ചകൂട്ടുന്നു…. ഉറക്കം കെടുത്തുന്ന സ്വപ്‌നങ്ങള്‍ദുഃസ്വപ്‌നങ്ങളാണെന്നുംദുരനുഭവങ്ങളുടെദൂതരാണെന്നുംസന്ദേഹിച്ചവരെല്ലാംപോളക്കണ്ണടയ്ക്കാന്‍ ഭയക്കുന്നു. ആര്‍ദ്രത വറ്റിയ …

Scroll to top
Close
Browse Categories