കഥ

യാത്രാവഴികൾ

വരാന്തയിലെ ലൈറ്റിട്ട ശേഷം കതക് തുറന്ന ഭാമയുടെ മുഖത്ത് പരിഭവം നിറഞ്ഞിരുന്നു.എന്തേ വൈകി?മറുപടി പറയാതെ ആയാസത്തോട് പടികൾ കയറിയപ്പോൾ ഒരുകൈത്താങ്ങിനായി അവൾ വന്നു.ആങ്‌ഹാ…..കുടിച്ചിട്ടുണ്ട്, ഇല്ലേ?ആ ചോദ്യത്തിൽ നൊമ്പരവും കുറ്റപ്പെടുത്തലും ഉണ്ടായിരുന്നു.അത്…… സോമൻ നിർബന്ധിച്ചപ്പോൾ….ഓ….. നിർബന്ധിച്ചപ്പോൾ….. …

അസഹിഷ്ണുതയുടെ പേന

‘കവിതാച്ചെപ്പ് ‘ എന്ന കവിതകൾക്കു മാത്രമായുള്ള വാട് സാപ്പ് ഗ്രൂപ്പിലെ അംഗമാണ് കവിയായ മേപ്രാണം സുകുമാരൻ. ഒന്നു രണ്ടു വാരികകളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസാരത്തിൽ സൗമ്യൻ. പെരുമാറ്റത്തിൽ വിനയൻ. ഭാര്യയോടും മക്കളോടും അയാൾ കാണിക്കുന്ന …

അഭിരാമി മരുമകളല്ല മകളാണ്

വിവാഹം കഴിഞ്ഞ് വളർത്തുമകളെ യാത്രയാക്കുമ്പോൾ മനോഹരൻ മാഷിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. വളർത്തച്ഛന്റെ കണ്ണീർ കണ്ടാവാം അഭിരാമിക്കും കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല. അവൾ പൊട്ടിക്കരഞ്ഞു. കണ്ടുനിന്നവരുടെയും കണ്ണുകൾ നിറഞ്ഞു. ഒടുവിൽ മാഷിന്റെ സഹോദരിയാണ് രണ്ടുപേരെയും സമാശ്വസിപ്പിച്ച് …

പരേതൻ

പുട്ടു ചുട്ട മുറം ഒരു വശത്തേയ്ക്ക് ഒതുക്കി വച്ച്, അടുപ്പത്ത് തിളച്ചുമറിയുന്ന കടലക്കറിയേയും, മുട്ടക്കറിയേയും മാറി മാറി നോക്കി വെളുവൻ ഒന്നു നെടുവീർപ്പിട്ടു. തിളച്ചുമറിയുന്ന കറികളിലെ കറിവേപ്പിലയും, ഉണക്കമുളകും അവസാന ശ്വാസത്തിനായി പിടയുന്നതു പോലെ …

അയാളുടെ വീട്ടിലേക്കുള്ള വഴി

അവിടെയെത്തുമ്പോൾ മല്ലി തളർന്നിരുന്നു.രാവിലത്തെ ഓട്ടത്തിനിടയിൽ ബ്രേക്ക്ഫാസ്ററ് കഴിച്ചു കാണില്ല, അതുകൊണ്ടാണ് ക്ഷീണം എന്നൊക്കെ പറഞ്ഞു പറഞ്ഞ് കാണുന്നവരും, കേൾവിക്കാരുമൊക്കെ മുഷിഞ്ഞു പോയിരുന്നല്ലോ. അല്ലെങ്കിലും എപ്പോഴാണ്, എവിടെയാണ് നല്ല കേൾവിയുണ്ടാവുന്നത്, കാഴ്ചകളല്ലാതെ! അത്രമാത്രം ക്ഷമയും, സ്നേഹവും, …

ആർക്കറിയാം

ഈയിടെയായി രാമമൂർത്തി എന്നെ കാണുമ്പോഴൊക്കെ പറയാറുള്ളത്കാക്കകളുടെ കരച്ചിൽ അവനെ വല്ലാതെ അലോസരപ്പെടുത്തുന്നുവെന്നും കാക്കകളില്ലാത്ത ഒരു നാടിന്റെ പേരു്അവനു്പറഞ്ഞുകൊടുക്കണമെന്നുമാണ്. അവനിതൊക്കെപറയുമ്പോൾഎനിക്ക്ഉള്ളാലേചിരിയാണുണ്ടാകാറുള്ളതെങ്കിലും ഞാനതൊന്നുംപുറത്ത് കാട്ടാതെ ഗൗരവം നടിച്ചു നിൽക്കും. രാമമൂർത്തി ഉദ്ദേശിക്കുന്നത് കാക്ക കളില്ലാത്ത ലോകമാണ്. എന്നിട്ടും …

ഗോരോചനം

അവളുടെ ഇടങ്കണ്ണിലൂടെ പൊടുന്നനെ പുറത്തേക്ക് ചാടിയ ഒരു തുള്ളി നോട്ടത്തെ ചേര്‍ന്നടഞ്ഞ വാതിലുകള്‍ നിഷ്‌കരുണം രണ്ടായി മുറിച്ചു. പടിപ്പുരപ്പുറത്തേയ്ക്ക് തെറിച്ചു വീണ ഒരുപാതി നോട്ടത്തെ കോരിയെടുക്കാന്‍ കണ്ണുകള്‍ വൃഥാ ശ്രമിച്ചുവെങ്കിലും, മുറിഞ്ഞ നോട്ടം പ്രാണവേദനയാല്‍ …

ആരോ ഒരാൾ

കുട്ടിമാളു മുത്തശ്ശിയുടെ സപ്തതി ആഘോഷത്തിനു തലേന്നാണ് അയാൾ തറവാട്ടിലേക്ക് കയറിവന്നത്. ക്ഷീണിതനെങ്കിലും ദീപ്തമായ മുഖം, ഏറെ ആഴമുണ്ടെന്നു തോന്നിക്കുന്ന കണ്ണുകൾ.. . . തഴച്ച താടിരോമങ്ങൾ…. കയ്യിൽ ഒരു ചെറിയ തുണി സഞ്ചി….ഉമ്മറത്ത് പണിക്കാരൻ …

നിറമില്ലാത്ത ശലഭങ്ങൾ

മാധുരിയെ ഒരു നോക്ക് കാണണം എന്നുണ്ടായിരുന്നു. പക്ഷേ,അവള്‍ കതകടച്ചു കിടന്നു കഴിഞ്ഞു. ഇനി രാവിലെ ആറു മണിക്ക് അലാറം അടിക്കുമ്പോഴേ പുറത്തേക്ക് വരികയുള്ളൂ. മുറി പൂട്ടി പുറത്തേക്കിറങ്ങിയ ശേഷം താക്കോല്‍ ജാലകപ്പടിയില്‍ വച്ചു.വീടിന്റെ പിന്നിലെത്തി,സ്‌കൂള്‍ …

സഞ്ചാരി

എന്റെ ഇരുട്ടിലൂടെയുള്ള ഈ നടപ്പു തുടങ്ങിയിട്ട് ഏകദേശം നാല്പതു മിനിറ്റ് ആയിട്ടുണ്ടാവണം. വാച്ച് കൈയില്‍ കെട്ടിയിട്ടുണ്ടെങ്കിലും കറുത്തിരുണ്ട ഇരുട്ടു കാരണം സമയം നോക്കാന്‍ പോയിട്ട് ചുറ്റുമുള്ളതൊന്നും കാണാന്‍ കഴിയാത്ത വിധം ആയിരുന്നു എന്റെ നടപ്പ്. …

Scroll to top
Close
Browse Categories